ട്രാവൽ ഇൻഷൂറൻസ് പോളിസി
আইএফএফকো-টোকিও জেনারেল বীমা পর্যটন বীমা পলিসি হল শুধু সঠিক ধরনের নীতি...আরও পড়ুন
പ്രവാസി ഭാരതീയ ബീമാ യോജന
പ്രവാസി ഭാരതീയ ബീമാ യോജന ഓൺലൈനായി വാങ്ങുകRead More

ഇഫ്കോ ടോക്യോവിൽ നിന്നുള്ള ഓൺലൈൻ ട്രാവൽ ഇൻഷൂറൻസ് പോളിസി

ഇതുവരെയുള്ള പ്രവണതകൾ ആലോചിക്കുമ്പോൾ, യാത്ര നമ്മുടെ ജീവിതത്തിന്റെ ഒരു അനിവാര്യഭാഗമായിത്തീർന്നിരിക്കുന്നു - വ്യക്തിപരമായും, ഉദ്യോഗപരമായും.യാത്ര ചെയ്യാനും, തരണം ചെയ്യാനാവാത്തതും, വിദൂരവുമായ ലക്ഷ്യങ്ങളെ പര്യവേക്ഷണം നടത്താനും, കീഴടക്കാനുമുള്ള മനുഷ്യന്റെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ത്വര കൊണ്ട്, അതുമായി ബന്ധപ്പെട്ട മറ്റിനങ്ങളിലും വമ്പിച്ച വർദ്ധനവുണ്ടായിരിക്കുന്നു.മൊത്തം എല്ലാ ആവശ്യകതകളുടേയും വർദ്ധനവിനോടൊപ്പം, യാത്രയും ഒരു നഷ്ടപരിഹാരസംവിധാനത്തെ വികസിപ്പിച്ചിരിക്കുന്നു, അതാണ്, ട്രാവൽ ഇൻഷൂറൻസ്

ഈ സാഹചര്യത്തിൽ ട്രാവൽ ഇൻഷൂറൻസ് പോളിസി നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നു; നിങ്ങൾ കഷ്ടപ്പെട്ടു നേടിയ ഒരു ഒഴിവുകാലമോ, അല്ലെങ്കിൽ, നിർണ്ണായകമായ ഒരു ബിസിനസ്സ് മീറ്റിംഗോ തകർക്കുന്ന അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവത്തിനുള്ള സാധ്യത നമ്മൾ ഭയക്കുമ്പോൾ.അനിശ്ചിതത്വങ്ങൾ ഏതു സമയത്തും സംഭവിക്കാം.ഈ വേവലാതികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ, ഇഫ്കോ ടോക്യോവിന്റെ ഓൺലൈൻ ട്രാവൽ ഇൻഷൂറൻസ് തികച്ചും അനുയോജ്യമായ സഹായം പ്രദാനം ചെയ്യുന്നു.

ഓൺലൈൻ ട്രാവൽ ഇൻഷൂറൻസ് പോളിസി

ആകസ്മികവും, അപ്രതീക്ഷിതവുമായ സാഹചര്യങ്ങൾ നിങ്ങളുടെ യാതാപരിപാടികളെ തകർക്കാൻ അനുവദിക്കാതിരിക്കുകഇഫ്കോ ടോക്യോവിന്റെ ഓൺലൈൻ ട്രാവൽ ഇൻഷൂറൻസ് പോളിസി ഉടനടി നിങ്ങൾക്ക് സംരക്ഷണം നൽകുന്നു. ഈ പദ്ധതി ഓൺലൈനായി ലഭ്യമാക്കുന്നത്, ഇൻഷൂറൻസ് ഏജന്റുകളുടെ പിറകെ പോകാനോ, അല്ലെങ്കിൽ, പല ലഘുലേഖകൾ വായിക്കാനോ നിങ്ങൾക്ക് സമയമില്ല എന്ന് ഞങ്ങൾക്കറിയാമെന്നതു കൊണ്ടാണ്. ഇഫ്കോ ടോക്യോ വെബ്സൈറ്റിൽ ലോഗ് ഓൺ ചെയ്യുക, ട്രാവൽ ഇൻഷൂറൻസ് പ്ളാനിൽ ചേരുക, നിങ്ങൾ ആസൂത്രണം ചെയ്ത അവധിക്കാലത്തിന് ഏറ്റവും യുക്തമായ സംരക്ഷണം നേടുക - ഇത്ര മാത്രം

ഇത് എന്താണ് ഇൻഷൂർ ചെയ്യുന്നത്?

ഞങ്ങളുടെ ട്രാവൽ ഇൻഷൂറൻസ് പ്ളാനുകൾ, ഏതു യാത്രയിലും, നാട്ടിലായാലും, വിദേശത്തായാലും, സംഭവിക്കാവുന്ന അപകടങ്ങൾക്ക് സംരക്ഷണം നൽകുന്നു. ശാരീരികമായ അപകടങ്ങൾ, ചികിത്സാചെലവുകൾ, പുനരധിവാസം, ചെക്ക് ഇൻ ചെയ്ത സാമഗ്രികളുടെ നഷ്ടം / കാലതാമസം, പാസ്പോർട്ടിന്റെ നഷ്ടം, മൂന്നാമതൊരാളിന്റെ ബാദ്ധ്യത എന്നിവക്കുള്ള സംരക്ഷണം നിങ്ങൾക്ക് നൽകപ്പെടുന്നു.

ഇഫ്കോ ടോക്യോ ട്രാവൽ ഇൻഷൂറൻസ് പദ്ധതികൾ, നിങ്ങൾക്ക് യാത്രക്കിടയിൽ എന്തെങ്കിലും അത്യാഹിതങ്ങൾ വന്നാൽ, നിങ്ങൾ കുഴങ്ങിപ്പോവുകയില്ലെന്ന് ഉറപ്പുവരുത്തുന്നു. അപകടത്തിൽ സംരക്ഷണം നൽകാനുള്ള പദ്ധതികളുടെ ഒരു ശ്രേണി സഹിതം, ഞങ്ങളുടെ ട്രാവൽ ഇൻഷൂറൻസ് പോളിസി, നിങ്ങളുടെ ചികിത്സാചെലവുകളും വഹിക്കുന്ന ഒരു സമഗ്രപാക്കേജ് പ്രദാനം ചെയ്യുകയും, നിങ്ങളുടെ യാത്ര പൂർണ്ണമായും ആസ്വദിക്കുവാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.ഇഫ്കോ ടോക്യോ, ഏറ്റവും നല്ല ട്രാവൽ ഇൻഷൂറൻസ് പോളിസിയും, ട്രാവൽ ഇൻഷൂറൻസ് ഓൺലൈനായി വാങ്ങാൻ, ഉപയോക്താവിന് പ്രതിബന്ധമില്ലാത്ത, അനായാസമായ സേവനം നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ യാത്രയിൽ നിങ്ങളുടെ ലളിതമായ ആവശ്യങ്ങൾക്ക് സംരക്ഷണം നൽകുക മാത്രമല്ല, അപ്രതീക്ഷിതമായ എന്തെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് മൊത്തമായ സംരക്ഷണം നൽകുക കൂടി ചെയ്യുന്ന അനവധി ഓൺലൈൻ ട്രാവൽ ഇൻഷൂറൻസ് പ്ളാനുകൾ ക്രോഡീകരിക്കുന്നതിൽ, ഇഫ്കോ ടോക്യോവിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.


Download Motor Policy

Feedback