ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ

PrintPrintEmail this PageEmail this Page

മുഖവുര

ഇഫ്കോ ടോക്യോ ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, ഈ വെബ്സൈറ്റ് സൃഷ്ടിച്ചതും, നിലനിർത്തുന്നതും, ഇഫ്കോ ടോക്യോവിനെക്കുറിച്ചും, അതു നൽകുന്ന ഉല്പന്നങ്ങളേയും, സേവനങ്ങളേയും കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ താല്പര്യമുള്ള പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനും, അവരുമായി കൂടുതൽ നന്നായി സമ്പർക്കം പുലർത്താനുമാണ്. ഈ വ്യവസ്ഥകളും, നിബന്ധനകളും അനുസരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ വെബ്സൈറ്റ് ഉപയോഗിക്കാം.

ഈ വ്യവസ്ഥകൾക്കും, നിബന്ധനകൾക്കും നിങ്ങളുടെ സമ്മതം.
ദയവായി കുറച്ചു നിമിഷങ്ങളെടുത്ത് ഈ വ്യവസ്ഥകളും, നിബന്ധനകളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. ഈ വെബ്സൈറ്റ് തുറക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട്, ഈ വ്യവസ്ഥകളും, നിബന്ധനകളും അനുസരിക്കാനും, ഇവയോട് ബാദ്ധ്യസ്ഥമാവാനും നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് ഈ വ്യവസ്ഥകളും, നിബന്ധനകളും അനുസരിക്കാനും, ഇവയോട് ബാദ്ധ്യസ്ഥമാവാനും സമ്മതമല്ലെങ്കിൽ, ഈ വെബ്സൈറ്റ് നിങ്ങൾ തുറക്കുകയോ, ഉപയോഗിക്കുകയോ, അല്ലെങ്കിൽ, ഈ വെബ്സൈറ്റിൽ നിന്ന് എന്തെങ്കിലും വസ്തുതകൾ ഡൗൺലോഡ് ചെയ്യുകയോ ഇല്ല.

ഈ വ്യവസ്ഥകളും, നിബന്ധനകളും മാറാം.
ഈ വ്യവസ്ഥകളും, നിബന്ധനകളും ഏതു സമയത്തും മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ പുതുക്കുകയോ, പരിഷ്കരിക്കുകയോ ചെയ്യാനുള്ള അവകാശം ഇഫ്കോ ടോക്യോവിൽ നിക്ഷിപ്തമാണ്. ഇത്തരത്തിലുള്ള എന്തെങ്കിലും മാറ്റങ്ങൾക്കു ശേഷം, നിങ്ങളുടെ ഈ വെബ്സൈറ്റിന്റെ ഉപയോഗം, മാറ്റിയ വ്യവസ്ഥകളോടും, നിബന്ധനകളോടുമുള്ള നിങ്ങളുടെ സമ്മതമായിത്തീരുന്നു. ഈ കാരണത്താൽ, നിങ്ങൾ ഓരോ തവണയും ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ, ഈ വ്യവസ്ഥകളും, നിബന്ധനകളും പുനഃപരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. ഈ വ്യവസ്ഥകളും, നിബന്ധനകളും ഏറ്റവും ഒടുവിൽ പുതുക്കിയത് 2005 സപ്തംബർ 25നാണ്.

പകർപ്പവകാശനോട്ടീസും, ലിമിറ്റഡ് ലൈസൻസും
ഈ വെബ്സൈറ്റിൽ നിങ്ങൾ കാണുകയോ, കേൾക്കുകയോ ചെയ്യുന്ന എല്ലാം ("ഉള്ളടക്കം"), ഉദാഹരണത്തിന്, എല്ലാ ടെക്സ്റ്റുകൾ, ഡയറക്റ്ററികൾ, ഫോട്ടോഗ്രാഫുകൾ, ചിത്രീകരണങ്ങൾ, വരകൾ, ഓഡിയോക്ളിപ്പുകൾ, വീഡിയോക്ളിപ്പുകൾ, ഓഡിയോ-വീഡിയോ ക്ളിപ്പുകൾ എന്നിവ ഇന്ത്യൻ പകർപ്പവകാശനിയമങ്ങൾക്കും, ബാധകമായ അന്താരാഷ്ട്രീയപകർപ്പവകാശനിയമങ്ങൾക്കും, ഉടമ്പടിനിയമങ്ങൾക്കും വിധേയമാണ്. ഈ ഉള്ളടക്കങ്ങളുടെ പകർപ്പവകാശം ഇഫ്കോ ടോക്യോ ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിന്റെയോ, അതിന്റെ അനുബന്ധങ്ങളുടെയോ, അല്ലെങ്കിൽ, തങ്ങളുടെ സാമഗ്രികളുടെ അധികാരം ഇഫ്കോ ടോക്യോവിനു നൽകിയിരിക്കുന്ന മൂന്നാം കക്ഷികളുടെയോ ഉടമസ്ഥതയിലാണ്. ഈ സൈറ്റിലെ മൊത്തം ഉള്ളടക്കവും ഒരുമിച്ച് ഇന്ത്യൻ പകർപ്പവകാശനിയമങ്ങളാൽ സുരക്ഷിതവും, ഇവക്ക് അന്താരാഷ്ട്രീയപകർപ്പവകാശനിയമങ്ങളും, ഉടമ്പടികളും ബാധകവുമാണ്. ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പ്, ഏകോപനം, സജ്ജീകരണം, വർദ്ധനവ് എന്നിവയുടെ ഉടമസ്ഥത ഇഫ്കോ ടോക്യോവിനാണ്.

ഇങ്ങിനെയാണെങ്കിൽ, ഈ സൈറ്റിലെ ഉള്ളടക്കം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യുകയോ, സൂക്ഷിച്ചുവെക്കുകയോ, പ്രിന്റ് ചെയ്യുകയോ, പകർത്തുകയോ, ചെയ്യാം:

നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങൾ നിങ്ങളുടെ സ്വന്തമോ, വാണിജ്യപരമല്ലാത്തതോ ആയ ഉപയോഗത്തിനോ അല്ലെങ്കിൽ ഇഫ്കോ ടോക്യോവുമായുള്ള നിങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ അഭിവൃദ്ധിപ്പെടുത്താനോ മാത്രം ഉപയോഗിക്കുക

ഈ ഉള്ളടക്കങ്ങളുടെ ഏതെങ്കിലും ഭാഗം, ഇഫ്കോ ടോക്യോവിന്റെ മുൻ കൂട്ടിയുള്ള അനുവാദമില്ലാതെ വേറെ ഏതെങ്കിലും ഇന്റർനെറ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കാതിരിക്കുക, അല്ലെങ്കിൽ, എഴുതാതിരിക്കുക

ഈ ഉള്ളടക്കങ്ങളുടെ ഏതെങ്കിലും ഭാഗം, ഇഫ്കോ ടോക്യോവിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ വേറെ ഏതെങ്കിലും മാധ്യമത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുക, അല്ലെങ്കിൽ, പ്രക്ഷേപണം ചെയ്യാതിരിക്കുക

ഉള്ളടക്കം ഏതെങ്കിലും രീതിയിൽ പരിഷ്കരിക്കുകയോ, ഭേദഗതി വരുത്തുകയോ, മായ്ച്ചു കളയുകയോ ചെയ്യാതിരിക്കുക, അല്ലെങ്കിൽ, പകർപ്പവകാശത്തിന്റെയോ, ട്രേഡ് മാർക്കിന്റെയോ, സ്വകാര്യതയുടേയോ നോട്ടീസുകളിൽ ഭേദഗതി വരുത്താതിരിക്കുക

നിങ്ങൾ ഈ സൈറ്റിൽ നിന്ന് ഉള്ളടക്കം ഡൗൺലോഡ് ചെയ്യുമ്പോൾ, ഡൗൺലോഡ് ചെയ്ത ഉള്ളടക്കത്തിന്റെ അവകാശമോ, ഉടമസ്ഥതയോ, ഓഹരിയോ നിങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. നിങ്ങൾ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിന്റേയും ബുദ്ധിപരമായ ഉടമസ്ഥാവകാശങ്ങൾ ഇഫ്കോ ടോക്യോവിൽ നിക്ഷിപ്തവും, നിലനിൽക്കുന്നതുമാണ്.

മുകളിൽ വ്യക്തമായി പ്രസ്താവിച്ച പോലെയല്ലാതെ, നിങ്ങൾ ഈ സൈറ്റിലെ ഉള്ളടക്കം മൊത്തമായോ, അല്ലെങ്കിൽ, ഭാഗികമായോ, ഇഫ്കോ ടോക്യോവിന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ പകർത്തുകയോ, ഡൗൺലോഡ് ചെയ്യുകയോ, പ്രിന്റ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രദർശിപ്പിക്കുകയോ, നടപ്പിലാക്കുകയോ, സംപ്രേഷണം ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ, വിവർത്തനം ചെയ്യുകയോ, പരിഷ്കരിക്കുകയോ, അതിനോട് കൂട്ടിച്ചേർക്കുകയോ, പുതുക്കുകയോ, സമാഹരിക്കുകയോ, സംഗ്രഹിക്കുകയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വിധത്തിൽ പരിവർത്തനം ചെയ്യുകയോ, അനുസൃതമാക്കുകയോ ചെയ്യുകയില്ല.

ട്രേഡ് മാർക്ക് നോട്ടീസ്
ഈ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ട്രേഡ് മാർക്കുകളും, സർവീസ് മാർക്കുകളും, ലോഗോകളും ("ട്രേഡ് മാർക്ക് (സ്)"), ഇഫ്കോ ടോക്യോവിന്റെയോ, അതിന്റെ അനുബന്ധങ്ങളിലൊന്നിന്റെയോ, അല്ലെങ്കിൽ, തങ്ങളുടെ ട്രേഡ് മാർക്കുകൾ ഇഫ്കോ ടോക്യോവിന് അധികാരപ്പെടുത്തിയിരിക്കുന്ന മൂന്നാം കക്ഷികളുടെയോ, റജിസ്റ്റർ ചെയ്തതോ, അല്ലാത്തതോ ആയ ട്രേഡ് മാർക്കുകളാണ്. വ്യവസ്ഥകളിലും, നിബന്ധനകളിലും വ്യക്തമായി പ്രസ്താവിച്ചതു പോലെയല്ലാതെ, നിങ്ങൾ, ഇഫ്കോ ടോക്യോവിന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ ഏതെങ്കിലും ട്രേഡ് മാർക്കുകൾ പുനരാവിഷ്കരിക്കുകയോ, പ്രദർശിപ്പിക്കുകയോ, അല്ലെങ്കിൽ, വേറെ ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുകയോ ഇല്ല. ഈ വെബ്സൈറ്റിന്റെ പ്രവർത്തനം ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുകയോ / തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ സ്വാധീനിക്കുവാനോ / തടസ്സപ്പെടുത്തുവാനോ ശ്രമിക്കുകയോ ഇല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.

ക്ഷണിക്കപ്പെടാത്ത ആശയങ്ങൾ
ഇഫ്കോ ടോക്യോ, ഈ വെബ്സൈറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, പ്രതികരണവും സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങൾ, ആശയങ്ങൾ, ചോദ്യങ്ങൾ, പദ്ധതികൾ എന്നിവയുൾപ്പെടെ ഈ വെബ്സൈറ്റിലൂടെ ഇഫ്കോ ടോക്യോവിനു സമർപ്പിക്കുന്ന എല്ലാ വിവരങ്ങളും, സാമഗ്രികളും, രഹസ്യസ്വഭാവമില്ലാത്തതും, ഉടമസ്ഥാവകാശമില്ലാത്തതുമായി കരുതപ്പെടും. ഇക്കാരണത്താൽ, നിങ്ങൾ ഞങ്ങളെ ഏല്പിക്കാൻ ആഗ്രഹിക്കാത്ത ഏതൊരു വിവരങ്ങളും, സാമഗ്രികളും - എന്തെങ്കിലും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ, അല്ലെങ്കിൽ, ഉല്പന്നത്തെക്കുറിച്ചുള്ള ആശയങ്ങൾ, കമ്പ്യൂട്ടർ കോഡ്, മൗലികമായ കലാസൃഷ്ടികൾ പോലെയുള്ള മൗലികമായ എന്തെങ്കിലും സാമഗ്രികൾ - ഞങ്ങൾക്ക് അയക്കരുതെന്ന് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.

വിവരങ്ങളും, സാമഗ്രികളും ഈ വെബ്സൈറ്റിലൂടെ ഇഫ്കോ ടോക്യോവിന് സമർപ്പിക്കുന്നതു കൊണ്ട്, ഈ വിവരങ്ങളുടേയും, സാമഗ്രികളുടേയും എല്ലാ പകർപ്പവകാശങ്ങളിലും, മറ്റു ബുദ്ധിപരമായ ഉടമസ്ഥാവകാശങ്ങളിലുമുള്ള ലോകവ്യാപകമായ എല്ലാ അവകാശങ്ങളും, ഉടമസ്ഥാവകാശങ്ങളും, ഓഹരികളും നിങ്ങൾ സൗജന്യമായി ഇഫ്കോ ടോക്യോവിനെ ഏൽപ്പിക്കുന്നു. നിങ്ങൾ ഈ വെബ്സൈറ്റിലൂടെ സമർപ്പിക്കുന്ന ഏതു വിവരങ്ങളും, സാമഗ്രികളും, വ്യവസ്ഥകളില്ലാതെയും, നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള നഷ്ടപരിഹാരവും നൽകാതെയും, ഏതൊരാവശ്യത്തിനും ഉപയോഗിക്കുവാനുള്ള അവകാശം ഇഫ്കോ ടോക്യോവിനുണ്ട്.

ആഗോളലഭ്യത
ലോകമൊട്ടുക്കുള്ള വ്യത്യസ്തരാജ്യങ്ങളിൽ വ്യത്യസ്തനിയമങ്ങളും, നിർവ്വഹണോപാധികളുമുള്ളതിനാൽ, ചില ഇൻഷൂറൻസ് ഉല്പന്നങ്ങളും, സേവനങ്ങളും ചില രാജ്യങ്ങളിൽ ലഭ്യവും, ചില രാജ്യങ്ങളിൽ ലഭ്യമല്ലാതെയുമിരിക്കുന്നു. ഈ സൈറ്റിൽ, നിങ്ങളുടെ രാജ്യത്ത് ലഭ്യമല്ലാത്തതോ, പ്രഖ്യാപിക്കപ്പെടാത്തതോ ആയ ഇഫ്കോ ടോക്യോവിന്റെ ഉല്പന്നങ്ങളേയും, പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള പരാമർശങ്ങളും, പ്രതിപരാമർശങ്ങളും അടങ്ങിയിരിക്കുന്നു. ഈ പരാമർശത്തിന്റെ അർത്ഥം, ഇഫ്കോ ടോക്യോ ഈ ഉല്പന്നങ്ങളോ, പദ്ധതികളോ, അല്ലെങ്കിൽ, സേവനങ്ങളോ നിങ്ങളുടെ രാജ്യത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു എന്നല്ല. എന്തെല്ലാം ഉല്പന്നങ്ങളും, പദ്ധതികളും, സേവനങ്ങളുമാണ് നിങ്ങൾക്ക് ലഭ്യമാവുക എന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, ഇഫ്കോ ടോക്യോവുമായി ബന്ധപ്പെടുക.

ബാദ്ധ്യതയുടെ പരിമിതി
ഈ വെബ്സൈറ്റ് നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ്.ഒരു സാഹചര്യത്തിലും, ഇഫ്കോ ടോക്യോവോ, അതിന്റെ അനുബന്ധങ്ങളോ, അല്ലെങ്കിൽ, അവരവരുടെ ഡയറക്ടർമാരോ, ഓഫീസർമാരോ, ജീവനക്കാരോ, ഏജന്റുമാരോ, നിങ്ങൾ ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതോ, അല്ലെങ്കിൽ, ഉപയോഗത്തിൽ നിന്നോ, അല്ലെങ്കിൽ, ഉപയോഗിക്കാൻ കഴിയാത്തതിൽ നിന്നോ ഉണ്ടാവുന്ന പ്രത്യക്ഷമോ, പരോക്ഷമോ ആയ എന്തെങ്കിലും നഷ്ടങ്ങൾക്കോ, അല്ലെങ്കിൽ, ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നിങ്ങൾ വിശ്വസിക്കുന്നതിനോ ബാദ്ധ്യസ്ഥരായിരിക്കുകയില്ല. ഇത്, പ്രത്യക്ഷമോ, പരോക്ഷമോ, പൊതുവായതോ, പ്രത്യേകമായതോ, യാദൃഛികമോ, ആനുഷംഗികമോ, ശ്രേഷ്ഠമോ, അല്ലാത്തതോ, പരിമിതി കൂടാത്തതുൾപ്പെടെ, ഡാറ്റയുടേയോ, വരുമാനത്തിന്റേയോ, ലാഭത്തിന്റേയോ, നഷ്ടങ്ങൾക്കോ, ഹാനികൾക്കോ ബാധകമായ സമഗ്രമായ ബാദ്ധ്യതാപരിമിതിയാണ്. ഈ ബാദ്ധ്യതാപരിമിതി, ഇത് ഉടമ്പടി, അശ്രദ്ധ, നിയമലംഘനം, നിശ്ചിതബാദ്ധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണെങ്കിലും, ഇഫ്കോ ടോക്യോവിന്റെയോ, അതിന്റെ അനുബന്ധങ്ങളുടെയോ അംഗീകൃതപ്രതിനിധിക്ക് ഈ ഹാനികളുടെ സാധ്യതയെക്കുറിച്ച് ബോധവാനാണെങ്കിലും, അല്ലെങ്കിൽ, അറിയേണ്ടതായിരുന്നുവെങ്കിലും, ബാധകമാണ്.

മുകളിൽ പ്രതിപാദിച്ച ബാദ്ധ്യതാപരിമിതികൾ ചില സംസ്ഥാനങ്ങൾ അനുവദിക്കുന്നില്ലെന്നതിനാൽ, ഈ ബാദ്ധ്യതാപരിമിതി നിങ്ങൾക്ക് ബാധകമാവുകയില്ല. ഈ ബാദ്ധ്യതാപരിമിതിയുടെ ഏതെങ്കിലും ഭാഗം എന്തെങ്കിലും കാരണവശാൽ അസാധുവോ, നിർബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തതോ ആണെങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ അന്യഥാ പരിമിതമാവുമായിരുന്ന ഇഫ്കോ ടോക്യോവിന്റെയോ, അതിന്റെ അനുബന്ധങ്ങളുടെയോ മൊത്തം ബാദ്ധ്യത, നൂറു രൂപയേക്കാൾ അധികമാവുകയില്ല (100 രൂപ).

നിയന്ത്രിക്കുന്ന നിയമങ്ങളും, അധികാരപരിധികളും
ഈ വെബ്സൈറ്റ് നിയന്ത്രിക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും ഇഫ്കോ ടോക്യോ അവരുടെ ഇന്ത്യയിലുള്ള ഓഫീസുകളിൽ നിന്നാണ്. ഈ വെബ്സൈറ്റിനേയോ, അതിന്റെ ഉപയോഗത്തേയോ കുറിച്ചുള്ള എന്തു നഷ്ടപരിഹാരവും ഇന്ത്യൻ നിയമങ്ങളാൽ നിയന്ത്രിതമാണ്.

മൊത്തം കരാർ
ഈ കരാർ, നിങ്ങൾ ഈ വെബ്സൈറ്റ് തുറക്കുന്നതും, ഉപയോഗിക്കുന്നതും സംബന്ധിച്ച് ഇഫ്കോ ടോക്യോവും, നിങ്ങളും തമ്മിലുള്ള മൊത്തം കരാറാണ്.


Download Motor Policy

Feedback