സ്വകാര്യത

PrintPrintEmail this PageEmail this Page

 

ഈ സൈറ്റ് സ്വന്തമാക്കിയിരിക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും ഇഫ്കോ-ടോക്യോ ജനറൽ ഇൻഷൂറൻസ് ആണ്. ഈ സ്വകാര്യതാപ്രസ്താവന, ഞങ്ങൾ എന്തു വിവരങ്ങൾ ശേഖരിക്കുന്നു എന്നും, അവ എങ്ങിനെ ഉപയോഗിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു.

ഈ സ്വകാര്യതാനയം, ഇഫ്കോ-ടോക്യോ, അതിന്റെ വെബ്സൈറ്റ് ആയ itgi.co.inലൂടെ ശേഖരിച്ച ഡാറ്റയെ സംബന്ധിച്ച നയങ്ങളും, നടപടിക്രമങ്ങളും വിവരിക്കുന്നു. ഈ സ്വകാര്യതാനയം, ഇഫ്കോ-ടോക്യോയുടെ ഓഫ് ലൈൻ ഡാറ്റ ശേഖരണനടപടിക്രമങ്ങളുമായി ബന്ധമില്ലാത്തതാണ്. "ഡാറ്റ" എന്ന പദത്തിൽ, നിങ്ങളുടെ പേര്, ജനനത്തീയതി, ഇ-മെയിൽ അഡ്രസ്സ് അല്ലെങ്കിൽ തപാൽ മേൽവിലാസം എന്നിവ പോലെ വ്യക്തിപരമായി നിങ്ങളെ തിരിച്ചറിയാവുന്ന വിവരങ്ങളും, നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ നിങ്ങളോട് അനുരൂപമായ മറ്റേതെങ്കിലും വിവരങ്ങളും ഉൾപ്പെടുന്നു.

ഈ നയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പ്.    ഇഫ്കോ-ടോക്യോ അതിന്റെ വെബ്സൈറ്റിൽ, നിലവിലുള്ള ഉല്പന്നങ്ങൾക്കും, സേവനങ്ങൾക്കും, പദ്ധതികൾക്കും പുറമെ, പുതിയ നിർവ്വഹണങ്ങളും, സവിശേഷതകളും നിരന്തരം ചേർത്ത്, കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളും, നിയമത്തിലെ മാറ്റങ്ങളും, സാങ്കേതികവിദ്യയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവും കാരണം, ഇഫ്കോ-ടോക്യോവിന്റെ ഡാറ്റയുടെ നടപടിക്രമങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കും. ഡാറ്റാ നടപടിക്രമങ്ങൾ എപ്പോഴെല്ലാം മാറുന്നുവോ, അപ്പോഴെല്ലാം ഇഫ്കോ-ടോക്യോ ആ മാറ്റങ്ങൾ അതിന്റെ വെബ്സൈറ്റിലൂടെ നിങ്ങളെ അറിയിക്കും. ഈ പേജ് ഇടക്കിടക്ക് നോക്കുവാൻ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ നയം പുതുക്കിയത് 2005 സപ്തംബർ 25നാണ്.

itgi.co.inലൂടെ ശേഖരിച്ച വ്യക്തിഗതവസ്തുതകൾ (പേഴ്സണൽ ഡാറ്റ). താഴെ വിവരിച്ച 'കുക്കീസി'നു പുറമെ, ഇപ്പോൾ ഇഫ്കോ-ടോക്യോ അതിന്റെ വെബ്സൈറ്റുകളിലൂടെ ശേഖരിക്കുന്നത്, നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റുകൾ ഉപയോഗിക്കുമ്പോൾ സ്വമേധയാ തന്ന വിവരങ്ങളാണ്.

ഉദാഹരണത്തിന്, നിങ്ങളുടെ ചോദ്യങ്ങളും, അഭിപ്രായങ്ങളും മുഖേന ഇഫ്കോ-ടോക്യോയുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഈ സൈറ്റ് ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ ഒരു ഫോം പൂരിപ്പിക്കുമ്പോൾ, നിങ്ങളുടെ പേര്, നിങ്ങളുടെ കമ്പനിയുടെ പേര്, നിങ്ങളുടെ ഇ-മെയിൽ അഡ്രസ്സ് അല്ലെങ്കിൽ തപാൽ മേൽവിലാസം, അല്ലെങ്കിൽ, കമ്പനിയുടെ തപാൽ മേൽവിലാസം എന്നിവയുൾപ്പെടെ, ബന്ധപ്പെടുവാനുള്ള വിശദവിവരങ്ങൾ നൽകാവുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, എല്ലാ വിവരങ്ങളും പൂരിപ്പിക്കണമെന്നു നിർബന്ധമില്ല ഞങ്ങളുടെ മിക്ക ഫോമുകളിലും നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾ itgi.co.inലൂടെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ, സാധുതയുള്ള ഒരു ഇ-മെയിൽ അഡ്രസ്സ് തരുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിൽ ലഭിക്കും. ഇൻഷൂറൻസ് ഉല്പന്നങ്ങളെക്കുറിച്ചോ, നടപടിക്രമങ്ങളെക്കുറിച്ചോ, അല്ലെങ്കിൽ, ഇഫ്കോ-ടോക്യോവിനെക്കുറിച്ചോ ഉള്ള എന്തെങ്കിലും വിവരങ്ങൾക്കായി വെബ്സൈറ്റുകളിൽ അന്വേഷിക്കുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് വ്യക്തിപരമായ വിവരങ്ങൾ നൽകുന്നില്ല. അന്വേഷണത്തിനുള്ള ഉപാധികൾ ഞങ്ങൾ നിങ്ങൾക്ക് ഒരു സേവനമെന്ന നിലക്കാണ് തരുന്നത്. നിങ്ങൾ ഈ അന്വേഷണഉപാധികൾ ഉപയോഗിക്കുമ്പോൾ, ഇഫ്കോ-ടോക്യോ നിങ്ങളെ തിരിച്ചറിയാനുള്ള ഒരു വിവരവും ശേഖരിക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നില്ല.

itgi.co.inലൂടെ ശേഖരിച്ച വ്യക്തിഗതവിവരങ്ങളുടെ ഉപയോഗം നിങ്ങൾ നൽകുന്ന വ്യക്തിഗതവിവരങ്ങൾ ഇഫ്കോ-ടോക്യോ ഉപയോഗിക്കുന്നത്, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, നിങ്ങളുടെ പ്രശ്നം പരിഹരിക്കാനുമാണ്. ഞങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കവും, നിർവ്വഹണവും മെച്ചപ്പെടുത്താനും, ഞങ്ങളുടെ ഉപഭോക്താക്കളേയും, വിപണിയേയും മനസ്സിലാക്കാനും, ഞങ്ങളുടെ ഉല്പന്നങ്ങളും, സേവനങ്ങളും മെച്ചപ്പെടുത്താനുമാണ് ഇഫ്കോ-ടോക്യോ ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്,. നിങ്ങൾക്കു പ്രയോജനമുള്ള ഞങ്ങളുടെ ഉല്പന്നങ്ങളേയും, സേവനങ്ങളേയും കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനു വേണ്ടി ഭാവിയിൽ ഈ വിവരം IFFCO- Tokio ഉപയോഗിച്ചേക്കാം. ഭാവിയിൽ നിങ്ങൾ ഇത്തരം സന്ദേശങ്ങൾ കൈപ്പറ്റാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതു തടയാൻ നിങ്ങളെ അനുവദിക്കുന്ന ("ഓപ്ട് ഔട്ട്") നിർദ്ദേശങ്ങളും ഉണ്ടായിരിക്കും.

അതുപോലെത്തന്നെ, നിങ്ങൾക്ക് ഇഫ്കോ-ടോക്യോയുടെ ഉല്പന്നങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിക്കുവാൻ കഴിയുന്ന, വരിസംഖ്യ അടിസ്ഥാനമായുള്ള ഇ-മെയിൽ സേവനങ്ങളും ഞങ്ങൾ നൽകും. അത്തരത്തിലുള്ള എല്ലാ സേവനങ്ങൾക്കും, വരിസംഖ്യ തരുന്നത് നിർത്തലാക്കുവാനോ, റദ്ദു ചെയ്യുവാനോ ഉള്ള ഒരു അവസരം ഞങ്ങൾ നൽകും. ഇഫ്കോ-ടോക്യോവിന്റെ വെബ്സൈറ്റിലൂടെ ഞങ്ങൾ കൈപ്പറ്റുന്ന സന്ദേശങ്ങൾ ഞങ്ങൾ എങ്ങിനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി 'നിയമങ്ങളും, വ്യവസ്ഥകളും' എന്നതിൽ "ആവശ്യപ്പെടാത്ത ആശയങ്ങൾ (അൺസോളിസിറ്റഡ് ഐഡിയാസ്)" എന്ന തലക്കെട്ട് കാണുക.

itgi.co.inലൂടെ ശേഖരിക്കുന്ന അജ്ഞാതവിവരങ്ങൾ.. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ നൽകുന്ന വിവരങ്ങൾക്കു പുറമെ, ഞങ്ങളുടെ വെബ്സൈറ്റിന്റെ ഉപയോഗത്തെക്കുറിച്ച് അജ്ഞാതമായി വിവരം ശേഖരിക്കാൻ, ഇഫ്കോ-ടോക്യോ സാങ്കേതികവിദ്യ ഉപയോഗിക്കും ഉദാഹരണത്തിന്, എത്ര സന്ദർശകർ ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നുവെന്നും, അവർ ഉപയോഗിച്ച തീയതിയും, സമയവും, അവരുടെ ഉപയോഗത്തിന്റെ ദൈർഘ്യം, ഏതെല്ലാം പേജുകളാണ് അവർ നോക്കിയത് എന്നീ വിവരങ്ങൾ അറിയാൻ ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നവർ, ഏതു വെബ് ബ്രൗസറാണ് ഉപയോഗിക്കുന്നതെന്നും, ഏത് അഡ്രസ്സിൽ നിന്നാണ് അവർ ഞങ്ങളുടെ സൈറ്റ് ഉപയോഗിച്ചതെന്നും അറിയുവാൻ ഞങ്ങൾ ഞങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു ( ഉദാഹരണത്തിന്, അവർ ഇഫ്കോ-ടോക്യോയുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ടത്, ഞങ്ങളുടെ ബാനർ പരസ്യങ്ങളിളൊന്നിൽ ക്ളിക്ക് ചെയ്തിട്ടാണെങ്കിൽ)

ഞങ്ങൾ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ നിങ്ങളെ വ്യക്തിഗതമായി തിരിച്ചറിയുന്നില്ല. അതുപയോഗിച്ച്, ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ചും, അവരുടെ ഉപയോഗത്തെക്കുറിച്ചുമുള്ള കണക്കുകൾ ക്രോഡീകരിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഈ വസ്തുതകൾ, ഇഫ്കോ-ടോക്യോ ഉപയോഗിക്കുകയും, ഞങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കവും, പ്രവർത്തനവും മെച്ചപ്പെടുത്താനും, ഞങ്ങളുടെ ഉപഭോക്താക്കളേയും, വിപണിയേയും കൂടുതൽ മനസ്സിലാക്കാനും, ഞങ്ങളുടെ ഉല്പന്നങ്ങളും, സേവനങ്ങളും മെച്ചപ്പെടുത്താനുമായി, മൂന്നാം കക്ഷികളുമായി പങ്കുവെക്കുകയും ചെയ്യുന്നു.

കുക്കീസ്. ഒരു 'കുക്കി' എന്നത്, നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കപ്പെടുകയും, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന, ഒരു ചെറിയ വിവരമാണ്. 'കുക്കീസ്' നിങ്ങളുടെ കമ്പ്യൂട്ടറിന് ഹാനി വരുത്തുന്നില്ല. ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടുപിടിക്കാൻ വേണ്ടി അത് ഉപയോഗിക്കാനും കഴിയുകയില്ല. നിങ്ങൾക്ക് എപ്പോഴാണ് ഒരു 'കുക്കി' വരുന്നതെന്ന് നിങ്ങളെ അറിയിക്കുന്നതിനായി നിങ്ങളുടെ ബ്രൗസർ ചിട്ടപ്പെടുത്താം. ഇത് നിങ്ങൾ സ്വീകരിക്കണമോ, വേണ്ടയോ എന്നും, ഉള്ളടക്കങ്ങൾ കാണുവാൻ വേണ്ടി ഈ കുക്കി സ്വീകരിക്കണമോ എന്നും തീർച്ചപ്പെടുത്താൻ, ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. ഒരു ഉപയോക്താവിന്റെ സെഷൻ തുടർന്നും നിലനിർത്താൻ - അതായത്, ഉപയോക്താവ് ഒരു അപ്ളിക്കേഷനോ, അല്ലെങ്കിൽ, കുറേ വെബ് പേജുകളോ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ, ബന്ധം നിലനിർത്താൻ - ഇഫ്കോ-ടോക്യോ കുക്കീസ് ഉപയോഗിച്ചേക്കാം. ഈ കുക്കീസിന്റെ ഉദ്ദേശ്യം, ഉപയോക്താവ് ചേർത്ത കാര്യങ്ങൾ (ഇൻപുട്ട്സ്) ഓർമ്മിക്കുകയാണ്. ഉദാഹരണത്തിന്, ഒരു "ഷോപ്പിംഗ് കാർട്ട്" അപ്ളിക്കേഷൻ, ഉപയോക്താവ് സാമഗ്രികൾ വാങ്ങിച്ചുതീർന്ന്, പുറത്തുവരുന്നതുവരെ, വാങ്ങിയ സാമഗ്രികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യക്തിപരമായ ഉപാധികൾ, ഉപയോക്താക്കളുടെ സംഘത്തെ തിരിച്ചറിയുവാനും, കൃത്യമായ വസ്തുക്കളും, സേവനങ്ങളും കൊടുക്കാനും കുക്കീസ് ഉപയോഗിക്കുന്നു.

നിങ്ങളുടെ വ്യക്തിഗതവസ്തുതകൾ വെളിപ്പെടുത്തൽ. ഇഫ്കോ-ടോക്യോ, ഈ വെബ്സൈറ്റിലൂടെ ശേഖരിച്ച വസ്തുതകളിൽ ചിലതോ, എല്ലാമോ, ഞങ്ങളുടെ അനുബന്ധങ്ങളുമായി പങ്കുവെച്ചേക്കാം. അവർ ഇത് സ്വകാര്യതാനയങ്ങൾക്കനുസൃതമായി ഉപയോഗിച്ചേക്കാം. ഇഫ്കോ-ടോക്കിയോ, വെബ്സൈറ്റുകൾ മുഖേന ശേഖരിച്ച വ്യക്തിഗത ഡാറ്റ പങ്കുവെച്ചേക്കാം. (ഉദാഹരണത്തിന്, ഞങ്ങൾക്ക് പിന്തുണ സേവനങ്ങൾ നൽകുന്ന കമ്പനികൾ, ഡാറ്റ പ്രൊസസിംഗ് സേവനങ്ങൾ, അല്ലെങ്കിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്ന കമ്പനികൾ) ഈ കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യമായി വന്നേക്കാം. ഞങ്ങൾ അവരുമായി പങ്കുവെച്ചിട്ടുള്ള വിവരങ്ങൾ മറ്റൊരാവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാൻ ഈ കമ്പനികളെ അധികാരപ്പെടുത്തിയിട്ടില്ല. കൂടാതെ, ഇഫ്കോ-ടോക്കിയോ അല്ലെങ്കിൽ ഞങ്ങളുടെ അഫിലിയേറ്റുകൾ ഞങ്ങളുടെ ഡാറ്റാബേസുകളിലെ സ്വകാര്യ ഡാറ്റ പങ്കിടുകയോ കൈമാറുകയോ ചെയ്തേക്കാവുന്ന പരിമിതമായ മറ്റ് സാഹചര്യങ്ങൾ ഉണ്ടായിരിക്കാം, ഉദാഹരണത്തിന്, നിയമനിർവ്വഹണത്തിനുവേണ്ടി, ഒരു കോർപ്പറേറ്റ് വിൽപ്പന, ലയനം, പുനഃസംഘടനം, വിഘടനം, പിരിച്ചുവിടൽ അല്ലെങ്കിൽ സമാനമായ ഇവന്റ് എന്നിവ ഉണ്ടാകുമ്പോൾ

ഡാറ്റകൾ അയച്ചുകൊടുക്കുന്ന ഒരു രീതിയും, മൂന്നാം കക്ഷികൾ നിയമവിരുദ്ധമായി ഇടപെടുന്നതിനോ, അല്ലെങ്കിൽ, മറ്റു വിധത്തിലുള്ള ദുരുപയോഗത്തിനോ എതിരെ ഉറപ്പു നൽകുന്നില്ലെങ്കിലും, നിങ്ങളുടെ വസ്തുതകളുടെ സുരക്ഷ ഉറപ്പാക്കുവാൻ, വ്യാവസായികനിലവാരത്തിലുള്ള എൻക്രിപ്ഷൻ, ഞങ്ങളുടെ സ്ഥാപനങ്ങളിലുള്ള ഓഫ് ലൈൻ സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടെ, വ്യാപാരനിലവാരത്തിലുള്ള ന്യായമായ എല്ലാ പരിശ്രമങ്ങളും ഇഫ്കോ-ടോക്യോ ചെയ്യുന്നുണ്ട്.

ഇഫ്കോ-ടോക്കിയോ പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്നുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ല. നിങ്ങൾ പതിമൂന്ന് വയസ്സിനു താഴെയുള്ള ആളാണെങ്കിൽ, ഞങ്ങൾക്ക് ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ നൽകരുത്. ഒരു കുട്ടി ഇഫ്കോ-ടോക്കിയോക്ക് ഒരു സ്വകാര്യ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കാരണം ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക, ആ വിവരം ഞങ്ങളുടെ ഡാറ്റാബേസുകളിൽ നിന്ന് മായ്ച്ചുകളയുവാൻ ഞങ്ങൾ ശ്രമിക്കും

മറ്റു സൈറ്റുകളുമായുള്ള ലിങ്ക്.. ഈ സ്വകാര്യതാനയം ഇഫ്കോ-ടോക്യോവിന്റെ വെബ്സൈറ്റിനു മാത്രം ബാധകമാണ്. ഇഫ്കോ-ടോക്കിയോയും ഞങ്ങളുടെ അഫിലിയേറ്റുകളും, മറ്റ് ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ മറ്റു ഇൻഷ്വറൻസ് സൈറ്റുകളും വ്യത്യസ്ത നിയമങ്ങൾ ബാധകമായിരിക്കും നിങ്ങൾ ഇഫ്കോ-ടോക്യോവിന്റെ ഒരു വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ, ആ സൈറ്റിലൂടെ എന്തെല്ലാം വ്യക്തിഗതവസ്തുതകൾ ശേഖരിക്കപ്പെടാനാണ് സാധ്യതയുള്ളതെന്നും, അവ ഏതു തരത്തിലാണ് ക്രമീകരിക്കപ്പെടുന്നതെന്നുമുള്ളതിനെക്കുറിച്ചുള്ള സ്വകാര്യതാനിയമങ്ങൾ അവലോകനം ചെയ്യാൻ ഒരു നിമിഷം വിനിയോഗിക്കുക.

ഇഫ്കോ-ടോക്യോവിന്റെ വെബ്സൈറ്റുകളിൽ, ഇഫ്കോ-ടോക്യോവോ, അല്ലെങ്കിൽ, ഞങ്ങളുടെ അനുബന്ധങ്ങളിൽ ഏതെങ്കിലുമോ കൈകാര്യം ചെയ്യാത്ത വെബ്സൈറ്റുകളിലേക്കുള്ള ഹൈപ്പർ ലിങ്കുകൾ അടങ്ങിയിട്ടുണ്ട്. ഈ ഹൈപ്പർലിങ്കുകൾ നൽകിയിരിക്കുന്നത് നിങ്ങളുടെ അന്വേഷണത്തിനും, സൗകര്യത്തിനും വേണ്ടി മാത്രമാണ്. ഇതുകൊണ്ട്, ഈ തേർഡ് പാർട്ടി വെബ്സൈറ്റുകളുടെ പ്രവർത്തനങ്ങളേയോ, അല്ലെങ്കിൽ, അവയെ കൈകാര്യം ചെയ്യുന്നവരേയോ ഏതെങ്കിലും തരത്തിൽ അംഗീകരിക്കുന്നുവെന്ന് അർത്ഥമില്ല. ഇഫ്കോ-ടോക്യോ ഈ വെബ്സൈറ്റുകളെ നിയന്ത്രിക്കുകയോ, അവർ വസ്തുതകളിൽ ചെയ്യുന്ന നടപടിക്രമങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. നിങ്ങൾ ഉപയോഗിക്കുന്ന ഏതൊരു സൈറ്റിന്റേയും സ്വകാര്യതാനയം, ആ സൈറ്റ് ഉപയോഗിക്കുന്നതിനു മുൻപോ, അല്ലെങ്കിൽ, നിങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും വ്യക്തിഗതവസ്തുതകൾ നൽകുന്നതിനു മുൻപോ, അവലോകനം ചെയ്യാൻ ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു.

ഗവേണിംഗ് ലോ (നിയന്ത്രിക്കുന്ന നിയമം). ഈ സ്വകാര്യതാനയം ഞങ്ങളുടെ വെബ്സൈറ്റിന്റെ ഒരു ഭാഗമാണ്. നിയമങ്ങളും, വ്യവസ്ഥകളും നിയന്ത്രിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി ആയിരിക്കും.

ഞങ്ങളുടെ സ്വകാര്യത നയത്തെ പറ്റിയുള്ള ചോദ്യങ്ങൾ. IFFCO-Tokio നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിപാലിക്കുന്ന വിധത്തെക്കുറിച്ച് നിങ്ങൾക്ക് ഈ സ്വകാര്യതാ നയത്തെക്കുറിച്ചും അല്ലെങ്കിൽ ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

 

 


Download Motor Policy

Feedback