Claims

PrintPrintEmail this PageEmail this Page

വ്യക്തിഗത അപകട ക്ലെയിമുകൾ

 • ഇൻഷുററെ ഉടൻ അറിയിക്കുക.
 • അപകടമരണത്തിന്റെ സന്ദർഭങ്ങളിൽ, അടച്ച മൂലധന മൊത്തം തുക ഇൻഷ്വർ ചെയ്ത ആളുടെ നിയമപ്രകാരം നാമനിർദ്ദേശം ചെയ്തയാൾക്ക് / അവകാശിയ്ക്ക് നല്കുന്നതാണ്‌. ഇൻഷ്വർ ചെയ്ത ആൾ നാമനിർദ്ദേശം ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ, കോടതിയിൽ നിന്നുമുള്ള പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണ്‌.

മറ്റ് ക്ലെയിമുകളുടെ കാര്യത്തിൽ,ഇൻഷുറർമാർ ഇൻഷ്വർ ചെയ്ത വ്യക്തിയെ വിദഗ്ധപരിശോധന നടത്തുകയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡിലേയ്ക്ക് വസ്തുത നിർദ്ദേശിയ്ക്കുകയോ ചെയ്യും. അതിനുള്ള ചിലവ് ഇൻഷുറർ വഹിക്കുന്നതായിരിക്കും.

അഗ്നി ബാധ / ഐ.എ.ആർ. പോളിസികൾക്ക് കീഴിലുള്ള ക്ലെയിമുകൾ

 • ആദ്യമായി, ഇൻഷ്വർ ചെയ്ത വ്യക്തി നഷ്ടം ഒഴിവാക്കുവാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരിക്കണം.
 • അഗ്നിബാധയെ കുറിച്ച് എത്രയും പെട്ടന്ന് അറിയിക്കേണ്ടതാണ്‌.
 • ലഹളക്കാർ, സമരതൊഴിലാളികൾ, വിദ്വേഷക്കാർ എന്നിങ്ങനെയുള്ള മൂന്നാം കക്ഷി അല്ലെങ്കിൽ ഭീകരവാദപ്രവർത്തനങ്ങൾ വഴിയുള്ള അഗ്നിബാധയിൽ നിന്നുള്ള കേടുപാടുകളെ കുറിച്ച് പോലീസിൽ പരാതി നല്കുക.
 • 24 മണിക്കൂറിലധികം വൈകാതെ ഇൻഷുററെ എത്രയും പെട്ടന്ന് അറിയിക്കുക.
 • പ്രസക്തമായ വിവരങ്ങൾ നല്കി ഇൻഷുറർ നിയമിച്ചിട്ടുള്ള പരിശോധകനുമായി സഹകരിക്കുക.
 • കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, പ്രളയം എന്നിവ മൂലമുള്ള നഷ്ടങ്ങളുടെ സന്ദർഭത്തിൽ കാലാവസ്ഥാസംബന്ധമായ റിപ്പോർട്ട് ലഭ്യമാക്കുക.
 •  പോളിസി ‘പുനഃസ്ഥാപനാടിസ്ഥാനത്തിൽ’ ഉള്ളതാണെങ്കിൽ, അറ്റകുറ്റപ്പണികളുടെ പൂർത്തീകരണം / കേടുവന്ന വസ്തുക്കൾ മാറ്റി സ്ഥാപിക്കൽ കഴിഞ്ഞതിനു ശേഷം ക്ലെയിം പണമടവിനുള്ള ബില്ലുകൾ സമർപ്പിച്ചാൽ മാത്രമേ ക്ലെയിം നല്കുകയുള്ളൂ.

ബർഗ്ലറി ഇൻഷുറൻസ്, മണി ഇൻഷുറൻസ്, ഫിഡിലിറ്റി

 • എത്രയും പെട്ടന്ന് പോലീസിനെ അറിയിച്ച് സാധനങ്ങൾ കണ്ടെത്തുവാനായില്ല എന്നതിന്റെ നോൺ - ട്രെയ്സബിൾ സർട്ടിഫിക്കേറ്റ് നേടുക.
 • എത്രയും പെട്ടന്ന് ഇൻഷുററെ അറിയിക്കുക.
 • മോഷണ വസ്തു വീണ്ടെടുക്കുമ്പോൾ ക്ലെയിം തുക തിരികെ നല്കുന്നതിനായി, ലെറ്റർ ഓഫ് സബ്രോഗേഷൻ - ഉചിതമായ മൂല്യത്തിലുള്ള സ്റ്റാമ്പ് പേപ്പറിൽ ഇൻഷുറർക് സമർപ്പിക്കേണ്ടതാണ്.
 • പോലീസിൽ നിന്നും അന്തിമറിപ്പോർട്ട് നേടുക.
 • പൂർണ്ണപരിശോധനനടത്തിയ കണക്ക്പുസ്തകവും സംഭവം നടന്ന ദിവസത്തിലെ നഷ്ടം സ്ഥിരീകരിയ്ക്കുന്ന ബില്ലുകളും ഇൻഷ്വർ ചെയ്ത വ്യക്തി നല്കേണ്ടതുണ്ട്.

യന്ത്രത്തകരാറുകൾ

 • ഇൻഷുററെ എത്രയും പെട്ടന്ന് അറിയിക്കുക
 • പരിശോധന സജ്ജീകരിയ്ക്കുന്നതിനായി ഇൻഷുറർക്ക് ക്ലെയിം അറിയിപ്പും അറ്റകുറ്റപ്പണികൾക്കുള്ള മൂല്യനിർണ്ണയ ചിലവും രേഖപ്പെടുത്തേണ്ടതാണ്‌.
 • ഭാഗികമായ നഷ്ടം സംഭവിക്കുന്ന സന്ദർഭങ്ങളിൽ, തേയ്മാനം ഈടാക്കുന്നതല്ല. പക്ഷേ സാധനങ്ങൾ അതിന്റെ നിലവിലുള്ള ദിവസത്തെ മാറ്റിവെയ്ക്കൽ മൂല്യത്തിനായി ഇൻഷ്വർ ചെയ്തിട്ടില്ലയെങ്കിൽ, ആ സാധനങ്ങൾ ഇൻഷ്വറിനു കീഴിലുള്ളതായി കണക്കാക്കുകയും ക്ലെയിം തുക ആനുപാതികമായി കുറയ്ക്കുകയും ചെയ്യും. തേയ്മാനം മൊത്തം നഷ്ടപ്പെടൽ ക്ലെയിമിൽ മാത്രമാണ്‌ ബാധകമായിട്ടുള്ളത്.
 • ഒരു സാമഗ്രി ഭാഗികമായിട്ടാണ്‌ തകരാറ്‌ വന്നിട്ടുള്ളതെങ്കിൽ, അത് ഉപയോഗിയ്ക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി (ഇൻഷുറൻസ് കമ്പനിയിൽ നിന്നും അനുവാദം കിട്ടിയതിനുശേഷം) നടത്തണം. അല്ലെങ്കിൽ ഇനിയുള്ള നഷ്ടങ്ങൾ സംരക്ഷിക്കപ്പെടുകയില്ല.

വൈദ്യുത ഉപകരണങ്ങൾ

 • ഇൻഷുററെ എത്രയും പെട്ടന്ന് അറിയിക്കുക
 • പരിശോധന സജ്ജീകരിയ്ക്കുന്നതിനായി ഇൻഷുറർക്ക് ക്ലെയിം അറിയിപ്പും അറ്റകുറ്റപ്പണികൾക്കുള്ള മൂല്യനിർണ്ണയ ചിലവും രേഖപ്പെടുത്തേണ്ടതാണ്‌.
 • ഭാഗികമായ നഷ്ടം സംഭവിക്കുന്ന സന്ദർഭങ്ങളിൽ, ക്ലിപ്തമായ ആയുസ്സുള്ള വസ്തുക്കളിലൊഴിച്ച്, മാറ്റി വെച്ച ഘടകങ്ങളിന്മേലുള്ള തേയ്മാനത്തിൽ യാതൊരു കിഴിവും നല്കുന്നതല്ല. പക്ഷേ വീണ്ടെടുത്ത ഏതെങ്കിലും വസ്തുവിന്റെ മൂല്യം കണക്കിലെടുക്കുന്നതായിരിക്കും.
 • ഒരു സാമഗ്രി ഭാഗികമായിട്ടാണ്‌ തകരാറ്‌ വന്നിട്ടുള്ളതെങ്കിൽ, അത് ഉപയോഗിയ്ക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി (ഇൻഷുറൻസ് കമ്പനിയിൽ നിന്നും അനുവാദം കിട്ടിയതിനുശേഷം) നടത്തണം. അല്ലെങ്കിൽ ഇനിയുള്ള നഷ്ടങ്ങൾ സംരക്ഷിക്കപ്പെടുകയില്ല.

സഞ്ചാരമാർഗ്ഗത്തിലുള്ള വീട്ടുപകരണങ്ങൾ

 • സഞ്ചാരമാർഗ്ഗത്തിൽ എന്തെങ്കിലും കേടുപാടുകളുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചരക്ക് വാഹകനിൽ സുതാര്യമായ ഡലിവറി നിർബന്ധമാക്കുകയും അവരുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതുമാണ്‌.
 • സഞ്ചാരമാർഗ്ഗത്തിൽ നഷ്ടം/ കേടുപാട് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ, വീണ്ടെടുക്കൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സമയപരിധിയ്ക്കുള്ളിൽ ചരക്ക് വാഹകനോടുകൂടി ധനപരമായ ക്ലെയിം നടത്തേണ്ടതാണ്‌. അതില്ലാതെ, ക്ലെയിം സ്വീകരിക്കുന്നതല്ല.

മറൈൻ ട്രാൻസിറ്റ് ലോസ്

 • യഥാർത്ഥ ഇൻ വോയ്സും പാക്ക് ചെയ്ത പട്ടികയും - ഇൻ വോയ്സ് ഉണ്ടാക്കുന്നതിന്റെ ഭാഗമായുണ്ടെങ്കിൽ.
 • സഞ്ചാരമാർഗ്ഗത്തിൽ എന്തെങ്കിലും കേടുപാടുകളുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചരക്ക് വാഹകനിൽ സുതാര്യമായ ഡലിവറി നിർബന്ധമാക്കുകയും അവരുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതുമാണ്‌.
 • യഥാർത്ഥ ലോറി രസീത് ( LR / ചരക്ക് കയറ്റൽ ബിൽ ( BL ) - കേടുവന്നവയുടെ കണക്ക് അല്ലെങ്കിൽ സഞ്ചാരമാർഗ്ഗത്തിൽ നഷ്ടമായി എന്നതിനുള്ള പര്യാപ്തമായ കുറിപ്പോടു കൂടി.
 • ഡിക്ലറേഷൻ പോളിസിയുടെ കാര്യത്തിൽ - അയച്ച ചരക്ക് പ്രഖ്യാപിതവും ഇൻഷ്വർ ചെയ്തതിന്‌ തുല്യമായ തുകയ്ക്കുള്ളിലുള്ളതും ആയിരിക്കണം.
 • സഞ്ചാരമാർഗ്ഗത്തിൽ നഷ്ടം/ കേടുപാട് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ, വീണ്ടെടുക്കൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സമയപരിധിയ്ക്കുള്ളിൽ ചരക്ക് വാഹകനോടുകൂടി ധനപരമായ ക്ലെയിം നടത്തേണ്ടതാണ്‌.
 • ചരക്ക് വാഹകനിൽ നിന്നും കേടുപാട് / അപര്യാപ്തതാ സർട്ടിഫിക്കേറ്റ്.
 • നഷ്ടത്തിന്റെ / കേടുപാടിന്റെ പ്രകൃതവും കാരണവും വ്യാപ്തിയും തീരുമാനിയ്ക്കുന്നതിനായി ഒരു പരിശോധകനെ (ഇൻഷുററിന്റെ പരസ്പരസമ്മതത്തോടെ) നിയമിക്കേണ്ടതാണ്‌.

Download Motor Policy

Feedback