Claims

PrintPrintEmail this PageEmail this Page

You can apply for a Health Insurance claim in 2 ways. You can either go for Cashless Claim or get Reimbursement for your claim. Given below are the procedures to be followed:

ഞങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആശുപത്രി ശൃംഖലകളിൽ മാത്രമേ പണരഹിത ക്ലെയിം സൗകര്യങ്ങൾ ലഭ്യമാകൂ.  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് തന്നെ, ആശുപത്രിയുടെ ഇപ്പോഴത്തെ നെറ്റ് വർക്കിങ് നിലയെക്കുറിച്ച് ഞങ്ങളുടെ ടി.പി.എ.യിൽ നിന്നും മനസിലാക്കുവാൻ നിങ്ങളോട് നിർദ്ദേശിയ്ക്കുന്നു.

ഈ സൗകര്യത്തിനു കീഴിൽ പണരഹിത അപേക്ഷയുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കുന്നതിന്‌ ശൃംഖലയിലുള്ള ആശുപത്രി നിങ്ങളെ സഹായിക്കുന്നതാണ്‌.  നിങ്ങളുടെ ആരോഗ്യ കാർഡിൽ നല്കിയിട്ടുള്ള അംഗത്വനമ്പർ പറഞ്ഞ് ഹെൽപ് ലൈൻ നമ്പറിലൂടെ ഞങ്ങളുടെ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററുമായും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്‌.

പണരഹിത ക്ലെയിമുകൾ രണ്ട് വിധത്തിലുണ്ട്:

  • അത്യാഹിതപ്രവേശനത്തിനുള്ള പണരഹിത ക്ലെയിം നടപടി
  • പദ്ധതിപ്രകാരമുള്ള പ്രവേശനത്തിനുള്ള പണരഹിത ക്ലെയിം നടപടി

അത്യാഹിതപ്രവേശനത്തിനുള്ള പണരഹിത ക്ലെയിം നടപടി:

  • ഘട്ടം 1: നെറ്റ് വർക്കിങ് ആശുപത്രികളുടെ കാര്യത്തിൽ, പ്രവേശനത്തിന്‌, ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലൂടെ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ(TPA ) അറിയിക്കുക. നിങ്ങളുടെ ആരോഗ്യകാർഡ് അംഗത്വനമ്പർ ദയവായി പറയുക. 
  • ഘട്ടം 2: ആശുപത്രി ഇൻഷുറൻസ് ഹെൽപ് ഡസ്ക്കിൽ ലഭ്യമായ പണരഹിത അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളെ ചികിൽസിയ്ക്കുന്ന ഡോകടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തുക.
  • ഘട്ടം 3: അനുബന്ധ മെഡിക്കൽ രേഖകളോടൊപ്പം പണരഹിത അപേക്ഷാ ഫോം ടി.പി.എ.യിലേയ്ക്ക് ഫാക്സ് ചെയ്യുക.
  • ഘട്ടം 4: ടി.പി.എ. രേഖകൾ പരിശോധിച്ച് ആശുപത്രിയെ തീരുമാനം അറിയിക്കും.ടി.പി.എ. ക്യാഷ്‌ലെസ്സ് അപേക്ഷ അനുവദിയ്ക്കുകയോ ആവശ്യമെങ്കിൽ കൂടുതൽ രേഖകൾക്കായി വിളിയ്ക്കുകയോ ചെയ്യും.
  • ഘട്ടം 5: ക്യാഷ്‌ലെസ്സ് അപേക്ഷ ടി.പി.എ. അംഗീകരിയ്ക്കുമ്പോൾ ആശുപത്രി ബില്ലുകൾ നേരിട്ട് ( പോളിസി പരിധിയ്ക്ക് ആധാരമായി ) തീർക്കുന്നതായിരിക്കും. ടെലഫോൺ ചാർജ്ജുകൾ, ഭക്ഷണം, അറ്റന്റന്റ് ചാർജ്ജുകൾ മുതലായവ പോലെയുള്ള അസ്വീകാര്യമായ തുകകൾ നിങ്ങൾ അടയ്ക്കേണ്ടതാണ്‌. 
  • ഘട്ടം 6: ടി.പി.എ. വഴി ക്യാഷ്‌ലെസ്സ് ക്ലെയിം അംഗീകരിച്ചില്ലയെങ്കിൽ, ഹോസ്പിറ്റൽ ബിൽ നിങ്ങളടച്ച് പണം തിരികെ ലഭ്യമാകുന്നതിനായി അപേക്ഷിക്കേണ്ടതാണ്‌.പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളുമനുസരിച്ചായിരിക്കും ക്ലെയിം നടപടി. 

പണരഹിത തീരുമാനം ഞങ്ങളുടെ ടി.പി.എ. വഴി അംഗീകരിയ്ക്കുന്നതിനുള്ള ഏകദേശസമയം എല്ലാ രേഖകളും ലഭ്യമായതിന്‌ ശേഷം 24 മണിക്കൂർ ആണ്‌

പദ്ധതിപ്രകാരമുള്ള പ്രവേശനത്തിനുള്ള പണരഹിത ക്ലെയിം നടപടി:

  • ഘട്ടം 1: ചികിൽസയ്ക്കായി ഞങ്ങളുടെ ആശുപത്രി നെറ്റ് വർക്ക് പട്ടികയിൽ നിന്ന് ആശുപത്രി തിരഞ്ഞെടുക്കുക. 
  • ഘട്ടം 2: നിങ്ങളുടെ ആരോഗ്യകാർഡ് അംഗത്വനമ്പർ പറഞ്ഞ് ഹെൽപ് ലൈനിലൂടെ ഞങ്ങളുടെ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ, പ്രവേശനത്തിന്റെ 3 ദിവസം മുൻപ് അറിയിക്കുക. 
  • ഘട്ടം 3: ആശുപത്രി ഇൻഷുറൻസ് ഹെൽപ് ഡസ്ക്കിൽ ലഭ്യമായ ക്യാഷ്‌ലെസ്സ് അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളെ ചികിൽസിയ്ക്കുന്ന ഡോകടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തുക. 
  • ഘട്ടം 4: അനുബന്ധ മെഡിക്കൽ രേഖകളോടൊപ്പം ക്യാഷ്‌ലെസ്സ് അപേക്ഷാ ഫോം ടി.പി.എ.യിലേയ്ക്ക് ഫാക്സ് ചെയ്യുക.
  • ഘട്ടം 5: ടി.പി.എ. രേഖകൾ പരിശോധിച്ച് ആശുപത്രിയെ തീരുമാനം അറിയിക്കും. ടി.പി.എ. ക്യാഷ്‌ലെസ്സ് അപേക്ഷ അനുവദിയ്ക്കുകയോ ആവശ്യമെങ്കിൽ കൂടുതൽ രേഖകൾക്കായി വിളിയ്ക്കുകയോ ചെയ്യും.
  • ഘട്ടം 6: ക്യാഷ്‌ലെസ്സ് അപേക്ഷ ടി.പി.എ. അംഗീകരിയ്ക്കുമ്പോൾ ആശുപത്രി ബില്ലുകൾ നേരിട്ട് ( പോളിസി പരിധിയ്ക്ക് ആധാരമായി ) തീർക്കുന്നതായിരിക്കും. ടെലഫോൺ ചാർജ്ജുകൾ, ഭക്ഷണം, അറ്റന്റന്റ് ചാർജ്ജുകൾ മുതലായവ പോലെയുള്ള അസ്വീകാര്യമായ തുകകൾ നിങ്ങൾ അടയ്ക്കേണ്ടതാണ്‌.
  • ഘട്ടം 7: ടി.പി.എ. വഴി ക്യാഷ്‌ലെസ്സ് ക്ലെയിം അംഗീകരിച്ചില്ലയെങ്കിൽ,ഹോസ്പിറ്റൽ ബിൽ നിങ്ങളടച്ച് പണം തിരികെ ലഭ്യമാകുന്നതിനായി അപേക്ഷിക്കേണ്ടതാണ്‌. പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളുമനുസരിച്ചായിരിക്കും ക്ലെയിം നടപടി.

ക്യാഷ്‌ലെസ്സ് തീരുമാനം ഞങ്ങളുടെ ടി.പി.എ. വഴി അംഗീകരിയ്ക്കുന്നതിനുള്ള ഏകദേശസമയം എല്ലാ രേഖകളും ലഭ്യമായതിന്‌ ശേഷം 24 മണിക്കൂർ ആണ്‌.

ക്ലെയിമിന്റെ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടി

നെറ്റ് വർക്ക് ആശുപത്രിയിൽ ക്യാഷ്‌ലെസ്സ് സൗകര്യം നിങ്ങൾക്ക് ലഭ്യമായില്ലയെങ്കിലോ അഥവാ നെറ്റ് വർക്കിൽ ഭാഗമല്ലാത്ത ആശുപത്രിയിൽ നിങ്ങൾ ചികിൽസ നേടുകയോ ചെയ്തിട്ടുണ്ടെങ്കിൽ പണം തിരികെ ലഭിക്കുന്നതിനായി നിങ്ങളുടെ യഥാർത്ഥ രേഖകൾ സമർപ്പിക്കാവുന്നതാണ്‌.

  • ഘട്ടം 1: ആശുപത്രിയിൽ നിന്നും വിട്ടയച്ച് 7 ദിവസത്തിനുള്ളിൽ തന്നെ ആശുപത്രി പ്രവേശനത്തെക്കുറിച്ച് എത്രയും പെട്ടന്ന് 1800 103 5499 എന്ന ടോൾ ഫ്രീ നമ്പറിലൂടെ IFFCO-Tokio -യെ അറിയിക്കുക. ക്ലെയിമിനെ കുറിച്ച് അറിയിക്കുമ്പോൾ നിങ്ങളുടെ പോളിസി സർട്ടിഫിക്കേറ്റ് നമ്പർ ദയവായി അറിയിക്കുക.
  • ഘട്ടം 2: ആശുപത്രിയിൽ ചികിൽസ നേടി എല്ലാ ബില്ലുകളും അടച്ചതിനു ശേഷം പണം തിരികെ ലഭ്യമാകുന്നതിനായി ക്ലെയിം ചെയ്യുക.
  • ഘട്ടം 3: ഞങ്ങളുടെ വെബ് സൈറ്റിൽ നിന്നും ക്ലെയിം ഫോം ഡൗൺ ലോഡ് ചെയ്യുകയോ അല്ലെങ്കിൽ ഞങ്ങളുടെ കാൾ സെന്റർ വഴി ഒരെണ്ണത്തിന്‌ അപേക്ഷിക്കുകയോ ചെയ്യുക.

ഞങ്ങളുടെ ടോൾ നമ്പറായ 1800 543 5499 -ൽ വിളിച്ച് IFFCO TOKIO-യുടെ പ്രാദേശിക ഓഫീസ്സിലും ക്ലെയിം രേഖകൾ സമർപ്പിക്കാവുന്നതാണ്‌.

നിങ്ങൾക്ക് ക്ലെയിം നടപടികളിൽ മാർഗ്ഗനിർദ്ദേശം ആവശ്യമെങ്കിൽ ഞങ്ങളൂടെ ടോൾ നമ്പറായ 1800 543 5499 -ലും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്‌.

രേഖകളുടെ പരിശോധനപ്പട്ടിക

ക്ലെയിമിന്റെ പണം തിരികെ ലഭ്യമാക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകൾ - ശരിയായി പൂരിപ്പിച്ചതും ഡോക്ടറുടെ സാക്ഷ്യത്തോടുകൂടിയതുമായ ക്ലെയിം ഫോം. 

  • ഡിസ്ചാർജ് സമ്മറി
  • ബില്ലുകൾ
  • മരുന്ന് കുറിപ്പടി
  • മുൻ കൂർ പണമടവ് രസീതും അവസാന രസീതും
  • പരിശോധനാഫല റിപ്പോർട്ട്, എക്സ്-റേ, സ്കാൻ, ഇ.സി.ജി. മറ്റുള്ളവ

ആവശ്യമെങ്കിൽ, മേൽ പറഞ്ഞ രേഖകൾക്ക് പുറമേ കൂടുതൽ രേഖകൾ നടപടി സംഘം ആവശ്യപ്പെട്ടേക്കാം.

ദയവായി ശ്രദ്ധിക്കുക:

  • ആവശ്യമായ എല്ലാ രേഖകളും ക്ലെയിം പരിശോധനയ്ക്ക് ശേഷം ഇനിയും എന്തെങ്കിലും രേഖകൾ ആവശ്യമെങ്കിൽ അധികമായി വേണ്ട രേഖകൾ / വിവരങ്ങളും ലഭ്യമാകുമ്പൊഴേ ക്ലെയിം നടപടിയുണ്ടാകുകയുള്ളൂ.
  • ക്ലെയിം സ്വീകാര്യമാണെങ്കിൽ നിങ്ങൾക്ക് ചെക്ക് നൽ കുന്നതായിരിക്കും.ഇല്ല എങ്കിൽ, അപേക്ഷ നിരസിച്ചതായുള്ള കത്ത് നിങ്ങൾക്ക് അയയ്ക്കുന്നതായിരിക്കും.
  • ക്ലെയിമിൽ പണം തിരികെ നല്കുന്നതിനുള്ള ഏകദേശസമയം എല്ലാ രേഖകളും ലഭ്യമായ തിയതി മുതൽ 20 ദിവസമായിരിക്കും.

ക്ലെയിം തുക നൽകൽ

  • ഈ പോളിസിയുടെ കീഴിൽ വരുന്ന എല്ലാ ക്ലെയിമുകളും ഇന്ത്യൻ കറൻസിയിലായിരിക്കും നൽകുക.ഈ ഇൻഷുറൻസിന്റെ ആവശ്യത്തിനു വേണ്ടിയുള്ള എല്ലാ മെഡിക്കൽ ചികിൽസകളും ഇന്ത്യയിൽ മാത്രം എടുക്കേണ്ടതാണ്‌.
  • IRDA നിബന്ധനകളിൽ നല്കിയിട്ടുള്ളതല്ലാതെ ഈ പോളിസിയുടെ കീഴിൽ അടച്ചതോ അടയ്ക്കേണ്ടതോ ആയിട്ടുള്ള തുകയ്ക്ക് പലിശയോ/പിഴയോ അടയ്ക്കുവാൻ IFFCO TOKIO ബാധ്യസ്ഥമല്ല
  • ക്ലെയിം നല്കുന്ന സമയത്ത് പ്രൊപ്പോസർ ജീവിച്ചിരിപ്പില്ലാത്ത സന്ദർഭങ്ങളിൽ പ്രൊപ്പോസറുടെ നിയമപരമായ അവകാശിയ്ക്ക് ക്ലെയിം നല്കേണ്ടതുണ്ടെങ്കിൽ നല്കുന്നതായിരിക്കും.

Download Motor Policy

Feedback