ഉണ്ട്. നിങ്ങൾക്ക് ഇൻഷുറൻസ് ആവശ്യമായി വരും നിങ്ങൾ ചെറുപ്പവും ആരോഗ്യവാനും വർഷങ്ങളോളം ഡോക്ടറെ കാണേണ്ട ആവശ്യമില്ലെങ്കിലും അപകടങ്ങൾ, അത്യാഹിതങ്ങൾ എന്നിങ്ങനെയുള്ള അപ്രതീക്ഷിത സന്ദർഭങ്ങൾക്കെതിരെ നിങ്ങൾക്ക് സംരക്ഷണം ആവശ്യമായി വരും സ്ഥിരം ഡോക്ടറെ സന്ദർശിക്കൽ പോലെ അധികം ചിലവില്ലാത്ത കാര്യങ്ങൾക്ക് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തരുകയോ തരാതിരിക്കുകയോ (നിങ്ങളെടുത്ത പോളിസി അടിസ്ഥാനമാക്കി) ചെയ്യുമ്പോഴും പരിരക്ഷയുണ്ടായിരിക്കേണ്ടതിന്റെ പ്രധാന കാരണം ഗുരുതര രോഗങ്ങൾക്കോ അല്ലെങ്കിലിൽ പരിക്കുകൾക്കോ എതിരെയുള്ള ഉയർന്ന ചികിൽസാ ചിലവുകൾ സംരക്ഷിക്കുക എന്നതാണ്‌. എപ്പോഴാണൊരു ചികിൽസാ അത്യാഹിതം സംഭവിക്കുക എന്നാർക്കും അറിയില്ല. ഒരു അത്യാഹിതം സംഭവിക്കുമ്പോൾ പണം ലാഭിക്കുവാൻ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് ഉത്തമമാണ്‌.

ഇല്ല. നിങ്ങൾക്ക് അകാല മരണം സംഭവിക്കുകയോ / അല്ലെങ്കിൽ നിങ്ങൾക്കെന്തെങ്കിലും സംഭവിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും നിങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ (അല്ലെങ്കിൽ ആശ്രിതരെ) ലൈഫ് ഇൻഷുറൻസ് സംരക്ഷിക്കുന്നു. ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചതിനുശേഷമോ അല്ലെങ്കിൽ പോളിസി കാലാവധിയെത്തുമ്പൊഴോ മാത്രമേ പണം നല്കുകയുള്ളൂ. നിങ്ങൾ അസുഖത്താലോ അല്ലെങ്കിൽ പരിക്കിനാലോ ബാധിക്കപ്പെടുമ്പോൾ നിങ്ങൾക്കുണ്ടായേക്കാവുന്ന ചിലവുകൾ (ചികിൽസ, പരിശോധൻ, മുതലായവയ്ക്ക്) പരിരക്ഷിക്കുക വഴി അനാരോഗ്യം . അസുഖം എന്നിവയ്ക്കെതിരെ നിങ്ങളെ ആരോഗ്യ ഇൻഷുറൻസ് സംരക്ഷിക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ യാതൊരു പണമടവും നല്കുന്നതല്ല. ആരോഗ്യ ഇൻഷുറൻസ് വർഷാവർഷം പുതുക്കുകയും വേണം.

തുടർന്നുകൊണ്ടേയിരിക്കേണ്ടതാണ്‌ എന്നതിനാൽ നിങ്ങൾ സ്വന്തമായി ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്ന് ശക്തമായി ഉപദേശിയ്ക്കുന്നു.ആദ്യമായി, നിങ്ങൾ ജോലി മാറുകയാണെങ്കിൽ, പുതിയ തൊഴിൽദാതാവിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാകണമെന്ന് നിർബന്ധമില്ല. ജോലി മാറുന്നതിനുള്ള ഇടവേളയിൽ ആരോഗ്യ ചിലവുകൾ വേണ്ടിവന്നേക്കാം. രണ്ടാമതായി, നിങ്ങളുടെ പഴയ തൊഴിൽ ദാതാവ് നല്കിയ ആരോഗ്യ ഇൻഷുറൻസിൽ നിങ്ങൾ പടുത്തുയർത്തിയ കണക്കുകൾ പുതിയ കമ്പനി പോളിസിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല. മുൻപേ നിലവിലുള്ള അസുഖങ്ങൾക്ക് സംരക്ഷണം നല്കൽ പ്രശ്നമായി വന്നേക്കാം. മിക്കവാറും പോളിസികളിൽ മുൻപേ നിലനില്ക്കുന്ന അസുഖങ്ങൾക്കുള്ള സംരക്ഷണം പോളിസിയുടെ അഞ്ചാമത്തെ വർഷം മുതലായിരിക്കും. ആയതിനാൽ, മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ നിങ്ങളുടെ കമ്പനി നല്കിയ ഗ്രൂപ് ആരോഗ്യ ഇൻഷുറൻസ് പോളിസിയ്ക്ക് പുറമേ ഒരു സ്വകാര്യ പോളിസി കൂടി എടുക്കുന്നത് അഭിലഷണീയമായിരിക്കും.

ഇല്ല. പ്രസവം/ഗർഭം സംബന്ധിച്ച ചിലവുകൾ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, തൊഴിൽ ദാതാവ് നല്കുന്ന ഗ്രൂപ് ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും പ്രസവസംബന്ധമായ ചിലവുകൾ ഉൾപ്പെടുത്താറുണ്ട്.

അതെ. വരുമാന നികുതി നിയം 1961 ലെ 80 ഡി വകുപ്പിനു കീഴിൽ നികുതി നേട്ടം ലഭ്യമാണ്‌. എല്ലാ നികുതിദായകർക്കും ശ്വന്തമായോ ആശ്രിതർക്കുള്ളതോ ആയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ പണമടവിൽ നികുതിയടയ്ക്കേണ്ട വരുമാനത്തിൽ നിന്നും 15,000 രൂപയുടെ വാർഷിക നികുതി കിഴിവ് ലഭ്യമാകുന്നതാണ്‌. മുതിർന്ന പൗരന്മാർക്ക് ഈ കിഴിവ് 20,000 രൂപയാണ്‌. പ്രീമിയം അടയ്ക്കുന്നതിന്റെ തെളിവ് നിങ്ങൾ കാണിയ്ക്കേണ്ടതുണ്ട് എന്നത് ദയവായി ശ്രദ്ധിക്കുക. (സെക്ഷൻ 80 ഡി നേട്ടം സെക്ഷൻ 80 സി യ്ക്ക് കീഴിലുള്ള 1,00,000 രൂപ ഒഴിവാക്കലിൽ നിന്നും വ്യത്യസ്തമാണ്‌.)

45 വയസ്സിനു മുകളിലുള്ള ഉപഭോക്താക്കൾക്ക് വേണ്ട പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസിയ്ക്ക് ആരോഗ്യ പരിശോധന നിർബന്ധമാണ്‌. പോളിസികൾ പുതുക്കുന്നതിന് ആരോഗ്യ പരിശോധന സാധാരണയായി ആവശ്യമില്ല.

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ സാധാരണയായി ഒരു വർഷത്തേയ്ക്ക് മാത്രം നല്കുന്ന ജനറൽ ഇൻഷുറൻസ് പോളിസികളാണ്‌. എന്നിരുന്നാലും, ചില കമ്പനികൾ രണ്ട് വർഷ പോളിസികളും നല്കാറുണ്ട്. നിങ്ങളുടെ ഇൻഷുറൻസ് കാലയളവിന്റെ അവസാനം നിങ്ങൾ തീർച്ചയായും പോളിസി പുതുക്കേണ്ടതുണ്ട്.

ക്ലെയിം ചെയ്യുന്ന സന്ദർഭത്തിൽ അടയ്ക്കേണ്ട പരമാവധി തുകയാണ്‌ സംരക്ഷിത തുക. ഇതിനെ “ഇൻഷ്വർ ചെയ്ത തുക” അല്ലെങ്കിൽ “ഉറപ്പാക്കിയ തുക” എന്നും അറിയപ്പെടുന്നു. പോളിസിയുടെ പ്രീമിയം നിങ്ങൾ തിരഞ്ഞെടുക്കുന്ന സംരക്ഷണതുകയെ ആശ്രയിച്ചിരിക്കുന്നു.

ഉവ്വ്, മൊത്തം കുടുംബത്തേയും ഒരു പോളിസി കീഴിൽ സംരക്ഷിതരാക്കുവാൻ നിങ്ങൾക്ക് കഴിയും.നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഇന്ത്യയിലാകമാനം ബാധകമാണ്‌. നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുന്നതിനടുത്തായി ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുണ്ടോ എന്നത് തീർച്ചയായും നിങ്ങൾ പരിശോധിച്ചിരിക്കണം. നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുന്ന സ്ഥലത്തിന്റെ സമീപത്തായി നിങ്ങളുടെ ഇൻഷുറർക്ക് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുണ്ടോ എന്ന് നിങ്ങൾ തീർച്ചയായും പരിശോധിച്ചിരിക്കണം. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളെന്നാൽ, ചിലവുകൾക്കുള്ള പണരഹിത സജ്ജീകരണത്തിനായി ടി.പി.എ.യോടു കൂടി(മൂന്നാം കക്ഷി നിർവ്വാഹകൻ) ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളാണ്‌.

നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് അത്തരം യാതൊരു നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുമില്ല എങ്കിൽ, നിങ്ങൾക്ക് പണം തിരികെ ലഭിക്കുന്ന രീതിയിലുള്ള സജ്ജീകരണം തിരഞ്ഞെടുക്കാവുന്നതാണ്‌.

പ്രകൃതി ചികിൽസയും ഹോമിയോ ചികിൽസയും മാതൃകാപരമായ ആരോഗ്യ പോളിസികൾക്ക് കീഴിൽ ഉൾപ്പെടുന്നില്ല. ഈ സംരക്ഷണം അംഗീകൃത ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഉള്ള അലോപ്പതി ചികിൽസയ്ക്ക് മാത്രമാണ്‌.

ചുരുങ്ങിയത് ഒരു രാത്രിയെങ്കിലും ആശുപത്രിയിൽ താമസിച്ചിട്ടുള്ള രോഗിയ്ക്ക് എക്സ്-റേ, എം.ആർ.ഐ., രക്തപരിശോധന മുതലായവ പോലെയുള്ള എല്ലാ പരിശോധനകളും ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടും. ഒ.പി.ഡി.യിൽ നിന്നും കുറിച്ചുകൊടുത്ത യാതൊരു പരിശോധനാ ടെസ്റ്റുകളും ഇതിൽ ഉൾപ്പെടുകയില്ല.

ഐ.ആർ.ഡി.എ. (ഇൻഷുറൻസ് റഗുലേറ്ററി ഏന്റ് ഡെവലപ്മെന്റ് അഥോറിറ്റി) അംഗീകരിച്ച പ്രത്യേകാഭ്യാസം നേടിയ ആരോഗ്യ സംരക്ഷാ സേവനദാതാവാണ്‌ മൂന്നാം കക്ഷി നിർവ്വാഹകൻ (പൊതുവായി ടി.പി.എ. എന്ന് വിളിയ്ക്കുന്നു). ആശുപത്രികളുമായി ശൃംഗലയുണ്ടാക്കൽ, പണരഹിത ആശുപത്രി പ്രവേശനം, ക്ലെയിമുകളുടെ നടത്തിപ്പും സമയത്തുള്ള പണമടവും എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ഒരു ടി.പി.എ. ഇൻഷുറൻസ് കമ്പനിയ്ക്ക് നല്കുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സന്ദർഭങ്ങളിൽ രോഗിയോ അല്ലെങ്കിൽ അവരുടെ കുടുംബമോ ഹോസ്പിറ്റലിൽ ഒരു ബിൽ അടയ്ക്കേണ്ടതായി വരും. പണരഹിത ആശുപത്രി പ്രവേശനത്തിൽ ആശുപത്രിയിൽ നിന്നും വിടുതലാകുന്ന സമയത്ത് രോഗി ആശുപത്രി പ്രവേശന ചിലവ് അടയ്ക്കേണ്ടതില്ല. ആരോഗ്യ ഇൻഷുറർക്ക് പകരമായി മൂന്നാം കക്ഷി നിർവ്വാഹകൻ (ടി.പി.എ.) നേരിട്ട് പണമടവ് നടത്തുന്നതാണ്‌. ഇത് നിങ്ങളുടെ സൗകര്യാർത്ഥമാണ്‌.

എന്നിരുന്നാലും, ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കുന്നതിനു മുൻപ് ടി.പി.എ.യിൽ നിന്നും മുൻ കൂർ അംഗീകാരം ആവശ്യമാണ്‌. അത്യാഹിതമായി ആശുപത്രിപ്രവേശനം വേണ്ടി വരുന്ന സന്ദർഭങ്ങളിൽ, പ്രവേശനം നടത്തിയതിനു ശേഷം അംഗീകാരം നേടിയാൽ മതി.ഈ സൗകര്യം ടി.പി.എ.യുടെ ശൃംഗല ആശുപത്രികളിൽ മാത്രമാണ്‌ ലഭ്യമാകുക എന്നത് ദയവായി ശ്രദ്ധിക്കുക.

ഉവ്വ്, നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുവാൻ കഴിയും. ക്ലെയിം സന്ദർഭങ്ങളിൽ ഓരോ കമ്പനിയും നഷ്ടത്തിന്റെ ആനുപാതിക നിരക്കിൽ പണമടയ്ക്കും. ഉദാഹരണത്തിന്‌, ഒരു ഉപഭോക്താവിന്‌ ഇൻഷുറർ എ യിൽ നിന്നും ഒരു ലക്ഷം രൂപയുടെ സംരക്ഷണവും ഇൻഷുറർ ബിയിൽ നിന്നും ഒരു ലക്ഷം രൂപയുടെ സംരക്ഷണവും ഉണ്ടെന്ന് കരുതുക. ഒന്നര ലക്ഷം രൂപയുടെ ക്ലെയിം വരുന്ന സന്ദർഭങ്ങളിൽ ഓരോ പോളിസിയും ഉറപ്പാക്കിയ മൊത്തം തുകയുടെ 50:50 നിരക്കിൽ പണമടവ് നടത്തും.

നിങ്ങൾക്കൊരു പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാകുമ്പോൾ, പോളിസി തുടങ്ങുന്ന തിയതി മുതൽ 30 ദിവസത്തെ കാത്തിരുപ്പ് കാലയളവുണ്ടാകും. ആ കാലയളവിൽ ഉണ്ടാകുന്ന യാതൊരു ആശുപത്രി പ്രവേശന ചിലവും അടയ്ക്കുന്നതല്ല. എന്നിരുന്നാലും, ഒരു അപകടത്തെ തുടർന്നുണ്ടാകുന്ന അത്യാഹിത ആശുപത്രി പ്രവേശനത്തിൽ ഇത് ബാധകമല്ല. പോളിസി പുതുക്കുമ്പോൾ ഈ 30 ദിന കാത്തിരിപ്പ് കാലയളവ് ബാധകമല്ല.

ക്ലെയിം ഫയൽ ചെയ്ത് പണമടവ് ചെയ്തതിനു ശേഷം, സജ്ജീകരണത്തിന്‌ പണമടവ് നടത്തിയതിനാൽ പോളിസി സംരക്ഷണ തുകയിൽ കുറവുണ്ടാകും. ഉദാഹരണത്തിന്‌: വർഷത്തിന്‌ അഞ്ച് ലക്ഷം സംരക്ഷണത്തോടെ നിങ്ങൾ ജനുവരിയിൽ ഒരു പോളിസി തുടങ്ങി. ഏപ്രിലിൽ നിങ്ങൾ രണ്ട് ലക്ഷത്തിന്റെ ക്ലെയിം നടത്തി. മെയ് മുതൽ ഡിസംബർ വരെ നിങ്ങൾക്ക് ലഭ്യമാകുന്ന സംരക്ഷണം ബാക്കിയുള്ള മൂന്ന് ലക്ഷത്തിനായിരിക്കും.

പരിധികളില്ല. എന്തൊക്കെയായാലും, പോളിസിയ്ക്ക് കീഴിൽ ഇൻഷ്വർ ചെയ്തിരിക്കുന്ന തുകയാണ്‌ പരമാവധി

ഒരു ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിന്‌ യാതൊരു പ്രമാണങ്ങളും ആവശ്യമില്ല. നിങ്ങൾക്ക് പാനോ അല്ലെങ്കിൽ ഐ.ഡി.കാർഡ് പോലും ആവശ്യമില്ല. ഇൻഷ്വററുടെയും ടി.പി.എ.യുടെയും മാനദണ്ഡമനുസരിച്ച് ക്ലെയിം സമർപ്പിക്കുന്ന സമയത്ത് ഐ.ഡി.തെളിവ് പോലെയുള്ള പ്രമാണങ്ങൾ നല്കേണ്ടത് ആവശ്യമായി വന്നേക്കാം.

 

ഉവ്വ്, നിങ്ങൾ ഇന്ത്യയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥിയോ അല്ലെങ്കിൽ സാധുതയുള്ള തൊഴിൽ വിസയോടു കൂടി തൊഴിൽ ചെയ്യുകയാണെങ്കിലോ

നിങ്ങൾ മൂന്ന്‌ ആഴ്ചയ്ക്കായി ഇന്ത്യയിൽ വന്ന ഒരു സന്ദർശകനാണെങ്കിൽ 30 ദിവസത്തെ കാത്തിരുപ്പ് കാലയളവ് നിങ്ങൾ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഇല്ലാതാക്കും എന്നതിനാൽ ഇത് വാങ്ങുന്നത് ലാഭകരമല്ല

ആരോഗ്യ വിനോദസഞ്ചാരത്തെ ഇന്ത്യയിൽ നിന്നും പുറപ്പെടുവിക്കുന്ന പോളിസികളിൽ തീർച്ചയായും ഉൾപ്പെടുത്തിയിട്ടില്ല

 

ആരോഗ്യ ഇൻഷുറൻസിനു കീഴിൽ പ്രായവും ഉൾപ്പെടുന്ന തുകയുമാണ്‌ പ്രീമിയം തീരുമാനിയ്ക്കുന്ന ഘടകങ്ങൾ. സാധാരണയായി, ചെറുപ്പം ആളുകൾ ആരോഗ്യമുള്ളവരായി കണക്കാക്കുന്നതിനാൽ വാർഷിക പ്രീമിയം കുറവായിരിക്കും. ആരോഗ്യ പ്രശ്നങ്ങളുടെ അപകടസാധ്യതയും അസുഖസാധ്യതയും കൂടുതലായതിനാൽ പ്രായമായവർ ഉയർന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണം.

പണരഹിത മെഡിക്ലെയിം ഒത്തുതീർപ്പിൽ, അത് ശൃംഗലയിലുള്ള ആശുപത്രിയ്ക്ക് നേരിട്ട് നല്കുന്നതാണ്‌. പണരഹിത തീർപ്പാക്കൽ ഇല്ലാത്ത സന്ദർഭങ്ങളിൽ, ക്ലെയിം തുക പോളിസി കൈവശക്കാരന്റെ നോമിനിയ്ക്ക് നല്കുന്നതാണ്‌.

പോളിസിയ്ക്ക് കീഴിൽ യാതൊരു നോമിനിയേയും നല്കിയിട്ടില്ല എങ്കിൽ, നിയമകോടതിയിൽ നിന്നും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന്മേൽ ക്ലെയിം തുക നല്കുന്നതിന്‌ ഇൻഷുറൻസ് കമ്പനി നിർബന്ധിതമാകും. പകരമായി, മരിച്ചയാളുടെ നിയമപരമായ അടുത്ത അവകാശിയ്ക്ക് നല്കുന്നതിനായി ക്ലെയിം തുകകോടതിയിൽ കെട്ടിവെയ്ക്കാം.

അതെ. അത് ഒന്ന് തന്നെയാണ്‌

ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ചികിൽസാചിലവിന്റെ തിരിച്ചടവാണ്‌.

മാരക രോഗ ഇൻഷുറൻസ് ഒരു ആനുകൂല്യ പോളിസിയാണ്‌. ആനുകൂല്യ പോളിസിയിൽ, ഒരു സന്ദർഭമുണ്ടാകുന്നതിനനുസരിച്ച് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് കൈവശക്കാരന്‌ ഒരു മൊത്തം തുക നല്കും. മാരകരോഗ പോളിസിയിൽ, പോളിസിയിൽ പറഞ്ഞിട്ടുള്ളതുപ്രകാരം ഏതെങ്കിലും മാരകം രോഗം ഇൻഷ്വർ ചെയ്ത ആളിൽ പരിശോധിച്ച് കണ്ടെത്തിയാൽ

ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് ഒരു മൊത്തം തുക നല്കും. ഉപഭോക്താവ് ലഭ്യമായ തുക ചികിൽസയ്ക്ക് ചിലവാക്കുമോ ഇല്ലയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും.

ഇൻഷുറൻസിനുള്ള പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ജീവിതകാലത്ത് അനുഭവിച്ചിട്ടുള്ള അസുഖങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾ നല്കണം. ഇൻഷുറൻസ് ചെയ്യുന്ന സമയത്ത് നിങ്ങൾക്കെന്തെങ്കിലും അസുഖമുണ്ടോ അല്ലെങ്കിൽ നിങ്ങളെന്തെങ്കിലും ചികിൽസയ്ക്ക് കീഴിലാണോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കണം. അത്തരം ആരോഗ്യ പ്രശ്നങ്ങൾ ഇൻഷുറൻസ് കമ്പനി മുൻപേ നിലനില്ക്കുന്ന അസുഖവും പുതിയതായി വന്ന അസുഖവും തമ്മിൽ വേർതിരിക്കുന്നതിനായി അവരുടെ ആരോഗ്യ വിഭാഗത്തിലേയ്ക്ക് നിർദ്ദേശിക്കും

കുറിപ്പ്: ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് നിങ്ങൾക്കുണ്ടായ ഏതൊരു അസുഖവും വെളിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ടതാണ്‌. ഇൻഷുറൻസ് എന്നത് വിശ്വാസത്തിന്മേൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു കരാറാണ്‌. മനഃപ്പൂർവം സത്യം വെളിപ്പെടുത്താതിരിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.

നിങ്ങൾ പോളിസി റദ്ദാക്കിയാൽ നിങ്ങളുടെ സംരക്ഷണം പോളിസി റദ്ദാക്കിയ തിയതി മുതൽ അവസാനിക്കും. കൂടാതെ, നിങ്ങളുടെ പ്രീമിയം തുച്ഛകാല റദ്ദാക്കൽ നിരക്കിൽ നിങ്ങൾക്ക് തിരികെ നല്കും. ഇത് നിങ്ങൾക്ക് പോളിസി പ്രമാണങ്ങളിലെ നിയമങ്ങളും വ്യവ്സ്ഥകളും എന്നതിൽ കണ്ടെത്തുവാൻ കഴിയും.

ഇന്ത്യയിലെ യാത്രാ ഇൻഷുറൻസ് വിദേശങ്ങളിൽ വെച്ചുണ്ടാകുന്ന ആരോഗ്യ ചിലവുകൾക്കുള്ള സംരക്ഷണവും യാത്രായുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പരിരക്ഷയും നല്കുന്നു. യാത്രയിൽ കാലതാമസം, യാത്രാതടസങ്ങൾ, യാത്ര റദ്ദാക്കലും ബന്ധപ്പെട്ട പ്രശ്നങ്ങളും നല്കുന്നതിനു പുറമേ, നിങ്ങളുടെ യാത്രാ കാലയളവിൽ ഉണ്ടായേക്കാവുന്ന ചികിൽസായുടെയും ആരോഗ്യ അത്യാഹിതങ്ങളുടെയും ചിലവുകളും ഇത് കൂടുതലായി ഉൾപ്പെട്ടിരിക്കാം. ചില പ്ലാനുകൾ യാത്രാ സംബന്ധമായ പുരോഗതി, ചികിൽസാ അത്യാഹിതങ്ങളിൽ ആശുപത്രിയിലേയ്ക്കോ നിങ്ങളുടെ വീട്ടിലേയ്ക്കോ തിരിച്ചെത്തിക്കൽ, നിങ്ങളുടെ പണം, വിലപിടിച്ച വസ്തുക്കൾ, യാത്രാപ്രമാണങ്ങൾ എന്നിവ നഷ്ടമാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ അത്യാവശ്യ പണമോ സഹായമോ പോലെയുള്ള സേവനങ്ങളും നല്കുന്നു.

ഓൺലൈനിലൂടെയോ ഞങ്ങളുടെ ശാഖകളിലൂടെയോ നിങ്ങൾക്ക് പോളിസി വാങ്ങാം

യാത്രാ ഇൻഷുറൻസ് ഓൺലൈനിലൂടെ വാങ്ങൽ എളുപ്പമാണ്‌. നിങ്ങൾ ചെയ്യേണ്ടതെന്തെന്നാൽ, ഞങ്ങളുടെ വെബ്സൈറ്റിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നല്കി നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാം. വാങ്ങൽ നടത്തുന്നത് സുരക്ഷയുള്ള പേജിലാണെന്നതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരം സുരക്ഷിതമാണ്‌.

യാത്രക്കാരൻ ഇന്ത്യയിലാണെങ്കിൽ പോലും ലോകത്തിലെവിടെ നിന്നും ഇൻഷുറൻസ് വാങ്ങുവാൻ കഴിയും. യുണൈറ്റഡ് സ്റ്റേറ്റ്സിലോ യുണൈറ്റഡ് കിംഗ്ഡമിലോ ഉള്ള മകനോ മകൾക്കോ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന അവരുടെ മാതാപിതാക്കൾക്ക് വേണ്ടി ഇൻഷുറൻസ് വാങ്ങുവാൻ കഴിയും.

പോളിസിയെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഓൺ ലൈനിൽ ലഭ്യമാണ്‌. അതിനാൽ, പ്ലാൻ വാങ്ങുമ്പ്പോൽ വസ്തുതകളറിഞ്ഞുള്ള ഒരു തീരുമാനമെടുക്കുവാൻ നിങ്ങൾക്ക് സാധിക്കുകും. കൂടാതെ, തീരുമാനങ്ങളിൽ യാത്രാ ഏജന്റിനെയോ ഇൻഷുറൻസ് ഏജന്റിനെയോ ആശ്രയിക്കേണ്ടി വരുകയുമില്ല.

സൗകര്യപ്രദവും യാതൊരു എഴുത്തുപണികളുമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാവുന്നതുമായതിനാൽ ഓൺ ലൈനിലൂടെ ബിസിനസ് ഇൻഷുറൻസ് വാങ്ങുന്നത് സമയം ലാഭിക്കുന്നു. യാതൊരു വക എഴുത്തുപണികളും ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഓൺ ലൈനിൽ വാങ്ങുന്നത് പ്രകൃതിസൗഹാർദ്ദവവുമാണ്‌.

വേണ്ട. നിങ്ങൾ കൂടുതലായി ഒന്നും നല്കേണ്ടതില്ല. ഇൻഷുറൻസ് പോളിസിയുടെ വില മാത്രം നിങ്ങൾ നല്കിയാൽ മതി. ഞങ്ങളുടെ ഓൺലൈൻ സൗകര്യം ഏറ്റവും മികച്ച വില നല്കുന്നു; ഇതേ ഉല്പന്നത്തിനു വേറെ എവിടെയും നിങ്ങൾക്ക് ഇതിനേക്കാൽ കുറഞ്ഞ വില ലഭിക്കുകയില്ല.

ഞങ്ങളുടെ അഞ്ച് വ്യത്യസ്ത പരിരക്ഷകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത് എപ്പോഴും നിങ്ങൾക്ക് പണം ലാഭിക്കുവാൻ കഴിയും. നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങൾക്കും അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുക. നിങ്ങൾ വിദേശത്തേയ്ക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാർഷിക ബഹു യാത്രാ പോളിസി ആയിരിക്കും മിക്കവാറും മികച്ചതാകുവാൻ സാധ്യത.

വേണ്ട, യാത്രാ ഇൻഷുറൻസ് ലഭിക്കുന്നതിന്‌ വൈദ്യ പരിശോധന നടത്തുന്നതിന്റെ യാതൊരു ആവശ്യവുമില്ല. എന്നിരുന്നാലും, 70 വയസ് കഴിഞ്ഞ പ്രയോക്താക്കൾ അവരുടെ വൈദ്യരേഖ സമർപ്പിക്കേണ്ടത് ആവശ്യമായി വരും. 60 നും 69 നും ഇടയിൽ പ്രായമുള്ള പ്രയോക്താക്കൾക്ക് ഇപ്പോൾ പ്രമേഹത്തിന്റെയും രക്താതിസമ്മർദ്ദത്തിന്റെയും വൈദ്യരേഖ ആവശ്യപ്പെടുന്നത് നിർബന്ധമുള്ളതല്ല.

നിങ്ങൾക്ക് ഇ-മെയിൽ വഴി പോളിസി പ്രമാണം ലഭ്യമാകുകയും അതോടൊപ്പം തന്നെ അതേ പ്രമാണങ്ങളുടെ ഒരു പതിപ്പ് കൊറിയർ വഴി നിങ്ങളുടെ ഇന്ത്യൻ മേൽ വിലാസത്തിൽ അയയ്ക്കുകയും ചെയ്യും. ഓൺലൈൻ പോളിസികളുടെ കാര്യത്തിൽ, ഇൻഷ്വർ ചെയ്ത ആളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് അയയ്ക്കും.

അതെ, പരമാവധി 250 ഡോളർ വരെ

മൃതദേഹം തിരികെ കൊണ്ടുവരുവാനോ അശ്രിത കുടുംബത്തിന്റെ സ്ഥലത്ത് അടക്കം ചെയ്യുവാനോ 7000 ഡോളർ വരെ കമ്പനി പണം നല്കും

യാത്രാലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ വസ്ത്രങ്ങളും മറ്റ് അത്യാവശ്യസാധനങ്ങൾ പോലെയുള്ളവ വാങ്ങുന്നതിനായി പരമാവധി 1000 ഡോളർ വരെ കമ്പനി പണം നല്കും

സാമൂഹിക, ആഭ്യന്തര, വിനോദാവശ്യങ്ങൾക്കും ഇൻഷ്വർ ചെയ്ത വ്യക്തിയാലോ അദ്ദേഹത്തിന്റെ തൊഴിലാളികളാലോ സാമ്പിൾ അല്ലാതെ ചരക്കുകളുടെ കടത്തലിനൊഴികെയുള്ള ബിസിനസ്സ് ആവശ്യങ്ങൾക്കും കൂടി സ്വകാര്യ കാറുകൾ ഉപയോഗിക്കാം.

സ്വകാര്യ കാറിനും അതിന്റെ ഘടകഭാഗങ്ങൾക്കും താഴെ പറയുന്ന സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ഏതൊരു നഷ്ടത്തിനും കേടുപാടുകൾക്കും എതിരെ ഇൻഷുറർ ഉപഭോക്താവിനെ സംരക്ഷിക്കും:

 • അഗ്നിബാധ, സ്ഫോടനം, സ്വയം തീ പിടിക്കൽ അല്ലെങ്കിൽ മിന്നൽ
 • കവർച്ച, ഭവനഭേദനം അല്ലെങ്കിൽ മോഷണം
 • ലഹള അല്ലെങ്കിൽ സമരം
 • ഭൂമികുലുക്കം (അഗ്നിബാധയും വൈദ്യുതാഘാതവും)
 • വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, പ്രകൃതിക്ഷോഭം, കടൽ ക്ഷോഭം, പ്രളയം, ചക്രവാതം, പേമാരി,മഞ്ഞ്
 • ആകസ്മികമായ ബാഹ്യ കാരണങ്ങൾ
 • വിദ്വേഷ പ്രവൃത്തികൾ
 • തീവ്രവാദ പ്രവർത്തനങ്ങൾ
 • റോഡ്, റെയിൽ, ജലമാർഗ്ഗം, ലിഫ്റ്റ്, ഇലവേറ്റർ, വായുമാർഗ്ഗം എന്നിവയിലൂടെയുള്ള സഞ്ചാരങ്ങളിൽ
 • ഭൂമി ഭ്രംശം അല്ലെങ്കിൽ പാറക്കഷ്ണം

12 മാസത്തേയ്ക്ക് നല്കിയിരിക്കുന്ന വാർഷിക പോളിസികളാണ്‌ എല്ലാ മോട്ടോർ പോളിസികളും. എന്നിരുന്നാലും, ഒരു പൊതുതിയതിയിൽ ഉപഭോക്താവിന്റെ പുതുക്കൽ വരുന്നതിനായോ അല്ലെങ്കിൽ ഉപഭോക്താവിന്‌ സൗകര്യപ്രദമായ മറ്റെന്തെങ്കിലും കാരണത്താലോ ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ 12 മാസത്തിൽ കുറഞ്ഞ കാലയളവ് കൂടി കൂടുതലായി നീട്ടിക്കൊടുക്കുവാൻ സാധിക്കും. അത്തരം നീട്ടിക്കൊടുക്കലുകൾക്ക് അധിക പ്രീമിയം ഈടാക്കേണ്ടത് ആവശ്യമാണ്‌. 12 മാസക്കലയളവിൽ കുറഞ്ഞ കാലയളവുകൾ കുറഞ്ഞ കാലയളവിന്റെ അടിസ്ഥാനത്തിൽ നല്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടു കൂടി മാത്രമേ കൊടുക്കുവാൻ കഴിയൂ.

താഴെ പറയുന്ന എല്ലാ സന്ദർഭങ്ങളിലും പ്രൊപ്പോസൽ ഫോമുകൾ നമുക്കാവശ്യമാണ്‌

 • പുതിയ ബിസിനസ്സ്
 • മറ്റ് കമ്പനി റിന്യൂവൽ
 • അവകാശ കൈമാറ്റം
 • പാക്കേജ് പോളിസിക്ക് കേവല ബാധ്യതാ പരിരക്ഷയുടെ രൂപാന്തരീകരണത്തിൽ
 • വാഹനത്തിന്റെ മാറ്റം / പകരം വെയ്ക്കൽ
 • പോളിസിയുടെ കാലയളവിലോ പുതുക്കൽ കാലയളവിലോ വാഹനത്തിന്റെ രൂപമാറ്റത്തിൽ / മെച്ചപ്പെടുത്തലിൽ

താഴെ പറയുന്ന സന്ദർഭങ്ങളിൽ ഉപഭോക്താവ് വാഹനം പരിശോധനയ്ക്കായി കൊണ്ടുവരേണ്ടതാണ്‌:

 • ഇൻഷുറൻസിൽ തടസമുണ്ടായാൽ
 • ടി.പി. പരിരക്ഷ ഓ.ഡി. പരിരക്ഷയിലേയ്ക്ക് രൂപാന്തരീകരണം നടത്തുന്ന സന്ദർഭങ്ങളിൽ
 • പ്രധാന വാഹനങ്ങൾ പരിരക്ഷ നടത്തുമ്പോൾ
 • ചെക്ക് മടങ്ങിയതിനു ശേഷം പുതിയ പണമടവ് ലഭിക്കുന്ന സന്ദർഭങ്ങളിൽ
 • നഷ്ടപരിഹാര വകുപ്പിൽ നിന്നുള്ള അംഗീകൃത ഉദ്യോഗസ്ഥൻ വാഹനം പരിശോധിക്കും

സ്വകാര്യ കാറുകൾക്കുള്ള പ്രീമിയം നിരക്കുകൾ താഴെ പറയുന്ന ഘടകങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു:

 • ഇൻഷ്വർ ചെയ്തയാളുടെ വിളംബര മൂല്യ (ഐ.ഡി.വി.)
 • വാഹനത്തിന്റെ ക്യൂബിക് ശേഷി
 • ഭൂമിശാസ്ത്രപരമായ മേഖല
 • വാഹനത്തിന്റെ പ്രായം

ഒഴിവാക്കിയ:

 • പരോക്ഷമായ നഷ്ടം, വിലയിടിവ്, തേയ്മാനം, യന്ത്ര തകരാർ അല്ലെങ്കിൽ വൈദ്യുത തകരാർ, സ്തംഭനം അല്ലെങ്കിൽ തകർച്ചകൾ
 • വാഹനവും തകരാറിലായ സമയത്ത് തന്നെയല്ലാതെയുള്ള ടയറുകളുടെയും ട്യൂബുകളുടെയും തകരാറിൽ ഇൻഷുററിന്റെ ബാധ്യത അവ മാറ്റിവെയ്ക്കുന്ന വിലയുടെ 50% മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
 • നഷ്ടമുണ്ടായ സമയത്ത് സ്വകാര്യ കാർ ഓടിച്ചിരുന്ന വ്യക്തി മദ്യത്തിന്റെയോ മയക്ക് മരുന്നിന്റെയോ സ്വാധീനത്തിലാണെങ്കിൽ
 • സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കൽ
 • വാടകയ്ക്കോ അല്ലെങ്കിൽ പ്രതിഫലത്തിനോ, സാമ്പിൾ അല്ലാതെ ചരക്കുകൾ കടത്തുന്നതിനായി, പന്തയത്തിനോ അല്ലെങ്കിൽ മറ്റ് പന്തയാവശ്യങ്ങൾക്കോ, വാഹന ക്രയവിക്രയാവശ്യങ്ങൾക്കോ വേണ്ടി വാഹനം ഉപയോഗിക്കൽ

നിങ്ങളുടെ വാഹനത്തിന്റെ സ്വന്തം തകരാറ്‌ - പരിരക്ഷാ വ്യാപ്തിയിൽ നിർവ്വചിച്ചിട്ടുള്ളത് പോലെ പ്രകൃതി ദുരന്തങ്ങളാലോ മനുഷ്യ നിർമ്മിത ദുരന്തങ്ങളാലോ നിങ്ങളുടെ കാറിനോ ഘടകഭാഗങ്ങൾക്കോ ഉണ്ടാകുന്ന നഷ്ടത്തിനോ തകരാറുകൾക്കോ പോളിസി പരിരക്ഷ നല്കുന്നു.

(1) സ്വകാര്യ അപകട പരിരക്ഷ - വാഹനത്തിന്റെ സ്വകാര്യ ഉടമസ്ഥർക്ക് മോട്ടോർ ഇൻഷുറൻസ് നിർബന്ധിത സ്വകാര്യ അപകട പരിരക്ഷ നല്കുന്നു. സ്വകാര്യ അപകട പരിരക്ഷ 2 ലക്ഷം വരെയാണ്‌.

നിങ്ങൾക്ക് യാത്രക്കാർക്കായി സ്വകാര്യ അപകട പരിരക്ഷയും തിരഞ്ഞെടുക്കാം.2 ലക്ഷം രൂപയാണ്‌ പരമാവധി വാഗ്ദാനം ചെയ്യാവുന്ന പരിരക്ഷ

തേർഡ് പാർട്ടി നിയമ ബാധ്യത - നഷ്ടപരിഹാരമടയ്ക്കുന്നതിനുള്ള വാഹന ഉടമസ്ഥന്റെ നിയമ ബാധ്യത പോളിസി ഉൾപ്പെടുന്നു:

 • മൂന്നാം കക്ഷി വ്യക്തിയ്ക്കുണ്ടാകുന്ന മരണം അല്ലെങ്കിൽ ശാരീരിക പരുക്ക്
 • മൂന്നാം കക്ഷിയുടെ ആസ്തിയ്ക്കുള്ള തകരാറ്‌.

വാണിജ്യ വാഹനത്തിനും സ്വകാര്യ വാഹനത്തിലും 7.5 ലക്ഷം രൂപയും സ്കൂട്ടറുകൾ/ മോട്ടോർ സൈക്കിളുകൾക്കും ഒരു ലക്ഷം രൂപയും മരണം അല്ലെങ്കിൽ പരുക്കിനും മൂന്നാം കക്ഷി ആസ്തിയുടെ തകരാറിനും അളവറ്റ തുകയ്ക്കുള്ള ബാധ്യത ഉൾപ്പെടുന്നു.

ഇൻഷ്വർ ചെയ്യുന്ന വ്യക്തി ശരിയായി പൂരിപ്പിച്ച പ്രൊപ്പോസൽ ഫോം നല്കുകയും പ്രീമിയം മൊത്തം അടയ്ക്കുകയും ചെയ്തതിന്‌ ശേഷം പോളിസിയുടെ ഇൻഷുറൻസിനു മുൻപ് ഇൻഷുററിനാൽ നല്കപ്പെടുന്ന ഇൻഷുറൻസിന്റെ താല്ക്കാലിക സർട്ടിഫിക്കറ്റ് ആണ്‌ ഒരു കവർ നോട്ട് .

പരിരക്ഷാക്കുറിപ്പ് നല്കിയ തിയതി മുതൽ 60 ദിവസത്തേയ്ക്കുള്ള കാലയളവിൽ പരിരക്ഷ കുറിപ്പ് സാധുതയുള്ളതായിരിക്കുകയും ഇൻഷുറർ പരിരക്ഷാ കുറിപ്പ് കാലഹരണപ്പെടുന്നതിനു മുൻപ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നല്കേണ്ടതുമാണ്‌

ഐ.ഡി.വി. എന്നാൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ വിളംബിത മൂല്യമാണ്‌ (ഇൻഷ്വേർഡ്സ് ഡിക്ലയേഡ് വാല്യൂ). നിർമ്മാതാക്കൾ പട്ടികചേർത്തിട്ടുള്ള ബ്രാന്റിന്റെയും മോഡലിന്റെയും വില്പന മൂല്യത്തിൽ നിന്നും വാഹനത്തിന്റെ പ്രായം കണക്കാക്കിയുള്ള കിഴിവ് അടിസ്ഥാനമാക്കി വാഹനത്തിന്റെ IDV നിശ്ചയിച്ചിരിക്കുന്നു. 5 വർഷത്തിലധികം കാലപ്പഴക്കമുള്ളതും പഴക്കമുള്ളതുമായ വാഹനങ്ങൾക്ക് വേണ്ടി, ഐ.ഡി.വി. ആയിരിക്കും ഇൻഷുറർക്കും ഇൻഷ്വർ ചെയ്ത വ്യക്തിയ്ക്കും ഇടയിൽ സമ്മതിച്ചിട്ടുള്ള മൂല്യം.

നിർമ്മാതാക്കളുടെ പട്ടികയിലെ വില്പന വില = വില + പ്രാദേശിക നികുതികൾ, രജിസ്ട്രേഷനും ഇൻഷുറൻസും ഒഴികെ

കാലപ്പഴക്കമുള്ളതും 5 വർഷത്തിലധികം പഴക്കമുള്ളതുമായ വാഹനങ്ങളുടെ മൂല്യം ഐ.എം.എ.കൾ, പരിശോധകരുടെ സംഘം, കാർ ഡീലർമാർ, സെക്കന്റ് ഹാന്റ് കാർ ഡീലർമാർ, മുതലായവരെ പോലെയുള്ള വിവിധ സ്രോതസ്സുകളുടെ സഹായത്തോടെ ഞങ്ങളുടെ മൂല്യനിർണ്ണയം സംഘം വിലയിരുത്തുന്നതാണ്‌.

വാഹനത്തോടൊപ്പം വാഹന നിർമ്മാതാക്കളാൽ വിതരണം ചെയ്യാത്ത് ഇനങ്ങളെ ഇലക്ട്രിക്കൽ / ഇലക്ട്രോണിക് ഘടകഭാഗങ്ങൾ എന്ന് വിളിക്കുന്നു.

ഉദാഹരണം: വാഹനത്തിനൊപ്പം ലഭിക്കാത്ത മ്യൂസിക് സിസ്റ്റം, എൽ.സി.ഡികൾ അല്ലെങ്കിൽ സ്പീക്കറുകൾ, മുതലായവ

സ്വകാര്യ കാർ പോളിസികൾക്ക് കീഴിൽ അനുവദനീയമായ കിഴിവുകളാണ്‌:

 • സ്വേച്ഛനുസൃതം കുറയ്ക്കാവുന്ന കിഴിവ്
 • ക്ലെയിം രഹിത ബോണസ്
 • ഓട്ടോമൊബൈൽ അസോസിയേഷൻ കിഴിവ്
 • വിന്റേജ് കാറുകളിന്മേലുള്ള കിഴിവ്
 • മറ്റ് യാതൊരു കിഴിവുകളും അനുവദനീയമല്ല
 • മുൻ വർഷത്തിൽ ക്ലെയിം ചെയ്യാത്തതിനുള്ള പ്രതിഫലമാണ്‌ ഇത്. ഇത് ഒരു വർഷം കൊണ്ടാണ്‌ സംഭരിക്കുന്നത്.
 • 20%ഇൽ തുടങ്ങി 50% വരെ എത്തുന്നു
 • ക്ലെയിം ചെയ്യുന്ന കാര്യങ്ങളിൽ എൻ.സി.ബി.ഉണ്ടാവുകയില്ല.
 • എൻ.സി.ബി. വാഹനത്തിന്റെയല്ല ഉപഭോക്താവിന്റെ ഭാഗ്യത്തെയാണ്‌ പിന്തുടരുന്നത്.
 • സാധുത - പോളിസിയുടെ കാലാവധി തീരുന്ന തിയതി മുതൽ 90 ദിവസങ്ങൾ
 • മൂന്ന് വർഷങ്ങൾക്കുള്ളിൽ ( നിലവിലുള്ള കാർ വിറ്റ് പുതിയ കാർ വാങ്ങുന്നിടത്ത്) എൻ.സി.ബി. ഉപയോഗിക്കാം
 • പേര്‌ കൈമാറ്റക്കാര്യത്തിൽ എൻ.സി.ബി. തിരിച്ചെടുക്കൽ ചെയ്യേണ്ടതാണ്‌.
 • ഉപഭോക്താക്കൾ മരിയ്ക്കുന്ന കാര്യത്തിൽ നിയമാനുസൃത പിൻ ഗാമിയ്ക്ക് എൻ.സി.ബി. കൈമാറ്റം ചെയ്യുന്നു.
 • ഒരേ നിലവാരത്തിലുള്ള വാഹനത്തിന്‌ പകരം വെയ്ക്കുന്ന പുതിയ വാഹനത്തിന്‌ എൻ.സി.ബി. കൈമാറ്റം ചെയ്യുവാൻ കഴിയും.
 • വിദേശത്ത് സംഭരിച്ച എൻ.സി.ബി. ഇന്ത്യയിൽ നല്കുവാൻ സാധിക്കും.

സ്വകാര്യ കാർ പോളിസികൾക്ക് കീഴിലുള്ള വിവിധ പി.എ. പരിരക്ഷകൾ:

 • ഉടമസ്ഥനായ ഡ്രൈവർക്കുള്ള പി.എ.
 • ശംബളം ഉള്ള ഡ്രൈവർക്കുള്ള പി.എ.
 • അജ്ഞാത കൈവശക്കാരനുള്ള പി.എ.
 • പ്രഖ്യാപിത കൈവശക്കാരനുള്ള പി.എ.

ഉപഭോക്താവ്‌ മറ്റൊരു വ്യക്തിയ്ക്ക് വാഹനം വില്ക്കുകയാണെങ്കിൽ, വാങ്ങുന്നയാളുടെ പേരിലേയ്ക്ക് ഇൻഷുറൻസ് കൈമാറ്റം ചെയ്യുവാൻ കഴിയും. വാഹനം തന്റെ പേരിലേയ്ക്ക് കൈമാറ്റം ചെയ്ത തിയതി മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഇൻഷുറൻസ് കൈമാറ്റം നടത്തുന്നതിനായി വാങ്ങുന്നയാൾ (കൈമാറ്റം ചെയ്യപ്പെടേണ്ടയാൾ) ഞങ്ങൾക്ക് അപേക്ഷ നല്കേണ്ടതാണ്‌. ഈ പോളിസിയിൽ തന്റെ മറ്റൊരു സ്വകാര്യ കാർ പകരം വെയ്ക്കുവാൻ ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിൽ, വാങ്ങുന്നയാൾക്ക് പോളിസി കൈമാറ്റം ചെയ്യുകയില്ല. വാങ്ങുന്നയാൾ (കൈമാറ്റം ചെയ്യപ്പെടേണ്ടയാൾ) പുതിയ ഇൻഷുറൻസ് വാങ്ങേണ്ടതുണ്ട്.

ഒരു എൻഡോഴ്സ്മെന്റ് എന്നു പറഞ്ഞാൽ പോളിസിയിലേയ്ക്ക് മാറ്റുന്നതിനുള്ള സമ്മതത്തിന്റെ എഴുതിയ കയ്യെഴുത്ത് തെളിവാണ്‌. പോളിസിയിലെ നിബന്ധനകളിലെ മാറ്റങ്ങൾ ക്രോഡീകരിച്ച പ്രമാണമാണത്. പോളിസിയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ചെയ്യേണ്ടതുണ്ടെങ്കിൽ പോളിസിയിലെ മാറ്റം ഫലത്തില്വരുന്നതിനായി ഉപഭോക്താവ് മോട്ടോർ ഇൻഷുറൻസ് കമ്പനിയെ സമീപിക്കണം. ഇത് എൻഡോഴ്സ്മെന്റിലൂടെയാണ്‌ ചെയ്യുന്നത്

അധിക നേട്ടങ്ങളും പരിരക്ഷയും (ഉദാഹരണം, ഡ്രൈവർക്കുള്ള നിയമബാധ്യത) അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ (ഉദാഹരണം, അപകട തകരാറുകൾ കുറയ്ക്കാവുന്നത്) എന്നിവ നല്കുന്നതിനായി പോളിസി നല്കുന്ന സമയത്ത് ഒരു എൻഡോഴ്സ്മെന്റ് നല്കാവുന്നതാണ്‌. എൻഡോഴ്സ്മെന്റിലെ വാചകങ്ങൾ താരിഫിൽ നല്കിയിരിക്കുന്നു. മേൽ വിലാസത്തിലെ മാറ്റം, പേരിലെ മാറ്റം, വാഹനത്തിന്റെ മാറ്റം മുതലായവ പോലെയുള്ള മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനെത്തുടർന്നും എൻഡോഴ്സ്മെന്റ് നല്കിയേക്കാം

 • പ്രീമിയം ചെക്ക്
 • പുതുക്കൽ മറുപടി ഫോം
 • പരിരക്ഷയിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമാണെങ്കിൽ, ഉപഭോക്താവ് അത് പുതുക്കൽ മറുപടി ഫോമിൽ ക്രോഡീകരിയ്ക്കേണ്ടതാണ്‌.

അഗ്നിബാധ, ഭൂമികുലുക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, പേമാരി, ചക്രവാതം, വെള്ളപ്പൊക്കം അല്ലെങ്കിൽ മലവെള്ളം, മിന്നൽ ആഘാതങ്ങൾ, സ്ഫോടനം, ഉരുൾപൊട്ടൽ, വാഹങ്ങളോ വിമാനങ്ങളോ വഴിയുള്ള കൂട്ടിമുട്ടൽ, ജല സംഭരണികളും പൈപ്പുകളും തകരുകയോ കവിഞ്ഞൊഴുകുകയോ പോലെയുള്ള പ്രകൃതി ദുരന്തത്തിനും മനുഷ്യ നിർമ്മിത ദുരന്തങ്ങൾക്കും എതിരെ നിങ്ങളുടെ കെട്ടിടവും സാധനങ്ങളും ഭവന ഇൻഷുറൻസ് സംരക്ഷിക്കുന്നു. കവർച്ചയുടെ കാര്യങ്ങളിൽ നിങ്ങളുടെ ഭവനത്തിലെ സാധനങ്ങളേയും (ആഭരണങ്ങളും) അത് പരിരക്ഷിക്കുന്നു.

ഉവ്വ്.

ഭവന ഇൻഷുറൻസിൽ താഴെ പറയുന്ന അഗ്നിബാധായും പ്രത്യേക ഹാനികളും ഉൾപ്പെടുന്നു:

 • അഗ്നിബാധ, ഇടിമിന്നൽ, സ്ഫോടനവും ഉൾപൊട്ടലും വിമാനാപകട തകരാറ്‌
 • ലഹള, സമരം, വിദ്വേഷവും തീവ്രവാദ തകരാറുകളും
 • ജലസംഭരണികൾ, യന്ത്രസാമഗ്രികൾ, പൈപ്പുകൾ എന്നിവയുടെ തകരലും കവിഞ്ഞൊഴുകലും,
 • ഭൂകമ്പ അപകടസാധ്യതകൾ, വെള്ളപ്പൊക്കത്തിന്റെയും കൊടുങ്കാറ്റിന്റെയും അപകടസാധ്യതകൾ
 • റെയിൽ.റോഡ് വാഹനങ്ങളും മൃഗങ്ങളും കൂട്ടിയിടിച്ചുള്ള തകരാറുകൾ
 • ഭൂമിതാഴ്ചയും പാറവീഴ്ച അടക്കമുള്ള ഉരുൾപൊട്ടൽ
 • മിസൈൽ പരീക്ഷണ പ്രവർത്തനങ്ങൾ
 • യാന്ത്രിക സ്പ്രിംഗ്ലർ സ്ഥാപിക്കലിൽ ചോർച്ച
 • കാട്ടുതീ

ഉവ്വ്, കവർച്ച അല്ലെങ്കിൽ മോഷണം മൂലം ആഭരണങ്ങൾക്കുണ്ടാകുന്ന നഷ്ടം ഒരു പ്രത്യേക പരിധി വരെ ഇത് പരിരക്ഷിയ്ക്കുന്നു.

ഗാർഹിക (വൈദ്യുത / യന്ത്രനിർമ്മിത) ഉപകരണങ്ങൾ, 7 വർഷത്തോളം വരെയുള്ള നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിന്റെയോ യന്ത്രസാമഗ്രികൾ അല്ലെങ്കിൽ ഉപകരണങ്ങൾ വൈദ്യുത അല്ലെങ്കിൽ യന്ത്രത്തകരാർ മൂലം കേടുവന്നാൽ ഞങ്ങൾ ആ തകരാറിനുള്ള പണമടവോ അല്ലെങ്കിൽ ഞങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിന്റെ അറ്റകുറ്റപ്പണിയോ മാറ്റിയെടുക്കലോ നടത്തും

ഞങ്ങൾ താഴെ പറയുന്നവയ്ക്കും പണം നല്കും -

 • അറ്റകുറ്റപ്പണിയ്ക്കു വേണ്ടി അഴിച്ചുമാറ്റുകയും വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിന്റെ ചിലവ്;
 • ഉപകരണത്തിന്റെ മാറ്റിയെടുക്കലിൽ അടറ്റ്യ്ക്കേണ്ടതായചരക്ക് ഗതാഗതം, കസ്റ്റംസ് നികുതി, മറ്റുനികുതികൾ;
 • നല്കിയിട്ടുള്ള ഇവയെല്ലാം ഇൻഷ്വർ ചെയ്ത മൊത്തം തുകയിൽ ഉൾപ്പെട്ടിരിക്കുന്നു.

അതെ. മരണം, സ്ഥിരമായ മൊത്തം അല്ലെങ്കിൽ ഭാഗിക ശാരീരിക വൈകല്യം, താല്ക്കാലിക ബലഹീനത എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു.

ഉവ്വ്. പരിരക്ഷകൾ താഴെ പറഞ്ഞിരിക്കുന്നത് പ്രകാരമാണ്‌:

 • സാമ്പത്തിക ഇടപാടുകാരന്‌ ഇ.എം.ഐ. അടവ്
 • 30 ദിവസത്തിനേക്കാളധികം കാലയളവിലേയ്ക്ക് തൊഴിൽ / ജോലിയിൽ പ്രവർത്തിക്കുവാനാകാത്ത വ്യക്തി
 • ചുരുങ്ങിയത് 3 (മൂന്ന്‌) ദിവസത്തെ ആശുപത്രിപ്രവേശനം
 • ഞങ്ങളുടെ ബാധ്യത പരമാവധി 12 മാസഗഡുവിനുള്ളതാണ്‌.
 • അസുഖവും അപകടവും മൂലമുള്ള മൊത്തം ശാരീരികവൈകല്യം

മാരക അപകട ആക്റ്റ്, 1855, തൊഴിലാളി നഷ്ടപരിഹാര ആക്റ്റ്, 1923 അല്ലെങ്കിൽ ഏതെങ്കിലും നിയമഭേദഗതി അല്ലെങ്കിൽ പൊതുനിയമത്തിനു കീഴിൽ നിങ്ങളുടെ വീട്ടിൽ ഒരു ആഭ്യന്തര തൊഴിലാളിയെന്ന നിലയിൽ നിങ്ങൾക്കൊപ്പം പോളിസി കാലയളവിലും തൊഴിൽ ചെയ്യുന്ന സന്ദർഭങ്ങളിലും ഈ ഉപ വകുപ്പുമായി ബന്ധപ്പെട്ട പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള ഏതൊരു ആഭ്യന്തര തൊഴിലാളിക്കും ഉണ്ടാകുന്ന അപകടമരണം, ശാരീരിക പരിക്ക്, അസുഖം അല്ലെങ്കിൽ മാരകരോഗം

ഒരു വാടകക്കാരനെന്ന നിലയിൽ വാടകയ്ക്ക് നല്കിയ വീടിന്‌ നിങ്ങളാലുള്ള തകരാറിന്‌ വാടകക്കരാറിനു കീഴിലുള്ള നിയമബാധ്യത.

  • കാരണം (വകുപ്പ് ഒന്നും രണ്ടും)
  • വകുപ്പ് 1 ഉം (അഗ്നിബാധയും അനുബന്ധ ഹാനികളും) വകുപ്പ് 2 ഉം ( കവർച്ച, ഭവന ഭേദനം, മറ്റ് ഹാനികൾ)
 • കെട്ടിട വൈദ്യുതി / സ്ഥാപിക്കൽ, മുകളിലും ഭൂമിക്കടിയിലുമുള്ള കേബിളുകൾ, ഗ്ലാസ്/ സാനിറ്ററി ഫിറ്റിംഗുകൾ, മറ്റ് അനുബന്ധങ്ങളും കൂട്ടിഘടിപ്പിച്ച ഉപകരണങ്ങളും.
 • ബാധ്യത കമ്പോള മൂല്യാടിസ്ഥാനത്തിലാണോ വിലയിരുത്തുക?

വാഹനത്തിന്റെ ഇൻഷ്വർ ചെയ്ത മൊത്തം തുകയെന്ന് വിശ്വസിക്കുന്ന ഇൻഷ്വേർഡ്സ് ഡിക്ലയേഡ് വാല്യൂവിന്‌ വേണ്ടിയാണ്‌ ഐ.ഡി.വി. നില്ക്കുന്നത്. നിർമ്മാതാക്കൾ പട്ടികചേർത്തിട്ടുള്ള ബ്രാന്റിന്റെയും മോഡലിന്റെയും വില്പന മൂല്യത്തിൽ നിന്നും വാഹനത്തിന്റെ പ്രായം കണക്കാക്കിയുള്ള കിഴിവ് അടിസ്ഥാനമാക്കി വാഹനത്തിന്റെ --- നിശ്ചയിച്ചിരിക്കുന്നു.

കാർ ഇൻഷുറൻസിന്റെ പോളിസി കാലയളവിൽ അവരുടെ പോളിസി ക്ലെയിം ചെയ്യാത്ത പോളിസി കൈവശക്കാരന്‌ ഇൻഷുറർ നല്കുന്ന കിഴിവാണ്‌ ക്ലെയിം രഹിത ബോണസ്. ഇത് സാധാരണയായി കാർ ഇൻഷുറൻസിന്റെ ആദ്യ ക്ലെയിം രഹിത പോളിസി കാലയളവിൽ 20% ത്തിൽ തുടങ്ങി പരമാവധി 50% വരെ ഉയരുന്നു.

പോളിസി കാലയളവിൽ ക്ലെയിം അനുഭവം മോശമാണെങ്കിൽ ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് അടയ്ക്കേണ്ട അധിക പ്രീമിയമാണ്‌ ലോഡിംഗ്

ഓട്ടോമൊബൈൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അംഗീകരിച്ച ഉപകരണവും ഓട്ടോമൊബൈൽ അസോസിയേഷനുകൾ അംഗീകരിച്ച ഇൻസ്റ്റലേഷനും വഴിയാണ്‌ നിങ്ങളുടെ വാഹനത്തിൽ നിങ്ങൾ ആന്റി-തെഫ്റ്റ് അലാമും ലോക്കിംഗ് സിസ്റ്റവും സ്ഥാപിച്ചിരിക്കുന്നതെങ്കിൽ കിഴിവ് ലഭ്യമാകുന്നതാണ്‌.

ഒരു ക്ലെയിമിന്റെ കാര്യത്തിൽ യാതൊരു വിധ അധിക പ്രീമിയവും അടയ്ക്കേണ്ടതില്ല. എന്നാൽ, ക്ലെയിം അനുഭവം മോശമാണെങ്കിൽ കമ്പനി പോളിസിയ്ക്കനുസൃതമായി ചില ലോഡിംഗ് വില ഈടാക്കുന്നതായിരിക്കും. പോളിസിയിന്മേൽ ക്ലെയിം ഇല്ലായിരുന്നെങ്കിൽ താങ്കൾക്ക് ലഭ്യമാകുമായിരുന്ന ക്ലെയിം രഹിത ബോണസ് താങ്കൾക്ക് നഷ്ടമാകുമെന്ന് മാത്രം.

വാഹനം ഒരു അപകടത്തെ തുടർന്ന് മൊത്തം തകർന്നതിന്‌ശേഷം വാഹനം പഴയ അവസ്ഥയിലാക്കുവാൻ സാധിക്കാത്ത അവസ്ഥയിലുള്ള വാഹന അവശിഷ്ടത്തിന്റെ മൂല്യമാണ്‌ വീണ്ടെടുക്കൽ.

പ്രത്യേകമായി ഒഴിവാക്കിയവ:

 • ഭൂമിശാസ്ത്രപരമായി പ്രവർത്തനമേഖലയ്ക്ക് പുറത്തുള്ള ഏതൊരു അപകടവും
 • പരോക്ഷഫലമായ നഷ്ടങ്ങളും സാധാരണ തേയ്മാനങ്ങളും
 • ലൈസൻസോടെ ഓടിയ്ക്കേണ്ട വാഹങ്ങൾ അംഗീകൃത ലൈസൻസ് ഇല്ലാതെ ഓടിക്കൽ
 • മദ്യപിച്ച് വാഹനമോടിയ്ക്കൽ
 • ഉപയോഗപരിധിയ്ക്കനുസരിച്ച് വാഹനം ഉപയോഗിയ്ക്കാതിരിക്കൽ,
 • യന്ത്രത്തകരാർ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാർ എന്നിവയെല്ലാം പ്രത്യേകമായി ഒഴിവാക്കിയവയിൽ പെടും.
 • മനഃപൂർവം തകരാറിലാക്കൽ, വാടകയ്ക്കെടുക്കൽ അല്ലെങ്കിൽ സംഭാവന നല്കൽ
 • വാഹനം തകരാറിലായ അതേ സമയത്തല്ലാതെ ടയറുകളും ട്യൂബുകളും തകരാറിലാവൽ അല്ലെങ്കിൽ വാഹനം മോഷ്ടിക്കപ്പെടൽ

പൊതു ഒഴിവാക്കലുകൾ:

 • രാസപ്രവർത്തന ഫലമായുള്ള നാശം, അണുസ്ഫോടനം, യുദ്ധാക്രമണം.

താഴെ പറയുന്ന അവസ്ഥകളിൽ താങ്കൾക്ക് ക്ലെയിം ചെയ്യാം:

 • ആ വാഹനത്തിന്റെ ഇൻഷുറൻസ് പോളിസി നിലവിലുണ്ടായിരിക്കണം,
 • ശമ്പളം കൊടുക്കുന്ന ഡ്രൈവർക്ക് വേണ്ടിയും നിങ്ങൾ പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ അഥവാ അത് അടയ്ക്കാവുന്നതാണെങ്കിൽ, നിങ്ങളുടെ അനുമതിയോടെയാണ്‌ കാർ ഓടിച്ചതെങ്കിൽ,
 • ഡ്രൈവർ സീറ്റ് അടക്കമുള്ള സീറ്റിംഗ് ശേഷി അടിസ്ഥാനമാക്കി എടുത്തിട്ടുള്ള പ്രീമിയം പ്രകാരം, കാർ ഓടിയ്ക്കുന്ന വ്യക്തിയ്ക്ക് അംഗീകൃത ലൈസൻസ് ഉണ്ടായിരിക്കണം.

യഥാർത്ഥത്തിൽ, ചെറിയ കേടുപാടുകൾക്കുള്ള ക്ലെയിം സമർപ്പിക്കൽ ഉചിതമല്ല. കാരണം, തേയ്മാനത്തിനും മറ്റുമുള്ളവ നിങ്ങൾ അടയ്ക്കേണ്ടി വരും എന്നത് മാത്രമല്ല, ചെറിയ തുകയ്ക്കുള്ള ക്ലെയിം കുറയുന്നത് കൂടാതെ, പുതുക്കൽ സമയത്ത് ക്ലെയിം രഹിത ബോണസ് (എന്തെങ്കിലും ഉണ്ടെങ്കിൽ) നിങ്ങൾക്ക് നഷ്ടമാകും എന്നതുകൊണ്ടുകൂടിയാണ്‌.എന്നിരുന്നാലും, ക്ലെയിം ചെയ്യാതിരിക്കാൻ നിങ്ങളൊരിക്കൽ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, പിന്നീട് നിങ്ങൾക്ക് ഈ കേടുപാടുകളിൽ ക്ലെയിം ചെയ്യുവാൻ സാധ്യമല്ല.

വിന്റ് സ്ക്രീൻ ഗ്ലാസ്സിന്‌ മൊത്തം തുകയും നിങ്ങൾക്ക് ലഭ്യമാകും. എന്നിരുന്നാലും, റബ്ബർ ലൈനിംഗിന്മേലും സീലന്റിന്മേലും 50% വിലയിടിവ് ഉണ്ടായിരിക്കും.അത് കൂടാതെ, പോളിസി അധികത്തുക നിങ്ങൾ വഹിക്കേണ്ടി വരും

ചില പ്രത്യേക അവസ്ഥകളിൽ ഏതൊരു ക്ലെയിമും ഇൻഷുറൻസ് കമ്പനിയാൽ തള്ളിക്കളയുവാൻ സാധിക്കും. ക്ലെയിം തള്ളിക്കളയുവാൻ സാധ്യതയുള്ള ചില പൊതുകാരണങ്ങൾ:

 • പോളിസി കാലഹരണപ്പെട്ടു, അല്ലെങ്കിൽ പോളിസി റദ്ദ് ചെയ്തു, അല്ലെങ്കിൽ പ്രീമിയം ചെക്ക് മൂല്യമില്ലാത്തതിനാൽ പോളിസി അസാധുവായി.
 • അപകടം നടന്ന തിയതി അല്ലെങ്കിൽ നഷ്ടം പോളിസി കാലയളവിനപ്പുറമായതൊ അല്ലെങ്കിൽ
 • അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയ്ക്ക് സാധുവായ ലൈസൻസ് ഇല്ലാത്തതോ അല്ലെങ്കിൽ ലഹരി മരുന്ന്, മദ്യം എന്നിവയുടെ സ്വാധീനത്തിലായിരുന്നതോ കാരണമാകാം.
 • വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുകയും അത്തരം മാറ്റം 14 ദിവസത്തിനകം ഇൻഷുറൻസ് കമ്പനിയെ അറിയിക്കാഞ്ഞതും അല്ലെങ്കിൽ കേടുപാടുകൾക്കുള്ള ക്ലെയിം പോളിസി തുടങ്ങുന്നതിനും മുൻപേ നിലവിലുണ്ടായിരുന്നതും കാരണമാകാം.
 • അപകടവും കേടുപാടുകളും തമ്മിൽ ബന്ധമില്ലാതിരിക്കുക, വാഹനം തനതായ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുക തുടങ്ങിയ കാരണങ്ങൾ

രാജ്യത്തിന്റെ തലസ്ഥാന മേഖലയുടെ ഭാഗമായ ഗുരുഗ്രാമിലാണ്‌ IFFCO – Tokio ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ്.താഴെ പറയുന്നതാണ്‌ തപാൽ മേൽ വിലാസം:

IFFCO–Tokio General Insurance Co. Ltd.

IFFCO TOWER,

4th & 5th Floor,

Plot No. 3, Sector – 29,

Gurugram – 122001, Haryana

ഇൻഷുറർ എന്നത് ഇൻഷുറൻസ് കമ്പനിയെ പ്രതിനിധാനം ചെയ്യുന്നു

നഷ്ടത്തിന്റെയോ ക്ലെയിമിന്റെയോ കാര്യത്തിൽ സംരക്ഷിക്കപ്പെടുന്ന പോളിസി കൈവശക്കാരൻ അഥവാ വ്യക്തിയെയാണ്‌ ഇൻഷ്വർ ചെയ്തയാൾ എന്ന് പറയുന്നത്

ഇന്ത്യൻ കർഷക രാസവള സഹകരണ (IFFCO ) ത്തിന്റെയും അതിന്റെ പങ്കാളികളുടെയും ജപ്പാനിലെ ഏറ്റവും വലിയ ഇൻഷുറൻസ് സംഘമായി പട്ടിക ചേർത്തിട്ടുള്ള ടോക്കിയോ മറൈൻ നിഷിദൊ ഫയർ സംഘത്തിന്റെയും ഇടയിലുള്ള ഒരു സംയുക്ത സംരഭമാണ്‌ IFFCO-Tokio ജനറൽ ഇൻഷുറൻസിന്‌ സമസ്ത ഇന്ത്യയിലും 63 ‘സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളുണ്ട്. കൂടാതെ 120 ലധികം ലാറ്ററൽ സർവീസ് കേന്ദ്രങ്ങളുടെയും 255 ബീമാ കേണ്ട്രങ്ങളുടെയും വിപുലമായ ശൃംഖലയുണ്ട്.

IRDA (ഇൻഷുറൻസ് റഗുലേറ്ററി ഏന്റ് ഡവലപ്മെന്റ് അഥോറിറ്റി) ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്ന അത്യുന്നത സംഘടനയാണ്‌. പോളിസി കൈവശക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും ഇൻഷുറൻസ് വ്യവസായത്തെ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്‌ അതിന്റെ പ്രധാന ലക്ഷ്യം

ഒരു ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി അടയ്ക്കേണ്ട തുകയാണ്‌ പ്രീമിയം.പ്രീമിയം അടയ്ക്കേണ്ട ഇടവേള മാസികമോ ത്രൈമാസികമോ വാർഷികമോ അല്ലെങ്കിൽ പ്രീമിയത്തിന്റെ ഒറ്റത്തവണ അടവായോ വ്യത്യസ്തപ്പെടാം

അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നതിനെതിരെയുള്ള ഒരു രക്ഷയാണ്‌ ഇൻഷുറൻസ്. ഇൻഷുറൻസ് ഉല്പന്നങ്ങൾ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല വഹിയ്ക്കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകൾക്കെതിരെ ഒരു സാമ്പത്തിക സഹായം നല്കുന്നതിലൂടെ നിങ്ങളെ സഹായിക്കുകയും ചെയ്യും.

അപകടങ്ങൾ... അസുഖങ്ങൾ... അഗ്നിബാധ... ഏതൊരു സമയത്തും നിങ്ങൾ ആശങ്കപ്പെടാവുന്ന കാര്യം സാമ്പത്തിക സുരക്ഷയാണ്‌.അത്തരം അപ്രതീക്ഷിത സംഭവങ്ങളിൽ നിങ്ങൾക്ക് അത്യാവശ്യമായ സംരക്ഷണം ജനറൽ ഇൻഷുറൻസ് നല്കുന്നു. ലൈഫ് ഇൻഷുറൻസ് പോലെയല്ലാതെ, ജനറൽ ഇൻഷുറൻസ് നിങ്ങൾക്ക് ആദായം വാഗ്ദാനം ചെയ്യുന്നില്ല പക്ഷേ അനിശ്ചിതത്വങ്ങൾക്കെതിരെ സംരക്ഷണം നല്കുന്നു. പാർലിമെന്റിന്റെ ചില നിശ്ചിത വകുപ്പുകൾക്ക് കീഴിൽ, മോട്ടോർ ഇൻഷുറൻസും പൊതുബാധ്യതാ ഇൻഷുറൻസും പോലെയുള്ള ചില ഇനം ഇൻഷുറൻസുകൾ നിർബന്ധിതമാക്കിയിട്ടുണ്ട്.

അതെ, ഇന്ത്യയിൽ മോട്ടോർ ഇൻഷുറൻസ് നിർബന്ധമാണ്‌. നിർബന്ധിത ബാധ്യാതാ ഇൻഷുറൻസ് ഉണ്ടാകുക എന്നത് മോട്ടോർ വാഹന ആക്റ്റ്, 1988 ന്റെ നിയമപരമായ ആവശ്യകതയാണ്‌. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ പരിമിതപ്പെടുത്തുന്നതിനായി ഒരു സമഗ്ര പോളിസി ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇൻഷുറൻസ് എന്നത് പ്രേരണയ്ക്ക് വിധേയമായ ഒന്നാണ്‌. താഴെ പറയുന്ന രീതികളിലൂടെ പ്രാഥമികമായും ഇൻഷുറൻസ് വില്പന നടത്തുന്നതിന്‌ ഐ.ആർ.ഡി.എ. അനുവദിക്കുന്നു:

ചാനലുകൾ

 • കമ്പനി വെബ്സൈറ്റുകൾ
 • ഫോണിലൂടെ വാങ്ങൽ. വ്യക്തിഗത കമ്പനികളെ ആശ്രയിച്ചിരിക്കുന്നു.
 • ഏജന്റ് ഒരു ഇൻഷുറൻസ് കമ്പനിയെ പ്രതിനിധാനം ചെയ്യുന്നു.
 • ഒന്നിലധികം ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, റീട്ടെയിൽ ഹൗസുകൾ അല്ലെങ്കിൽ ഈ ഇൻഷുറൻസ് കമ്പനികളുടെ ചാനൽ പങ്കാളികളായ വ്യാപാര ക്രേതാക്കൾ എന്നിവയുടെ ഉല്പന്നങ്ങൾ വില്ക്കുവാൻ അനുമതിയുള്ളവരാണ്‌ ഇൻഷുറൻസ് ബ്രോക്കർമാർ

നടപടി

 • ശരിയായി പൂരിപ്പിച്ച പ്രൊപ്പോസൽ ഫോമുമായി മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും രീതികളിലൂടെ ഇൻഷുറൻസ് കമ്പനിയെ സമീപിക്കുക.
 • നിങ്ങളുടെ പോളിസികളിലെ ജാമ്യത്തിന്റെ ലക്ഷ്യങ്ങളിൽ കമ്പനിയിൽ നിന്നുള്ള അംഗീകാരം അന്വേഷിക്കുക. (അതായത്, നിങ്ങളുടെ അപകടസാധ്യതകളും ശാരീരികാവസ്ഥകളും വിലയിരുത്തുക. അപകടസാധ്യത സ്വീകരിക്കണോ എന്ന് ഏത് കമ്പനി തീരുമാനമെടുക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ഭൗതിക ഘടകങ്ങളെ പരിഗണിച്ച് അങ്ങനെയെങ്കിൽ പ്രീമിയം ഏത് നിരക്കിലായിരിക്കണം എന്നത് അപകട സാധ്യതയിൽ ഉൾക്കൊള്ളുന്നു.)
 • പ്രീമിയവും മറ്റ് പ്രസക്ത വിവരങ്ങളും അന്വേഷിക്കുക.
 • പ്രീമിയം അടച്ച് പ്രീമിയം രസീതും സംരക്ഷണകുറിപ്പ്/അപകടസാധ്യതാ കുറിപ്പും എടുക്കുക.
 • പ്രമാണങ്ങൾക്കായി കാത്തിരിക്കുക
 • ലഭ്യമായാലുടൻ അതിലെന്തെങ്കിലും തിരുത്തലുകളുണ്ടോ എന്ന് പരിശോധിച്ച് പോളിസി കാലാവധി തീരുന്നതുവരെ സൂക്ഷിച്ച് വെയ്ക്കുക.
 • പോളിസി കാലാവധിയ്ക്ക് മുൻപ് തന്നെ പോളിസി സമയത്ത് പുതുക്കാൻ ശ്രദ്ധിക്കുക.

അപകടസാധ്യത സ്വീകരിക്കണോ എന്ന് ഏത് കമ്പനി തീരുമാനമെടുക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ഭൗതിക ഘടകങ്ങളെ പരിഗണിച്ച് അങ്ങനെയെങ്കിൽ പ്രീമിയം ഏത് നിരക്കിലായിരിക്കണം എന്നത് അപകടസാധ്യതയുടെ ജാമ്യത്തിൽ ഉൾക്കൊള്ളുന്നു.

സാധാരണയായി പൊതു ഇൻഷുറൻസ് കരാറുകൾ ഒരുവർഷത്തേയ്ക്ക് മാത്രമാണുള്ളത്.

ഏജന്റ് എന്നാൽ ഒരു ഇൻഷുറൻസ് കമ്പനിയെ മാത്രം പ്രതിനിധാനം ചെയ്യുകയും ആ ഇൻഷുറൻസ് കമ്പനിയുടെ ഉല്പന്നം മാത്രം വില്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇൻഷുറൻസ് ബ്രോക്കർമാർക്ക് ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുടെ ഉല്പന്നങ്ങൾ വില്ക്കുവാനുള്ള അനുവാദമുണ്ട്.


Download Motor Policy

Feedback