PrintPrintEmail this PageEmail this Page

നിങ്ങള്‍ക്ക് ചോദിക്കാനുണ്ടായേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നേടുക

രാജ്യത്തിന്റെ തലസ്ഥാന മേഖലയുടെ ഭാഗമായ ഗുരുഗ്രാമിലാണ്‌ IFFCO – Tokio ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ്.താഴെ പറയുന്നതാണ്‌ തപാൽ മേൽ വിലാസം:

IFFCO–Tokio General Insurance Co. Ltd.

IFFCO TOWER,

4th & 5th Floor,

Plot No. 3, Sector – 29,

Gurugram – 122001, Haryana

ഇൻഷുറർ എന്നത് ഇൻഷുറൻസ് കമ്പനിയെ പ്രതിനിധാനം ചെയ്യുന്നു

നഷ്ടത്തിന്റെയോ ക്ലെയിമിന്റെയോ കാര്യത്തിൽ സംരക്ഷിക്കപ്പെടുന്ന പോളിസി കൈവശക്കാരൻ അഥവാ വ്യക്തിയെയാണ്‌ ഇൻഷ്വർ ചെയ്തയാൾ എന്ന് പറയുന്നത്

ഇന്ത്യൻ കർഷക രാസവള സഹകരണ (IFFCO ) ത്തിന്റെയും അതിന്റെ പങ്കാളികളുടെയും ജപ്പാനിലെ ഏറ്റവും വലിയ ഇൻഷുറൻസ് സംഘമായി പട്ടിക ചേർത്തിട്ടുള്ള ടോക്കിയോ മറൈൻ നിഷിദൊ ഫയർ സംഘത്തിന്റെയും ഇടയിലുള്ള ഒരു സംയുക്ത സംരഭമാണ്‌ IFFCO-Tokio ജനറൽ ഇൻഷുറൻസിന്‌ സമസ്ത ഇന്ത്യയിലും 63 ‘സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളുണ്ട്. കൂടാതെ 120 ലധികം ലാറ്ററൽ സർവീസ് കേന്ദ്രങ്ങളുടെയും 255 ബീമാ കേണ്ട്രങ്ങളുടെയും വിപുലമായ ശൃംഖലയുണ്ട്.

IRDA (ഇൻഷുറൻസ് റഗുലേറ്ററി ഏന്റ് ഡവലപ്മെന്റ് അഥോറിറ്റി) ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്ന അത്യുന്നത സംഘടനയാണ്‌. പോളിസി കൈവശക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും ഇൻഷുറൻസ് വ്യവസായത്തെ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്‌ അതിന്റെ പ്രധാന ലക്ഷ്യം

ഒരു ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി അടയ്ക്കേണ്ട തുകയാണ്‌ പ്രീമിയം.പ്രീമിയം അടയ്ക്കേണ്ട ഇടവേള മാസികമോ ത്രൈമാസികമോ വാർഷികമോ അല്ലെങ്കിൽ പ്രീമിയത്തിന്റെ ഒറ്റത്തവണ അടവായോ വ്യത്യസ്തപ്പെടാം

അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നതിനെതിരെയുള്ള ഒരു രക്ഷയാണ്‌ ഇൻഷുറൻസ്. ഇൻഷുറൻസ് ഉല്പന്നങ്ങൾ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല വഹിയ്ക്കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകൾക്കെതിരെ ഒരു സാമ്പത്തിക സഹായം നല്കുന്നതിലൂടെ നിങ്ങളെ സഹായിക്കുകയും ചെയ്യും.

അപകടങ്ങൾ... അസുഖങ്ങൾ... അഗ്നിബാധ... ഏതൊരു സമയത്തും നിങ്ങൾ ആശങ്കപ്പെടാവുന്ന കാര്യം സാമ്പത്തിക സുരക്ഷയാണ്‌.അത്തരം അപ്രതീക്ഷിത സംഭവങ്ങളിൽ നിങ്ങൾക്ക് അത്യാവശ്യമായ സംരക്ഷണം ജനറൽ ഇൻഷുറൻസ് നല്കുന്നു. ലൈഫ് ഇൻഷുറൻസ് പോലെയല്ലാതെ, ജനറൽ ഇൻഷുറൻസ് നിങ്ങൾക്ക് ആദായം വാഗ്ദാനം ചെയ്യുന്നില്ല പക്ഷേ അനിശ്ചിതത്വങ്ങൾക്കെതിരെ സംരക്ഷണം നല്കുന്നു. പാർലിമെന്റിന്റെ ചില നിശ്ചിത വകുപ്പുകൾക്ക് കീഴിൽ, മോട്ടോർ ഇൻഷുറൻസും പൊതുബാധ്യതാ ഇൻഷുറൻസും പോലെയുള്ള ചില ഇനം ഇൻഷുറൻസുകൾ നിർബന്ധിതമാക്കിയിട്ടുണ്ട്.

അതെ, ഇന്ത്യയിൽ മോട്ടോർ ഇൻഷുറൻസ് നിർബന്ധമാണ്‌. നിർബന്ധിത ബാധ്യാതാ ഇൻഷുറൻസ് ഉണ്ടാകുക എന്നത് മോട്ടോർ വാഹന ആക്റ്റ്, 1988 ന്റെ നിയമപരമായ ആവശ്യകതയാണ്‌. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ പരിമിതപ്പെടുത്തുന്നതിനായി ഒരു സമഗ്ര പോളിസി ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇൻഷുറൻസ് എന്നത് പ്രേരണയ്ക്ക് വിധേയമായ ഒന്നാണ്‌. താഴെ പറയുന്ന രീതികളിലൂടെ പ്രാഥമികമായും ഇൻഷുറൻസ് വില്പന നടത്തുന്നതിന്‌ ഐ.ആർ.ഡി.എ. അനുവദിക്കുന്നു:

ചാനലുകൾ

 • കമ്പനി വെബ്സൈറ്റുകൾ
 • ഫോണിലൂടെ വാങ്ങൽ. വ്യക്തിഗത കമ്പനികളെ ആശ്രയിച്ചിരിക്കുന്നു.
 • ഏജന്റ് ഒരു ഇൻഷുറൻസ് കമ്പനിയെ പ്രതിനിധാനം ചെയ്യുന്നു.
 • ഒന്നിലധികം ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, റീട്ടെയിൽ ഹൗസുകൾ അല്ലെങ്കിൽ ഈ ഇൻഷുറൻസ് കമ്പനികളുടെ ചാനൽ പങ്കാളികളായ വ്യാപാര ക്രേതാക്കൾ എന്നിവയുടെ ഉല്പന്നങ്ങൾ വില്ക്കുവാൻ അനുമതിയുള്ളവരാണ്‌ ഇൻഷുറൻസ് ബ്രോക്കർമാർ

നടപടി

 • ശരിയായി പൂരിപ്പിച്ച പ്രൊപ്പോസൽ ഫോമുമായി മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും രീതികളിലൂടെ ഇൻഷുറൻസ് കമ്പനിയെ സമീപിക്കുക.
 • നിങ്ങളുടെ പോളിസികളിലെ ജാമ്യത്തിന്റെ ലക്ഷ്യങ്ങളിൽ കമ്പനിയിൽ നിന്നുള്ള അംഗീകാരം അന്വേഷിക്കുക. (അതായത്, നിങ്ങളുടെ അപകടസാധ്യതകളും ശാരീരികാവസ്ഥകളും വിലയിരുത്തുക. അപകടസാധ്യത സ്വീകരിക്കണോ എന്ന് ഏത് കമ്പനി തീരുമാനമെടുക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ഭൗതിക ഘടകങ്ങളെ പരിഗണിച്ച് അങ്ങനെയെങ്കിൽ പ്രീമിയം ഏത് നിരക്കിലായിരിക്കണം എന്നത് അപകട സാധ്യതയിൽ ഉൾക്കൊള്ളുന്നു.)
 • പ്രീമിയവും മറ്റ് പ്രസക്ത വിവരങ്ങളും അന്വേഷിക്കുക.
 • പ്രീമിയം അടച്ച് പ്രീമിയം രസീതും സംരക്ഷണകുറിപ്പ്/അപകടസാധ്യതാ കുറിപ്പും എടുക്കുക.
 • പ്രമാണങ്ങൾക്കായി കാത്തിരിക്കുക
 • ലഭ്യമായാലുടൻ അതിലെന്തെങ്കിലും തിരുത്തലുകളുണ്ടോ എന്ന് പരിശോധിച്ച് പോളിസി കാലാവധി തീരുന്നതുവരെ സൂക്ഷിച്ച് വെയ്ക്കുക.
 • പോളിസി കാലാവധിയ്ക്ക് മുൻപ് തന്നെ പോളിസി സമയത്ത് പുതുക്കാൻ ശ്രദ്ധിക്കുക.

അപകടസാധ്യത സ്വീകരിക്കണോ എന്ന് ഏത് കമ്പനി തീരുമാനമെടുക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ഭൗതിക ഘടകങ്ങളെ പരിഗണിച്ച് അങ്ങനെയെങ്കിൽ പ്രീമിയം ഏത് നിരക്കിലായിരിക്കണം എന്നത് അപകടസാധ്യതയുടെ ജാമ്യത്തിൽ ഉൾക്കൊള്ളുന്നു.

സാധാരണയായി പൊതു ഇൻഷുറൻസ് കരാറുകൾ ഒരുവർഷത്തേയ്ക്ക് മാത്രമാണുള്ളത്.

ഏജന്റ് എന്നാൽ ഒരു ഇൻഷുറൻസ് കമ്പനിയെ മാത്രം പ്രതിനിധാനം ചെയ്യുകയും ആ ഇൻഷുറൻസ് കമ്പനിയുടെ ഉല്പന്നം മാത്രം വില്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇൻഷുറൻസ് ബ്രോക്കർമാർക്ക് ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുടെ ഉല്പന്നങ്ങൾ വില്ക്കുവാനുള്ള അനുവാദമുണ്ട്.


Download Motor Policy

Feedback