PrintPrintEmail this PageEmail this Page

ക്ലെയിമുമായി ബന്ധപ്പെട്ട് ഞങ്ങളോട് ചോദിയ്ക്കുവാൻ നിങ്ങൾക്കുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമാക്കൂ…

FAQs

വാഹനത്തിന്റെ ഇൻഷ്വർ ചെയ്ത മൊത്തം തുകയെന്ന് വിശ്വസിക്കുന്ന ഇൻഷ്വേർഡ്സ് ഡിക്ലയേഡ് വാല്യൂവിന്‌ വേണ്ടിയാണ്‌ ഐ.ഡി.വി. നില്ക്കുന്നത്. നിർമ്മാതാക്കൾ പട്ടികചേർത്തിട്ടുള്ള ബ്രാന്റിന്റെയും മോഡലിന്റെയും വില്പന മൂല്യത്തിൽ നിന്നും വാഹനത്തിന്റെ പ്രായം കണക്കാക്കിയുള്ള കിഴിവ് അടിസ്ഥാനമാക്കി വാഹനത്തിന്റെ --- നിശ്ചയിച്ചിരിക്കുന്നു.

കാർ ഇൻഷുറൻസിന്റെ പോളിസി കാലയളവിൽ അവരുടെ പോളിസി ക്ലെയിം ചെയ്യാത്ത പോളിസി കൈവശക്കാരന്‌ ഇൻഷുറർ നല്കുന്ന കിഴിവാണ്‌ ക്ലെയിം രഹിത ബോണസ്. ഇത് സാധാരണയായി കാർ ഇൻഷുറൻസിന്റെ ആദ്യ ക്ലെയിം രഹിത പോളിസി കാലയളവിൽ 20% ത്തിൽ തുടങ്ങി പരമാവധി 50% വരെ ഉയരുന്നു.

പോളിസി കാലയളവിൽ ക്ലെയിം അനുഭവം മോശമാണെങ്കിൽ ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് അടയ്ക്കേണ്ട അധിക പ്രീമിയമാണ്‌ ലോഡിംഗ്

ഓട്ടോമൊബൈൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അംഗീകരിച്ച ഉപകരണവും ഓട്ടോമൊബൈൽ അസോസിയേഷനുകൾ അംഗീകരിച്ച ഇൻസ്റ്റലേഷനും വഴിയാണ്‌ നിങ്ങളുടെ വാഹനത്തിൽ നിങ്ങൾ ആന്റി-തെഫ്റ്റ് അലാമും ലോക്കിംഗ് സിസ്റ്റവും സ്ഥാപിച്ചിരിക്കുന്നതെങ്കിൽ കിഴിവ് ലഭ്യമാകുന്നതാണ്‌.

ഒരു ക്ലെയിമിന്റെ കാര്യത്തിൽ യാതൊരു വിധ അധിക പ്രീമിയവും അടയ്ക്കേണ്ടതില്ല. എന്നാൽ, ക്ലെയിം അനുഭവം മോശമാണെങ്കിൽ കമ്പനി പോളിസിയ്ക്കനുസൃതമായി ചില ലോഡിംഗ് വില ഈടാക്കുന്നതായിരിക്കും. പോളിസിയിന്മേൽ ക്ലെയിം ഇല്ലായിരുന്നെങ്കിൽ താങ്കൾക്ക് ലഭ്യമാകുമായിരുന്ന ക്ലെയിം രഹിത ബോണസ് താങ്കൾക്ക് നഷ്ടമാകുമെന്ന് മാത്രം.

വാഹനം ഒരു അപകടത്തെ തുടർന്ന് മൊത്തം തകർന്നതിന്‌ശേഷം വാഹനം പഴയ അവസ്ഥയിലാക്കുവാൻ സാധിക്കാത്ത അവസ്ഥയിലുള്ള വാഹന അവശിഷ്ടത്തിന്റെ മൂല്യമാണ്‌ വീണ്ടെടുക്കൽ.

പ്രത്യേകമായി ഒഴിവാക്കിയവ:

 • ഭൂമിശാസ്ത്രപരമായി പ്രവർത്തനമേഖലയ്ക്ക് പുറത്തുള്ള ഏതൊരു അപകടവും
 • പരോക്ഷഫലമായ നഷ്ടങ്ങളും സാധാരണ തേയ്മാനങ്ങളും
 • ലൈസൻസോടെ ഓടിയ്ക്കേണ്ട വാഹങ്ങൾ അംഗീകൃത ലൈസൻസ് ഇല്ലാതെ ഓടിക്കൽ
 • മദ്യപിച്ച് വാഹനമോടിയ്ക്കൽ
 • ഉപയോഗപരിധിയ്ക്കനുസരിച്ച് വാഹനം ഉപയോഗിയ്ക്കാതിരിക്കൽ,
 • യന്ത്രത്തകരാർ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാർ എന്നിവയെല്ലാം പ്രത്യേകമായി ഒഴിവാക്കിയവയിൽ പെടും.
 • മനഃപൂർവം തകരാറിലാക്കൽ, വാടകയ്ക്കെടുക്കൽ അല്ലെങ്കിൽ സംഭാവന നല്കൽ
 • വാഹനം തകരാറിലായ അതേ സമയത്തല്ലാതെ ടയറുകളും ട്യൂബുകളും തകരാറിലാവൽ അല്ലെങ്കിൽ വാഹനം മോഷ്ടിക്കപ്പെടൽ

പൊതു ഒഴിവാക്കലുകൾ:

 • രാസപ്രവർത്തന ഫലമായുള്ള നാശം, അണുസ്ഫോടനം, യുദ്ധാക്രമണം.

താഴെ പറയുന്ന അവസ്ഥകളിൽ താങ്കൾക്ക് ക്ലെയിം ചെയ്യാം:

 • ആ വാഹനത്തിന്റെ ഇൻഷുറൻസ് പോളിസി നിലവിലുണ്ടായിരിക്കണം,
 • ശമ്പളം കൊടുക്കുന്ന ഡ്രൈവർക്ക് വേണ്ടിയും നിങ്ങൾ പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ അഥവാ അത് അടയ്ക്കാവുന്നതാണെങ്കിൽ, നിങ്ങളുടെ അനുമതിയോടെയാണ്‌ കാർ ഓടിച്ചതെങ്കിൽ,
 • ഡ്രൈവർ സീറ്റ് അടക്കമുള്ള സീറ്റിംഗ് ശേഷി അടിസ്ഥാനമാക്കി എടുത്തിട്ടുള്ള പ്രീമിയം പ്രകാരം, കാർ ഓടിയ്ക്കുന്ന വ്യക്തിയ്ക്ക് അംഗീകൃത ലൈസൻസ് ഉണ്ടായിരിക്കണം.

യഥാർത്ഥത്തിൽ, ചെറിയ കേടുപാടുകൾക്കുള്ള ക്ലെയിം സമർപ്പിക്കൽ ഉചിതമല്ല. കാരണം, തേയ്മാനത്തിനും മറ്റുമുള്ളവ നിങ്ങൾ അടയ്ക്കേണ്ടി വരും എന്നത് മാത്രമല്ല, ചെറിയ തുകയ്ക്കുള്ള ക്ലെയിം കുറയുന്നത് കൂടാതെ, പുതുക്കൽ സമയത്ത് ക്ലെയിം രഹിത ബോണസ് (എന്തെങ്കിലും ഉണ്ടെങ്കിൽ) നിങ്ങൾക്ക് നഷ്ടമാകും എന്നതുകൊണ്ടുകൂടിയാണ്‌.എന്നിരുന്നാലും, ക്ലെയിം ചെയ്യാതിരിക്കാൻ നിങ്ങളൊരിക്കൽ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, പിന്നീട് നിങ്ങൾക്ക് ഈ കേടുപാടുകളിൽ ക്ലെയിം ചെയ്യുവാൻ സാധ്യമല്ല.

വിന്റ് സ്ക്രീൻ ഗ്ലാസ്സിന്‌ മൊത്തം തുകയും നിങ്ങൾക്ക് ലഭ്യമാകും. എന്നിരുന്നാലും, റബ്ബർ ലൈനിംഗിന്മേലും സീലന്റിന്മേലും 50% വിലയിടിവ് ഉണ്ടായിരിക്കും.അത് കൂടാതെ, പോളിസി അധികത്തുക നിങ്ങൾ വഹിക്കേണ്ടി വരും

ചില പ്രത്യേക അവസ്ഥകളിൽ ഏതൊരു ക്ലെയിമും ഇൻഷുറൻസ് കമ്പനിയാൽ തള്ളിക്കളയുവാൻ സാധിക്കും. ക്ലെയിം തള്ളിക്കളയുവാൻ സാധ്യതയുള്ള ചില പൊതുകാരണങ്ങൾ:

 • പോളിസി കാലഹരണപ്പെട്ടു, അല്ലെങ്കിൽ പോളിസി റദ്ദ് ചെയ്തു, അല്ലെങ്കിൽ പ്രീമിയം ചെക്ക് മൂല്യമില്ലാത്തതിനാൽ പോളിസി അസാധുവായി.
 • അപകടം നടന്ന തിയതി അല്ലെങ്കിൽ നഷ്ടം പോളിസി കാലയളവിനപ്പുറമായതൊ അല്ലെങ്കിൽ
 • അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയ്ക്ക് സാധുവായ ലൈസൻസ് ഇല്ലാത്തതോ അല്ലെങ്കിൽ ലഹരി മരുന്ന്, മദ്യം എന്നിവയുടെ സ്വാധീനത്തിലായിരുന്നതോ കാരണമാകാം.
 • വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുകയും അത്തരം മാറ്റം 14 ദിവസത്തിനകം ഇൻഷുറൻസ് കമ്പനിയെ അറിയിക്കാഞ്ഞതും അല്ലെങ്കിൽ കേടുപാടുകൾക്കുള്ള ക്ലെയിം പോളിസി തുടങ്ങുന്നതിനും മുൻപേ നിലവിലുണ്ടായിരുന്നതും കാരണമാകാം.
 • അപകടവും കേടുപാടുകളും തമ്മിൽ ബന്ധമില്ലാതിരിക്കുക, വാഹനം തനതായ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുക തുടങ്ങിയ കാരണങ്ങൾ

Download Motor Policy

Feedback