PrintPrintEmail this PageEmail this Page

"ഇന്ത്യയിലെ വ്യവസായത്തിന്റെ നായകനാവുക" എന്ന ഒരു പൊതുവായ ലക്ഷ്യം നിറവേറ്റുവാനുള്ള അമിതമായ ആവേശത്തോടെ ഒരുമിച്ച് പ്രവർത്തിക്കുന്ന, ആശയങ്ങളും, അഭിപ്രായങ്ങളും പങ്കു വെക്കുന്ന, യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് ഇഫ്കോ ടോക്യോ"

ഞങ്ങൾ ജോലി ചെയ്യുന്ന ബിസിനസ്സിന്റെ ചുറ്റുപാട്, ശക്തമായ മത്സരം കൊണ്ട് ചലനാത്മകമായ ഒന്നാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഞങ്ങളുടെ ലക്ഷ്യം നേടുവാൻ, ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനം ഓരോരുത്തരായും, സംഘമായും ഉയർന്ന നിലവാരത്തിലേക്ക് നിരന്തരം ഉയർത്തേണ്ടതുണ്ട്. ഞങ്ങളെ ഞങ്ങളുടെ പ്രതിയോഗികളിൽ നിന്നും, സമാനരിൽ നിന്നും വ്യത്യസ്തമാവുന്നത്, ഈ എല്ലാ സവിശേഷതകളും ഈ സംഘടനയുടെ ഓരോ ഘടകങ്ങളിലും എങ്ങിനെ സംയോജിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്.

ബിസിനസ്സിന്റെ ഉന്നതനിലവാരമുള്ള, സ്പഷ്ടമായ പരിണതഫലങ്ങൾ പ്രദാനം ചെയ്യുന്നതിലുള്ള സമ്പൂർണ്ണശ്രദ്ധ

ഞങ്ങൾ ഞങ്ങളുടെ സംഘത്തെ വികസിപ്പിച്ചെടുക്കുന്നത്, മൊത്തം നടപടികളും ദ്രുതഗതിയിലും, വിശ്വാസയോഗ്യവുമാക്കാനാണ്, ഞങ്ങളുടെ ഉപഭോക്താക്കൾക്കു വേണ്ടി ശരിയായ പരിഹാരങ്ങളും, ഉദ്ദേശിക്കുന്ന ഫലങ്ങളും രൂപപ്പെടുത്തുവാനുള്ള സംഘങ്ങളേയും ഞങ്ങൾ സമീപിക്കുന്നു.

സംഘങ്ങൾ രൂപീകരിക്കുന്നതിലും, സഹകരണസംസ്കാരത്തിലുമുള്ള ശ്രദ്ധ

ഇഫ്കോ ടോക്യോയിൽ, സംഘരൂപീകരണത്തിലും, സഹകരണത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനിയുടെ വളർച്ചക്ക് ടീമിലെ അംഗങ്ങൾ നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തുടക്കം മുതൽക്കു തന്നെ, ഒരു അഭിപ്രായൈക്യം നിർമ്മിക്കാനും, ഗതിവേഗം സൃഷ്ടിക്കുവാനും ഞങ്ങൾ സഹപ്രവർത്തനത്തിന്റെ ഒരു സമീപനം പ്രയോഗിക്കുന്നു. ഞങ്ങൾ, വിശ്വാസ്യതയുള്ളതും, സ്വാഭാവികവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും, ആത്മാർത്ഥത, വഴക്കം, പ്രശംസ, അഭിനന്ദനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം സാധ്യമാവുന്നത്, സ്ഥിരമായ പരിശീലനം, പ്രവൃത്തിയുടെ നേതൃത്വം, തൊഴിലിനെക്കുറിച്ചുള്ള ഉൽബോധനം, ഉത്കൃഷ്ടമായ മറ്റു ശീലങ്ങൾ എന്നിവയിലൂടെയാണ്.

മനുഷ്യന്റെ അനുഭവങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണ

ഒരു ഉപഭോക്താവിന്റേയും, ജീവനക്കാരന്റേയും അനുഭവങ്ങൾ ഓരോ അർത്ഥത്തിലും അമൂല്യമാക്കാൻ ആവശ്യമായ മാനുഷികഘടകങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നു. തൊഴിൽപരമായ ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയും, അതേ സമയം, സാഹചര്യത്തിന്റെ ലോലമായ പ്രകൃതത്തെ കണക്കിലെടുക്കുകയും ചെയ്യുന്ന, ഒരു സംസ്കാരമാണ് ഞങ്ങൾക്കുള്ളത്. ഉപഭോക്താക്കളുടേയും, ജീവനക്കാരുടേയും, ഓഹരിയുടമകളുടേയും ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് മൂല്യങ്ങൾ സൃഷ്ടിക്കുവാൻ പ്രയത്നിക്കുന്ന ശക്തവും, സുദീർഘവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഞങ്ങൾസഹായിക്കുന്നു.


Download Motor Policy

Feedback

Unable to open file!