PrintPrintEmail this PageEmail this Page

ഇഫ്കോ - ടോക്യോ, ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും അസുഖം വന്നാലോ, അപകടമുണ്ടായാലോ വേണ്ടി വരുന്ന ചികിത്സക്കും, ആശുപത്രിയിലേയും ചിലവിനുള്ള സംരക്ഷണം നൽകുന്നു. ആവശ്യത്തിനനുസരിച്ച തരത്തിലുള്ള സംരക്ഷണങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗുരുതരമായ രോഗങ്ങൾക്കും, ആശുപത്രിയിൽ 24 മണിക്കൂറിൽ കുറഞ്ഞ കിടത്തിചികിത്സ ആവശ്യമുള്ള പുതിയ സാങ്കേതികവിദ്യയോടു കൂടിയ ഓപ്പറേഷനുകൾക്കും, മറ്റു നടപടികൾക്കുമുള്ള ചിലവിനുള്ള സംരക്ഷണവും ഞങ്ങൾ നൽകുന്നുണ്ട്.

ഗ്രൂപ്പ് മെഡിക്ളെയിം ഇൻഷൂറൻസ്

ഗ്രൂപ്പ് മെഡിക്ളെയിം പോളിസി, 50ൽ അധികമുള്ള വ്യക്തികളുടേയോ / കുടുംബാംഗങ്ങളുടേയോ ഒരു ഗ്രൂപ്പിനോ / സംഘടനക്കോ / സ്ഥാപനത്തിനോ / കോർപ്പറേറ്റ് ബോഡിക്കോ, അവർക്ക് കേന്ദ്രീകൃതമായ ഒരു ഓഫീസുണ്ടെങ്കിൽ, ലഭ്യമാണ്.യോഗ്യതയുള്ള എല്ലാ അംഗങ്ങളും (ഇൻഷൂർ ചെയ്ത വ്യക്തികൾ) ഒരു ഗ്രൂപ്പ് പോളിസിയിൽ ഉൾപ്പെടും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വ്യത്യസ്തവിഭാഗങ്ങളിലുള്ള യോഗ്യതയുള്ള അംഗങ്ങളുടെ സംരക്ഷണത്തിന്, വ്യത്യസ്തമായ ഗ്രൂപ്പ് പോളിസികൾ അനുവദനീയമല്ല. പേരില്ലാത്ത ഗ്രൂപ്പിനും പോളിസി കൊടുക്കുന്നത് അനുവദനീയമല്ല. ഗ്രൂപ്പ് പോളിസി, ഐ ആർ ഡി എയുടെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, ഗ്രൂപ്പിന്റേയോ / സംഘടനയുടേയോ / സ്ഥാപനത്തിന്റേയോ / കോർപ്പറേറ്റ് ബോഡിയുടേയോ ('ഇൻഷൂർഡ്' എന്നു വിളിക്കപ്പെടുന്ന) പേരിൽ, അംഗങ്ങളുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും പേരുകൾ ഉൾപ്പെടുന്ന ഒരു ലിസ്റ്റു സഹിതം, നൽകപ്പെടും. കൂടുതൽ മനസ്സിലാക്കുക >> ഇവിടെ ക്ലിക്ക് ചെയ്യുക »

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷൂറൻസ്

അടിസ്ഥാനപരമായി ഈ പോളിസി രൂപപ്പെടുത്തിയിരിക്കുന്നത്, ഒരു അപകടം മൂലം സംഭവിച്ച ബാഹ്യവും, തീക്ഷ്ണവും, കാണാവുന്നതുമായ, ശാരീരികപരിക്കു പറ്റിയ, ഇൻഷൂർ ചെയ്തിട്ടുള്ള ഒരു വ്യക്തിക്കുള്ള എന്തെങ്കിലും ഒരു നഷ്ടപരിഹാരം എന്ന നിലക്കാണ്.ആ സ്ഥിതിക്ക്, എന്തെങ്കിലും രോഗം കാരണം സംഭവിക്കുന്ന മരണത്തിനോ, പരിക്കിനോ ഈ പോളിസി സംരക്ഷണം നൽകുന്നില്ല. കൂടുതൽ മനസ്സിലാക്കുക >> ഇവിടെ ക്ലിക്ക് ചെയ്യുക »


Download Motor Policy

Feedback