PrintPrintEmail this PageEmail this Page

പെരുമാറ്റച്ചട്ടം:-

  • ലൈസൻസുള്ള ഓരോ ഏജന്റും താഴെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പെരുമാറ്റച്ചട്ടം കർശനമായി പാലിക്കും:-

ഓരോ ഏജന്റും:

  • അവരുടെ ഇൻഷൂറൻസ് എക്സിക്യൂട്ടീവിന്റേയും, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും വീഴ്ചകൾക്കും, പ്രവൃത്തികൾക്കും ഉത്തരവാദിയായിരിക്കും;
  • ഇൻഷൂറൻസ് എക്സിക്യൂട്ടീവും, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികളും ശരിയായി പരിശീലനം സിദ്ധിച്ചവരാണെന്നും, വിദഗ്ദ്ധരാണെന്നും, അവർ വിപണനം ചെയ്യുന്ന ഇൻഷൂറൻസ് ഉല്പന്നങ്ങളെക്കുറിച്ച് അറിവുള്ളവരാണെന്നും ഉറപ്പു വരുത്തണം;
  • ഇൻഷൂറൻസ് എക്സിക്യൂട്ടീവും, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വ്യക്തിയും പോളിസിയിൽ ലഭ്യമായ ആനുകൂല്യങ്ങളേയും, പ്രതിഫലങ്ങളേയും കുറിച്ച് തെറ്റായ എന്തെങ്കിലും ധാരണകൾ പോളിസി വാങ്ങുന്നയാൾക്ക് കൊടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം;
  • പോളിസി വാങ്ങുന്ന ആരെയും ഒരു പോളിസി ഉല്പന്നം വാങ്ങുവാൻ നിർബന്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം
  • പോളിസി വാങ്ങുന്ന വ്യക്തിക്ക് ഇൻഷൂറൻസ് ഉല്പന്നത്തെക്കുറിച്ച് അത് കൊടുക്കുന്നതിനു മുൻപും, കൊടുത്തതിനു ശേഷവും ആവശ്യമായ ഉപദേശം കൊടുക്കണം
  • ഒരു അവകാശം ആവശ്യമാവുന്ന സന്ദർഭത്തിൽ പോളിസിയുള്ള വ്യക്തിക്ക് എല്ലാ ഔപചാരികതകളും പൂർത്തീകരിക്കാനും, രേഖകൾ തയ്യാറാക്കാനും സാദ്ധ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകണം
  • ഏജന്റ് നഷ്ടപരിഹാരത്തിന്റെ ചുമതല ഏറ്റെടുക്കുകയോ, ഒരു ഇൻഷൂറർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്ന വസ്തുതക്ക് ആവശ്യമായ പ്രചാരം കൊടുക്കണം; ഇൻഷൂററുമായി, രണ്ടു പേരുടേയും ചുമതലകളും, ഉത്തരവാദിത്വങ്ങളും നിർവ്വചിക്കപ്പെട്ടിട്ടുള്ള, സേവനതലത്തിലെ ഒരു കരാർ ഉണ്ടാക്കണം.
  • ഓരോ ഏജന്റും, അല്ലെങ്കിൽ, ഓരോ ഇൻഷൂറൻസ് എക്സിക്യൂട്ടീവും, അല്ലെങ്കിൽ, ഒരു നിർദ്ദിഷ്ടവ്യക്തിയും താഴെ നിർദ്ദേശിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടവും അനുസരിക്കണം:
    • ഓരോ ഏജന്റ് / ഇൻഷൂറൻസ് എക്സിക്യൂട്ടീവ് / നിർദ്ദിഷ്ടവ്യക്തി...
      • തന്റെ സ്വന്തമായതും, താൻ പ്രതിനിധീകരിക്കുന്ന ഇൻഷൂറൻസ് കമ്പനിയുടേയും തെളിവുകൾ നൽകും
      • ആവശ്യപ്പെടുന്ന സന്ദർഭത്തിൽ തന്റെ ലൈസൻസ് / സർട്ടിഫിക്കറ്റ് കാണിക്കും
      • തന്റെ ഇൻഷൂറർ വിപണനത്തിനായി ഇറക്കിയിട്ടുള്ള ഇൻഷൂറൻസ് ഉല്പന്നങ്ങളെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ പറയുകയും, ഒരു പ്രത്യേക ഇൻഷൂറൻസ് പദ്ധതി ശുപാർശ ചെയ്യുന്ന സമയത്ത് പോളിസി വാങ്ങുന്ന വ്യക്തിയുടെ ആവശ്യങ്ങൾ കണക്കിലെടുക്കുകയും ചെയ്യും
      • പോളിസി വാങ്ങുന്ന വ്യക്തി ചോദിക്കുകയാണെങ്കിൽ, വിൽക്കുന്ന ഇൻഷൂറൻസ് ഉല്പന്നത്തിനുള്ള കമ്മീഷന്റെ തോത് വെളിപ്പെടുത്തും
      • വിൽക്കുന്ന ഇൻഷൂറൻസ് ഉല്പന്നത്തിന് ഇൻഷൂറർ ചുമത്തുന്ന പ്രീമിയം സൂചിപ്പിക്കും
      • പോളിസി വാങ്ങുന്ന വ്യക്തിയോട്, പ്രൊപ്പോസൽ ഫോമിൽ ഇൻഷൂറർ ആവശ്യപ്പെടുന്ന വിവരങ്ങളുടെ സ്വഭാവവും, ഒരു ഇൻഷൂറൻസ് കരാർ വാങ്ങുമ്പോൾ വസ്തുതകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും വിശദീകരിക്കും
      • ഇൻഷൂറർക്ക് സമർപ്പിക്കുന്ന ഓരോ പ്രൊപ്പോസലിന്റേയും കൂടെ, പോളിസി വാങ്ങുന്നയാളുടെ വരുമാനത്തിലുള്ള അസ്ഥിരതയോ, പ്രതികൂലമായ എന്തെങ്കിലും സമ്പ്രദായങ്ങളോ, പോളിസി വാങ്ങുന്ന വ്യക്തിയെക്കുറിച്ച് ന്യായമായ എല്ലാ അന്വേഷണങ്ങളും നടത്തി, പ്രൊപ്പോസൽ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ഇൻഷൂററുടെ നഷ്ടപരിഹാരഉത്തരവാദിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും വസ്തുതകളോ, ഒരു റിപ്പോർട്ടിന്റെ ("ഇൻഷൂറന്റ് ഏജന്റിന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്") രൂപത്തിൽ ഇൻഷൂററുടെ ശ്രദ്ധയിൽ കൊണ്ടുവരും.
      • ഇൻഷൂറർ പ്രൊപ്പോസൽ സ്വീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്തതിന്റെ വിവരങ്ങൾ ഉടനടി പോളിസി വാങ്ങുന്ന വ്യക്തിയെ അറിയിക്കും
      • ഇൻഷൂററുടെ മുൻപാകെ പ്രൊപ്പോസൽ ഫയൽ ചെയ്യുന്ന സമയത്ത് ആവശ്യമായ രേഖകൾ ശേഖരിക്കും; പ്രൊപ്പോസൽ പൂർത്തിയാക്കുവാൻ ഇൻഷൂറർ പിന്നീട് ആവശ്യപ്പെടുന്ന മറ്റു രേഖകളും.
      • നഷ്ടപരിഹാരത്തിന്റെ തീരുമാനത്തിന് ഇൻഷൂററുടെ എല്ലാ ഉപാധികളും അനുസരിക്കുവാൻ ആവശ്യമായ എല്ലാ സഹായങ്ങളും പോളിസിയുടമകൾക്കോ, അവകാശികൾക്കോ, അഥവാ, ഗുണഭോക്താക്കൾക്കോ നൽകും
      • നാമനിർദ്ദേശമോ, കൈമാറ്റരേഖയോ, മേൽവിലാസത്തിലെ മാറ്റമോ, അവകാശനിർവ്വഹണമോ, സാഹചര്യമനുസരിച്ച് ചെയ്യുന്നതിന് ഓരോരോ പോളിസി ഉടമയേയും ഉപദേശിക്കുകയും, ഇക്കാര്യത്തിൽ ആവശ്യമുള്ളിടത്ത് വേണ്ട സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യും.
    • ഒരു ഏജന്റോ / ഇൻഷൂറൻസ് എക്സിക്യൂട്ടീവോ / നിർദ്ദിഷ്ടവ്യക്തിയോ.....

       

      • സാധുതയുള്ള ലൈസൻസ് / സർട്ടിഫിക്കറ്റ് ഇല്ലാതെ ഇൻഷൂറൻസ് ബിസിനസ്സ് കരസ്ഥമാക്കുകയോ, അതിനു വേണ്ടി പ്രവർത്തിക്കുകയോ ചെയ്യുകയില്ല
      • പ്രൊപ്പോസൽ ഫോമിൽ എന്തെങ്കിലും വസ്തുതകൾ വിട്ടുകളയുന്നതിന് പോളിസി വാങ്ങുന്ന വ്യക്തിയെ പ്രേരിപ്പിക്കുകയില്ല
      • പ്രൊപ്പോസൽ സ്വീകരിക്കുന്നതിനു വേണ്ടി ഇൻഷൂറർക്കു സമർപ്പിച്ച പ്രൊപ്പോസൽ ഫോമിലോ, രേഖകളിലോ തെറ്റായ വിവരങ്ങൾ നൽകുവാൻ പോളിസി വാങ്ങുന്ന വ്യക്തിയെ പ്രേരിപ്പിക്കുകയില്ല
      • പോളിസി വാങ്ങുന്ന വ്യക്തിയോട് അപമര്യാദയായി പെരുമാറുകയില്ല
      • മറ്റേതെങ്കിലും നിർദ്ദിഷ്ടവ്യക്തിയോ, അല്ലെങ്കിൽ, ഏതെങ്കിലും ഇൻഷൂറൻസ് ഇടനിലക്കാരനോ അവതരിപ്പിച്ച ഏതെങ്കിലും പ്രൊപ്പോസലിൽ ഇടപെടുകയില്ല
      • അദ്ദേഹത്തിന്റെ ഇൻഷൂറർ വാഗ്ദാനം ചെയ്തതിനേക്കാൾ വ്യത്യസ്തമായ നിരക്കുകളും, ആനുകൂല്യങ്ങളും, നിയമങ്ങളും, വ്യവസ്ഥകളും വാഗ്ദാനം ചെയ്യുകയില്ല.
      • ഗുണഭോക്താവിൽ നിന്ന് ഇൻഷൂറൻസ് കരാർ പ്രകാരമുള്ള ലാഭത്തിന്റെ ഒരു ഓഹരി ചോദിക്കുകയോ, വാങ്ങുകയോ ഇല്ല.
      • നിലവിലുള്ള പോളിസി അവസാനിപ്പിക്കുവാനോ, അങ്ങിനെ അവസാനിപ്പിക്കുന്ന തീയതിയിൽ നിന്ന് മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു പുതിയ പ്രൊപ്പോസൽ നടപ്പിൽ വരുത്തുവാനോ നിർബന്ധിക്കുകയില്ല.
      • ഒരു ഏജന്റിനും, ഒരു വ്യക്തിയിൽ നിന്നോ, ഒരു സ്ഥാപനത്തിൽ നിന്നോ, സ്ഥാപനങ്ങളുടെ ഒരു സംഘത്തിൽ നിന്നോ, ഒരു വർഷത്തിൽ ലഭിക്കുന്ന പ്രീമിയത്തിന്റെ അൻപതു ശതമാനത്തേക്കാൾ കൂടുതൽ പ്രീമിയമുള്ള ഒരു ഇൻഷൂറൻസ് ബിസിനസ്സിന്റെ പോർട്ട്ഫോളിയോ ഉണ്ടാവാൻ പാടില്ല.
      • ഒരു ഏജന്റും, അയാളുടെ ലൈസൻസ്, ചുമതലപ്പെട്ട വ്യക്തി മുൻപ് റദ്ദാക്കിയിട്ടുണ്ടെങ്കിലും, അപ്രകാരം റദ്ദു ചെയ്തതിനു ശേഷം അഞ്ചു വർഷക്കാലം കഴിഞ്ഞിട്ടില്ലെങ്കിലും, പുതിയ ലൈസൻസിനു വേണ്ടി അപേക്ഷിക്കുകയില്ല.
      • ഏതെങ്കിലും ഇൻഷൂറൻസ് കമ്പനിയുടെ ഡയറക്ടർ ആവുകയോ, ആ സ്ഥാനത്തിരിക്കുകയോ ചെയ്യുകയില്ല.
    • ഓരോ ഏജന്റും, താൻ മുഖാന്തിരം നേടിയെടുത്ത ഇൻഷൂറൻസ് ബിസിനസ്സ് സാധുതയോടെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, പോളിസിയുടമകൾ നിശ്ചിതസമയത്തിനുള്ളിൽ പ്രീമിയം അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, പോളിസിയുടമക്ക് വാക്കാലും, എഴുത്തിലൂടെയും അറിയിപ്പുകൾ നൽകിക്കൊണ്ട്, എല്ലാ ശ്രമങ്ങളും നടത്തും.
    • ഒരു കമ്പനിയുടെ ഡയറക്ടറോ, ഒരു സ്ഥാപനത്തിന്റെ പാർട്ട്ണറോ, ചീഫ് എക്സിക്യൂട്ടീവോ, ഒരു ഇൻഷൂറൻസ് എക്സിക്യൂട്ടീവോ, അല്ലെങ്കിൽ, ഒരു നിർദ്ദിഷ്ടവ്യക്തിയോ, വേറെ ഒരു ഇൻഷൂറൻസ് കമ്പനിയുടെ മറ്റൊരു ഏജന്റിനു സമാനമായ ഒരു സ്ഥാനം വഹിക്കുകയില്ല.

Download Motor Policy

Feedback