PrintPrintEmail this PageEmail this Page

എങ്ങിനെ ഒരു ഇൻഷൂറൻസ് ഏജന്റ് ആവാം:

യോഗ്യത :

  • ഇന്ത്യൻ പൗരൻ
  • വയസ്സ് 18 ആയിരിക്കണം
  • ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത:
    • I   ഗ്രാമത്തിൽ: പത്താം ക്ളാസ്സ് പാസ് (ഗ്രാമത്തിലാണ് താമസിക്കുന്നതെന്നതിന്റെ തെളിവ് ആവശ്യമാണ്. ഈ തെളിവ്, ഈ വ്യക്തി 5000 പേരുടെ ജനസംഖ്യയിൽ കുറഞ്ഞ ഈ ഗ്രാമത്തിലെ താമസക്കാരനാണെന്നു കാണിച്ച് ബി ഡി ഒ അല്ലെങ്കിൽ സർപഞ്ച് തരുന്ന സർട്ടിഫിക്കറ്റ് ആണ്)
    • II  പട്ടണത്തിൽ: പന്ത്രണ്ടാം ക്ളാസ്സ് പാസ്
  • 'പാൻ' നമ്പർ
  • ഈ കരാർ ഉണ്ടാക്കുന്ന സമയത്ത്, അയാളുടെയോ / അവരുടെയോ ബന്ധുക്കളാരും ഏതെങ്കിലും പദവിയിൽ ഈ കമ്പനിയിൽ ജോലിയിൽ നിയമിതരായിരിക്കാൻ പാടുള്ളതല്ല.("ബന്ധു" എന്ന പദത്തിൽ, ഭാര്യ/ഭർത്താവ്, ആശ്രിതരായ സന്തതികൾ, അല്ലെങ്കിൽ, ആശ്രിതരായ വളർത്തുസന്തതികൾ - ജീവനക്കാരന്റെ കൂടെ താമസിക്കുന്നതായാലും, അല്ലെങ്കിലും - എന്നിവരുൾപ്പെടും)
  • ആ വ്യക്തിക്ക് ഏതെങ്കിലും ജനറൽ ഇൻഷൂറൻസ് കമ്പനിയുടെ ഏജൻസി ലൈസൻസ് ഉണ്ടാവാൻ പാടില്ല (ലൈഫ് ഇൻഷൂറൻസ് ഏജന്റുമാർ കോമ്പോസിറ്റ് പ്രോസസ്സ് പിന്തുടരണം)

ആവശ്യമായ രേഖകൾ:

  • ഏജന്റാവാനുള്ള അപേക്ഷാഫോറം
  • സ്പൊൺസർഷിപ് ഫോറം
  • ജനനത്തീയതിയുടെ തെളിവ്
  • യോഗ്യതയുടെ തെളിവ്
  • 'പാൻ' കാർഡ്
  • സ്റ്റാമ്പ് സൈസിലുള്ള ഫോട്ടോകൾ മൂന്നെണ്ണം
  • അഡ്രസ്സിന്റെ തെളിവ്
  • മൊബൈൽ നമ്പർ
  • ഇമെയിൽ അഡ്രസ്സ്
  • ജെപിജി ഫോർമാറ്റിലുള്ള ഫോട്ടോവും, ഒപ്പും (ഫയലിന്റെ വലുപ്പം ഫോട്ടോവിന് 50Kbയേക്കാൾ കുറവും, ഒപ്പിന് 10Kbയേക്കാൾ കുറവുമായിരിക്കണം)

ഐ ആർ ഡി എ പരിശീലനം:

ഒരു ഇൻഷൂറൻസ് ഏജന്റ് ആയി പ്രവർത്തിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ഒരു അപേക്ഷകൻ, ഒരു ഐ ആർ ഡി എ അംഗീകൃതസ്ഥാപനത്തിൽ നിന്ന്, ജനറൽ ഇൻഷൂറൻസ് ബിസിനസ്സിൽ, ഒരാഴ്ച നീണ്ടു നിൽക്കുന്ന, കുറഞ്ഞത് 50 മണിക്കൂറിന്റെ പ്രായോഗികപരിശീലനമടക്കമുള്ള പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. ലൈസൻസ് പുതുക്കാൻ വേണ്ടി, ഏജന്റിന് 25 മണിക്കൂറിന്റെ മാത്രം പരിശീലനം പൂർത്തിയാക്കണം. പരിശീലനത്തിന്റെ ഫീസ് ഇഫ്കോ ടോക്യോ വഹിക്കും.

ഐ ആർ ഡി എ പരീക്ഷ:

ഐ ആർ ഡി എ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം, ഉദ്യോഗാർത്ഥി ഏജൻസി പരീക്ഷ പാസ്സാവണം. പരീക്ഷക്കുള്ള ഫീസായ 350രൂപ, ഏജന്റ് കൊടുക്കും. ഡി ഡി, എക്സാമിനിംഗ് അതോറിറ്റിയുടെ, അതായത്, എൻ എസ് ഇ.ഐടി (NSE.IT)യുടെ പേരിലായിരിക്കും. പരീക്ഷക്കു ശേഷം പരീക്ഷാകേന്ദ്രം ഉദ്യോഗാർത്ഥിക്ക് മാർക്ക് ഷീറ്റ് കൊടുക്കും.

പാസ്സായ ഉദ്യോഗാർത്ഥിയുടെ താഴെക്കാണിച്ചിരിക്കുന്ന രേഖകൾ, ലൈസൻസ് ലഭിക്കാൻ വേണ്ടി ആവശ്യമാകും.

  • ഫോം VA
  • ഏജൻസി കരാർ
  • മാർക്ക് ഷീറ്റിന്റെ പകർപ്പ് (പരീക്ഷാകേന്ദ്രത്തിൽ നിന്ന് ലഭിച്ചത്)
  • ലൈസൻസ് ഫീസ് (ഇഫ്കോ ടോക്യോ ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിന്റെ പേരിലുള്ള 250രൂപക്കുള്ള ചെക്ക്)

Download Motor Policy

Feedback