PrintPrintEmail this PageEmail this Page

നിങ്ങൾ എന്തുകൊണ്ട് ജനറൽ ഇൻഷൂറൻസിൽ ഒരു ഏജന്റായി ചേരണം?:

സാമ്പത്തികസേവനമേഖലക്കു വെളിയിലുള്ള ചില വ്യവസായസ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർക്ക് ജോലിയുടെ ഒന്നാം വർഷത്തിനുള്ളിൽത്തന്നെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. സാമ്പത്തികസേവനമേഖലക്കുള്ളിൽത്തന്നെ, ചില ഉദ്യോഗങ്ങൾ മാത്രമേ ഒരു ജനറൽ ഇൻഷൂറൻസ് ഏജന്റിനു ലഭിക്കുന്നതു പോലെയുള്ള ഉയർന്ന ശമ്പളവുമായി യോജിക്കുന്നുള്ളൂ. വാസ്തവത്തിൽ, കഠിനപരിശ്രമം ചെയ്യുന്ന ഒരു ഇൻഷൂറൻസ് ഏജന്റിന്, അയാളുടേയോ, അവരുടേയോ വിക്രയത്തിന്റെ ഒന്നാം വർഷത്തിൽത്തന്നെ രണ്ടു ലക്ഷത്തിനേക്കാൾ കൂടുതൽ സമ്പാദിക്കാം. അതുകൊണ്ട്, നിങ്ങളുടെ ഊർജ്വസ്വലതയുടെ നിലവാരം ഉയർന്നതും, നിങ്ങൾ റിലേഷൻഷിപ് ബിൽഡിംഗിൽ സമർത്ഥനുമാണെങ്കിൽ, ഈ മേഖല നിങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.

ഇന്ത്യയിലെ നോൺ-ലൈഫ് ഇൻഷൂറൻസ് മേഖല, ഒരു മാന്ദ്യത്തിനു ശേഷം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വ്യവസായം കുറച്ചു വർഷങ്ങളായി സമഗ്രമായി വളർന്നിരിക്കുന്നു. അത്ര വലുതല്ലാത്ത നഗരങ്ങളിലും, പട്ടണങ്ങളിലും, ഇതുവരെ ഉപയോഗപ്പെടുത്താത്ത, വിശാലമായ ബിസിനസ്സ് സാധ്യതകളുണ്ട്. നോൺ-ലൈഫ് ഇൻഷൂറൻസിന്റെ ആവശ്യവും വിവിധവിപണനമേഖലകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രസകരമെന്നു പറയട്ടെ, ഫ്രീ പ്രൈസിംഗ് റെജീമിന്റെ (വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം) ആവിഷ്കാരം - ജനറൽ ഇൻഷൂറൻസ് കമ്പനികൾക്ക് പ്രീമിയം നിശ്ചയിക്കുവാനും, കിഴിവ് വാഗ്ദാനം ചെയ്യുവാനുള്ള സ്വാതന്ത്ര്യം - ഈ മേഖലക്ക് അത്യാവശ്യമായിരുന്ന ഒരു പ്രോത്സാഹനം നൽകുന്നു.

ജനറൽ ഇൻഷൂറൻസിന്റെ പല വിധങ്ങളുണ്ടെങ്കിലും, ഓട്ടോ ഇൻഷൂറൻസും, ഹെൽത്ത് ഇൻഷൂറൻസും വിൽക്കുന്നവർക്കാണ് ഇൻഷൂറൻസ് മേഖലയിൽ ഏറ്റവുമധികം സമ്പാദ്യം. ഇൻഷൂറൻസ് വിപണിയുടെ ഈ ഭാഗത്ത് കേന്ദ്രീകരിക്കുന്ന ഏജന്റുമാർ, കുടുംബാംഗങ്ങളേയും, ബിസിനസ്സുകാരേയും, ജീവനക്കാരേയും, മറ്റു കക്ഷികളേയും, ആർക്കെങ്കിലും അസുഖം വന്നാലോ, അല്ലെങ്കിൽ, വാഹനത്തിന് തകരാറു വന്നാലോ, അവർക്കുണ്ടാവുന്ന സാമ്പത്തികനഷ്ടത്തിന് സംരക്ഷണം കൊടുക്കുവാൻ സഹായിക്കുന്നു.

സാധാരണ ഒരു ഇൻഷൂറൻസ് ഏജന്റ്, അയാളുടേയോ, അവരുടേയോ സമയം ചിലവഴിക്കുന്നത്, പുതിയതായോ, അല്ലെങ്കിൽ, കൂടുതലായോ ഉള്ള ഇൻഷൂറൻസ് സംരക്ഷണം ആവശ്യമുള്ള ആൾക്കാരെ തിരിച്ചറിഞ്ഞ്, അവർക്ക് ഇഫ്കോ ടോക്യോവിന്റെ നിരക്കുകൾ നൽകി, ഒരു പുതിയ ഇൻഷൂറൻസ് കരാർ ഒപ്പിടുവാൻ അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിപണനപ്രവർത്തനങ്ങളിലാണ്.

സാധാരണ ഒരു ജനറൽ ഇൻഷൂറൻസ് ഏജന്റിന് ലഭിക്കുന്നത്, ഉപഭോക്താവ് ഒന്നാം വർഷവും, പിന്നീടുള്ള വർഷങ്ങളിലും അടക്കുന്ന തുകയുടെ (പ്രീമിയം) 10% ആണ്.

നമുക്ക് ഒരു ഉദാഹരണം നോക്കാം:-

റാം - ഇൻഷൂറൻസ് ഏജന്റ്, ഉപഭോക്താവിന്റെ വാഹനത്തിന് മുഴുവൻ വർഷവും സംരക്ഷണം നൽകുന്ന ഓട്ടോ പോളിസി വിൽക്കുന്നു. റാമിന്റെ ഇൻഷൂറൻസ് കമ്പനി ഓട്ടോ പോളിസികൾക്ക് 10% കമ്മീഷൻ നൽകുന്നു. അതിന്റെ അർത്ഥം, വിൽക്കുന്ന ഏജന്റിന് ഒന്നാം വർഷപ്രീമിയത്തിന്റെ 10%വും, ഭാവിയിലെ പുതുക്കലുകൾക്ക് 10%വും ലഭിക്കുന്നു.

ഈ പോളിസിക്ക് ഉപഭോക്താവ് വർഷംതോറും 10000രൂപ ചിലവാക്കുന്നു. അങ്ങിനെ, ഈ ഓട്ടോ പോളിസി വിൽക്കുന്നതു കൊണ്ട്, റാം ഒന്നാം വർഷത്തിൽ 1000രൂപ കമ്മീഷൻ നേടും (10000രൂ X 10%). പിന്നീടുള്ള വർഷങ്ങളിൽ, ഉപഭോക്താവ് പ്രീമിയം അടക്കുന്ന കാലത്തോളം, പുതുക്കലുകൾക്ക് റാം ഇതേ 10% സമ്പാദിക്കും.  ഇത്തരത്തിൽ, റാം ഒരാഴ്ചയിൽ ഒന്നോ, രണ്ടോ പോളിസികൾ വിൽക്കുകയാണെങ്കിൽ, അയാൾ ഒരു ഏജന്റ് ആയതിനു ശേഷം ഒന്നാം വർഷത്തിൽ അയാൾക്ക് 50,000രൂപ മുതൽ 100,000രൂപ വരെ സമ്പാദിക്കാം.


Download Motor Policy

Feedback